»   »  ഒരു അഡാർ ലവിലെ സൈറ്റടി സീനിനു പിന്നിൽ ഒരു കഥയുണ്ട്! അത് നമ്മുടെ നായിക തന്നെ വെളിപ്പെടുത്തുന്നു

ഒരു അഡാർ ലവിലെ സൈറ്റടി സീനിനു പിന്നിൽ ഒരു കഥയുണ്ട്! അത് നമ്മുടെ നായിക തന്നെ വെളിപ്പെടുത്തുന്നു

Written By:
Subscribe to Filmibeat Malayalam

ചില താരങ്ങൾ തങ്ങൾ ചെയ്ത കഥാപാത്രങ്ങളുടെ പേര് പറഞ്ഞു ഹിറ്റാകും മറ്റു ചിലർ സിനിമയിലെ അഭിനയം കൊണ്ട് ഹിറ്റാകും. എന്നാൽ സിനിമ പുറത്തിറങ്ങും മുൻപ് തന്നെ പാട്ടിലെ ഒരു സീനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റി ഹിറ്റാവുക അത്ര എളുപ്പമല്ല. എന്നാൽ ഇവിടെ നടന്നത് അതു തന്നെയാണ്. ഒരു ചെറിയ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുക്കുകയാണ് ഒമർ ലുലുവിന്റെ ഈ നായിക പ്രിയ.

priya

ഇങ്ങനെ നോക്കല്ലേ പൊന്നേ.. ഒരു അഡാർ ലവിലെ ഈ കക്ഷി ആരാണെന്ന് അറിയാമോ!

ഒറ്റ ദിവസം കൊണ്ട് ഒരേയൊരു സീൻകൊണ്ട് ജീവിതം മാറിപ്പോകുമെന്നും നമ്മുടെ തൃശ്യൂർക്കാരി മൊഞ്ചത്തി ഒട്ടും പ്രതീക്ഷിച്ചില്ല. പ്രിയ തനിയ്ക്ക് കൈ വന്ന ഭാഗ്യത്തെ കുറിച്ചു തുറന്നു പറയുകയാണ്, മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ തന്റെ മനസ് തുറന്നത്.

ടൂർണ്ണമെന്റിനു പോകാൻ സർവത്തിന്റെ കണ്ണുവെട്ടിച്ചതിന്റെ കാരണം ഇതോ! ആട് 2 വിലെ ഡിലീറ്റഡ് സീൻ കാണാം

വന്നത് ചെറിയ വേഷത്തിന്

നായിക ആകാൻ വേണ്ടിയല്ല ചിത്രത്തിന്റെ ഓഡീഷനിൽ പങ്കെടുത്തതെന്ന് പ്രിയ പറയുന്നു. ഓഡീഷൻ വഴിയാണ് ആദ്യം സിനിമയിലെത്തിയത്. ആദ്യം എനിയ്ക്ക് ലഭിച്ചത് ഒരു തെറിയ വേഷമായിരുന്നു. ‌പിന്നീട് സംവിധായകൻ ഒമർ ലുലു തനിയ്ക്ക് നായിക വേഷങ്ങളിൽ ഒരെണ്ണം നൽകുകിയത്.

ആ സൈറ്റടി ആകെ മാറ്റി മറിച്ചു

ആ കണ്ണിറിക്കുന്ന സീനാണ് എല്ലാം മാറ്റി മറിച്ചത്. കണ്ണടക്കുന്ന സീൻ നേരത്തെ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. അത് മൻപേ കൂട്ടി തീരുമാനിച്ച ഒരു സീനും അല്ലായിരുന്നു. അതിനാൽ തന്നെ ആ രംഗം ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒമർക്ക പറഞ്ഞിട്ടാണ് താൻ പുറികം ചുളിക്കിയതും സൈറ്റടിക്കുന്ന സീനും ചെയ്തു നോക്കിയത്. ട്രൈ ചെയ്തപ്പോൾ ആ സീൻ അങ്ങ് നന്നാവുകയായിരുന്നു.

ടെൻഷൻ ഫ്രീ സെറ്റ്

ഒരു അഡാർ ലവിന്റെ സെറ്റ് വളരെ ടെൻഷൻ ഫ്രീയാണ്. എല്ലാം നമ്മുടെ പ്രായത്തിലുള്ളവരാണ്. അതിനാൽ തന്നെ മറ്റു വിധത്തിലുള്ള ടെൻഷൻ ഒന്നും തന്നെയില്ല. കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു സൂപ്പറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും പ്രിയ പറഞ്ഞു.

സിനിമ പാഷൻ

സിനിമയോട് ഏറെ കമ്പമുള്ള കൂട്ടത്തിലാണ് താൻ. അതു കൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടവുമാണ്. ഇതിനും മുൻപ് മോഡലിങ് ചെയ്തിട്ടുണ്ട്. കപ്പ ടിവിയുടെ തന്നെ ഒരു വർക്കാണ് നേരത്തെ ചെയ്തത്.

English summary
oru adaar love actoress priya interview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam