»   » ആദ്യ സീൻ തന്നെ അവൾ പൊളിച്ചു! ഒരു അഡാറ്‍ ലവിലെ നായികയെ കുറിച്ചു ഒമർ ലുലു പറഞ്ഞതിങ്ങനെ...

ആദ്യ സീൻ തന്നെ അവൾ പൊളിച്ചു! ഒരു അഡാറ്‍ ലവിലെ നായികയെ കുറിച്ചു ഒമർ ലുലു പറഞ്ഞതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത് ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് ചിത്രത്തിനെ കുറിച്ചാണ്. ഈ ചിത്രം പുറത്തിങ്ങും മുൻപ് തന്നെ ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനം പ്രേക്ഷകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഗാനം മാത്രമല്ല അതിലെ മെഞ്ചത്തിമാരേയും.
പാട്ടിലെ ഒരു രംഗം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് തൃശ്ശൂർ സ്വദേശിയായ പ്രിയ വാര്യർ.

priya

പാഡ് കയ്യിലേന്തി ജയസൂര്യ പറഞ്ഞു.. അക്ഷയ് കുമാറിന്റെ പാഡ്മാൻ സൂപ്പ‍ർ

പ്രിയ എങ്ങനെയാണ് ചിത്രത്തിലെ പ്രധാന റോളിൽ എത്തിയതെന്ന് പ്രേക്ഷകർ അന്വേഷിക്കുന്ന ഒരു ചോദ്യമാണ് . അത് ചി്ത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെ വെളിപ്പെടുത്തുകയാണ്. ഏഷ്യനെറ്റ് ന്യൂസിന് നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അയാൾ എന്നെ വിൽക്കാൻ ശ്രമിച്ചു! അന്ന് ഉണ്ടായത് ഇങ്ങനെ... എല്ലാം തുറന്നു പറഞ്ഞ് അമല പോൾ

ചെറിയ ക്യാരക്ടർ

ചെറിയ വേഷം ചെയ്യാൻ വേണ്ടിയാണ് പ്രിയയെ ആദ്യം വിളിച്ചത്. കുട്ടിയോട് ഒരു ചെറിയ സീൻ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ സീനിൽ അവൾ വളരെ മനോഹരമായി തോന്നി. തുടർന്ന് കുട്ടിയെ പാട്ടിലും ഉൾപ്പെടുത്തുകയായിരുന്നു.

രണ്ടു പേരെ പിന്നീട് എടുത്തു

പ്രിയയെ മാത്രമല്ല മറ്റൊരു കുട്ടിയേയും ഇതു പോലെ ചിത്രത്തിൽ എടുക്കുകയായിരുന്നു. ഇവരുടെ സ്ക്രീൻ പ്രസന്റേഷൻ വളരെ മനോഹരമായി തോന്നിയിരുന്നു. അതു കൊണ്ടാണ് രണ്ടാളേയും ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ഷെഡിയൂൾ നിർത്തിവെച്ചിരിക്കുകയാണെന്നും ഒമർ പറഞ്ഞു.

നിർമാതാവ് സന്തോഷവനാണ്

ചിത്രത്തിനു പൂർണ്ണ പിന്തുണയുമായി നിർമാതാവ് കൂടെയുണ്ടെന്നും ഒമർ പറഞ്ഞു. ചത്രത്തിന്റെ ഷെഡ്യൂൾ മാറ്റിവെയ്ക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തെ കുറിച്ചു അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം തൃപ്തനാണ്. കൂടാതെ മാറ്റിയ ഷെഡ്യൂൾ ചെയ്തത് ഈ മാസം അവസാനം വീണ്ടും ഷൂട്ടിങ് ആരംഭിക്കും. ഏപ്രിൽ അവസാനത്തേടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ഒമർ പറഞ്ഞു.

അടുത്ത സൂപ്പർ ഹിറ്റ്

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഗാനം കൂടി സൂപ്പർ ഹിറ്റായതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കട്ട വെയ്റ്റിങിലാണ് പ്രേക്ഷകർ.

English summary
omar lulu interview about oru adhaar love movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam