കളിയാക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു: നമിത പ്രമോദ്

By Aswathi

നമിത പ്രമോദിന് ഇപ്പോള്‍ മലയാളത്തില്‍ നല്ല കാലമാണ്. ഒടുവില്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം വിജയകരമായി മുന്നേറുന്നു. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന, പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും മുഖ്യവേഷത്തിലെത്തുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തില്‍ നമിതയാണ് നായിക.

എന്തൊക്കെ പറഞ്ഞിട്ടെന്താ, സുരേഷ് ഗോപി പറയുന്നതുപോലെ ഒറ്റ ചോദ്യകൊണ്ട് നമിതയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞുപോയി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയിലെ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ പോയതോടെ സോഷ്യല്‍ മീഡിയയില്‍ നമിതയെ കളിയാക്കി എന്നും തമാശകളാണ്. നമിത രസങ്ങള്‍ എന്ന പേരില്‍ ജോക്ക് ബോക്‌സും തുടങ്ങി കഴിഞ്ഞു.

namitha

ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ നമിത പൊട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളെക്കുറിച്ച് ഒന്നും പറയാനില്ല. ഞാന്‍ അതെല്ലാം തമാശയോടെയേ കാണുന്നുള്ളൂ എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിതയുടെ മറുപടി.

എന്റെ സുഹൃത്തുക്കള്‍ വാട്‌സ്ആപ്പില്‍ ദിവസവും എന്നെ കളിയാക്കിക്കൊണ്ടുള്ള കുറേ മെസേജുകള്‍ അയച്ചു തരും. എന്റെ കുടുംബാംഗങ്ങള്‍ ഐസിയു എന്ന ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങള്‍ ആണ്. അവരും എന്നെക്കുറിച്ച് വരുന്ന കമന്റുകള്‍ എനിക്ക് ഫോര്‍വേഡ് ചെയ്യും. എല്ലാം ഞാന്‍ ആസ്വദിക്കുന്നു- നമിത പ്രമോദ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X