»   » തന്നേക്കാളും പൊക്കമുണ്ടെന്ന് തോന്നിയിട്ടും, കുഴപ്പമില്ല അഡജസ്റ്റ് ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞ ആ നടി

തന്നേക്കാളും പൊക്കമുണ്ടെന്ന് തോന്നിയിട്ടും, കുഴപ്പമില്ല അഡജസ്റ്റ് ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞ ആ നടി

By: Sanviya
Subscribe to Filmibeat Malayalam

നായികയ്ക്ക് മമ്മൂട്ടിയേക്കാള്‍ പൊക്കമോ? അതെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് അവതാരികയായ നൈല ഉഷയാണ്. മമ്മൂട്ടിയേക്കാളും ലേശം പൊക്കം തോന്നും. പക്ഷേ, അഞ്ചടി എട്ടിഞ്ചാണ് തന്റെ ഉയരമെന്ന് നൈല ഉഷ പറയുന്നു. മമ്മൂക്കയേക്കാളും പൊക്കം തോന്നും. പക്ഷേ കുറവാണ്.

എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ഉയരം തോന്നും. ഹീലുള്ള ചെരുപ്പുള്ളതുകൊണ്ടാണത്. സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഇരുവരും ഗ്യാങ്സ്റ്റര്‍, ഫയര്‍മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പമാണ് നടി കൂടുതല്‍ അഭിനയിച്ചത്. നടി അഭിനയ ജീവിതത്തിലെ അനുഭവം പങ്ക് വയ്ക്കുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്, തുടര്‍ന്ന് വായിക്കൂ...

ഉയരത്തെ കുറിച്ച് നൈല ഉഷ

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പൊക്കം വലിയ പ്രശ്‌നമായിരുന്നു. സുഹൃത്തുക്കള്‍ക്ക് എന്നേക്കാള്‍ ഉയരം കുറവാണ്. അതുക്കൊണ്ട് ഒടിഞ്ഞ് തൂങ്ങി നടക്കും. ദുബായില്‍ എത്തിയതിന് ശേഷമാണ് ഉയരം ഒരു അനുഗ്രഹമാണെന്ന് ബോധ്യമായത്. അവിടെ നിന്ന് ഒരുപാട് ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജയസൂര്യയ്ക്ക് ഉയരം കുറവാണോ

പുണ്യാളന്‍ അഗര്‍ബത്തീസ് കണ്ടിട്ട് പലരും എന്നോട് ചോദിച്ചു. ജയസൂര്യയ്ക്ക് എന്നേക്കാളും ഉയരം കുറവല്ലേയെന്ന്. പക്ഷേ ഞങ്ങള്‍ക്ക് ഒരേ ഉയരമാണ്. ചിത്രത്തില്‍ ഉയരത്തെ കുറിച്ച് ചോദിക്കുന്ന ഒരു രംഗമുണ്ട്. ജയസൂര്യ എന്നോട് പറഞ്ഞത് അഞ്ചടി ഒന്‍പതിഞ്ച് എന്ന് പറയാനായിരുന്നു. അവരെ എന്നെ ഒത്തിരി കളിയാക്കിയിട്ടുണ്ട്.

എന്റെ ഭര്‍ത്താവിന് ഉയരമുണ്ട്

എന്റെ ഭര്‍ത്താവിന് എന്നേക്കാള്‍ ഉയരമുണ്ട്. അച്ഛനും സഹോദരനും ആറടി പൊക്കമുണ്ട്. അമ്മയ്ക്കും സഹോദരിയ്ക്കും ഞങ്ങളേക്കാള്‍ കുറവാണ്. നൈല ഉഷ പറയുന്നു.

സിനിമയിലേക്ക് വരുന്നത്

ദുബായില്‍ ആര്‍കെയായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. ഒത്തിരി സിനിമാക്കാരെയൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും ഉണ്ടെന്ന് ആരോട് പറഞ്ഞിട്ടില്ല. പിന്നീട് നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കാമെന്നായി.

സലിം സാര്‍ വിളിച്ചു

ഒരിക്കല്‍ സലിം സാര്‍ വിളിച്ചു. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലേക്കായിരുന്നു. മമ്മൂട്ടിയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷയായി. വിദ്യാ ബാലന് വേണ്ടിയായിരുന്നു ആ വേഷം. നന്നായി മലയാളം അറിയണം, കണ്ണൂര്‍ ഭാഷാശൈലിയായിരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന ധൈര്യം പോയി. മമ്മൂക്കയായിരുന്നു എന്റെ പേര് ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.

English summary
Nyla Usha about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam