അഡാറ് ലവിലെ നായകന് നായികയുമായി പ്രണയം! പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റോഷൻ

ആൽബത്തിലോ ഷോർട്ട് ഫിലിമിലോ അഭിനയിച്ച എക്സ്പീരിയൻസ് പോലും തനിയ്ക്ക് ഇല്ല. മഴവില്ല് മനോരമയിലെ ഡൻസ് പരിപാടിയിൽ മാത്രമാണ് ആകെ പങ്കെടുത്തിട്ടുള്ളത് ആകെ എടുത്തു പറയാനുള്ള എക്സ്പീരിയൻസെന്നു

By Ankitha

Recommended Video

അവിട വെച്ച് പ്രിയയോട് പ്രണയം തോന്നി ഒടുവിൽ മനസ്സുതുറന്ന് റോഷൻ

ഒറ്റ സൈറ്റടി കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായത് പ്രിയ വാര്യർ മാത്രമല്ല. മറ്റൊരാളു കൂടിയുണ്ട്. പ്രിയ എക്സ്പ്രഷന്റെ രാജ്ഞി ആണെങ്കിൽ ഇവൻ എക്സപ്രഷന്റെ രാജാവാണ്. ഇത് മറ്റാരുമല്ല ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവിലെ നായകന്മാരിലൊരാളായ റോഷൻ അബ്ദുൾ റഹൂഫാണ്.

adhar love

പാട്ടും ടീസറും ഒരുപോലെ സോഷ്യൽ മീഡിയയിൽ ട്രെന്റായി മാറി കൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ചു തനിയ്ക്ക് പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യത്തെ കുറിച്ചും റോഷൻ തന്നെ തുറന്നു പറയുകയാണ്.. മാതൃഭൂമി ഡോക് കോമിനു നൽകിയ അഭിമുഖത്തിലാണ് റോഷൻ തന്റെ സിനിമ ജീവിതത്തിനെ കുറിച്ചും കല ജീവിതത്തിനെ കുറിച്ചും മനസു തുറന്നത്.

 ഒരു അടാറ് എക്സ്പീരിൻസ്

ഒരു അടാറ് എക്സ്പീരിൻസ്

ഒരു ആൽബത്തിലോ ഷോർട്ട് ഫിലിമിലോ അഭിനയിച്ച എക്സ്പീരിയൻസ് പോലും തനിയ്ക്ക് ഇല്ല. മഴവില്ല് മനോരമയിലെ ഡാൻസ് പരിപാടിയിൽ മാത്രമാണ് ആകെ പങ്കെടുത്തിട്ടുള്ളത് അതാണ് ആകെ എടുത്തു പറയാനുള്ള ഒരു എക്സ്പീരിയൻസ്. സിനിമയുംമായി ഒരു ബന്ധവുമില്ലാത്ത തന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത് ഒമർ ഇക്ക മാത്രമാണ്. അതുകൊണ്ട് ഇപ്പോൾ ലഭിച്ച അംഗീകാരത്തിന്റെ ഫുൾ ക്രെഡിറ്റും അദ്ദേഹത്തിനാണെന്നു റോഷൻ പറഞ്ഞു.

  ഒറ്റ ടേക്കിൽ ഹിറ്റ്

ഒറ്റ ടേക്കിൽ ഹിറ്റ്

ഡബ്സ്മാഷുകൾ ചെയ്യാൻ തനിയ്ക്ക് ഇഷ്ടമാണ്. അതു കൊണ്ട് തന്നെ റിയാലിറ്റി ഷോയുടെ ഭാഗമായി കുറച്ചു ഡബ്സ്മാഷുകൾ ചെയ്തിരുന്നു. അതിൽ പുരികം ഉയർത്തികൊണ്ടുള്ള ഡബ്സ്മാഷ് ഒമർ ഇക്ക കണ്ടിരുന്നു ഇതു കണ്ടിട്ട് ഇക്ക എന്നോട് പ്രിയയോടും ചോദിച്ചു ഇതു പോലെ എന്തൊങ്കിലും ചെയ്യാമോ എന്ന്?. അപ്പോൾ ഞങ്ങൾ ഒക്കെ പറയുകയായിരുന്നു . നന്നായി പ്രിയയുടെ ആ പുരികം പൊക്കുന്ന സീൻ ചെയ്തു. ഞങ്ങൾ രണ്ടാളും കൂടി ചെയ്തപ്പോൾ അത് മതി‌യെന്ന് ഒമർ ഇക്ക പറഞ്ഞു. അതു ഒറ്റ ടേക്കിൽ തന്നെ ഓക്കെയുമായി.

ടെൻഷൻ  ഉണ്ടായിരുന്നു

ടെൻഷൻ ഉണ്ടായിരുന്നു

ആദ്യം പുരികം ഉയർത്തുന്ന സീൻ ചെയ്തപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒമർ ഇക്ക കൂടെയുണ്ടായിരുന്നു. കുഴപ്പമില്ല പറ്റുന്നത് ചെയ്താൽ മതി. അങ്ങനെയാണ് ആ സീൻ ചെയ്യുന്നത്. അതു പോലെ തന്നെയാണ് ടീസറും. ടീസറിലെ ആ സീനും സ്പോട്ടിൽ ഉണ്ടാക്കിയ എക്സ്പ്രഷനാണ്. ഈ എക്സ്പ്രഷനുകൾ ഇത്ര ഹിറ്റാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. താൻ മാത്രമല്ല , വീട്ടുകാരും, പ്രിയപ്പെട്ടവരും, എല്ലാവരും വളരെ സന്തോഷത്തിലാണെന്നും റോഷൻ കൂട്ടിച്ചേർത്തു.

പ്രൊപ്പോസൽ സീൻ

പ്രൊപ്പോസൽ സീൻ

സിനിമയുടെ കാസ്റ്റിങ് കോൾ കണ്ടാണ് ഓഡീഷനും പോയത്. തൃശൂർ സംഗീത നടക അക്കാദമിയിൽ വച്ചായിരുന്നു ഒഡിഷൻ നടന്നത്. ബാല്യകാല സുഹൃത്തിനെ പ്രൊപ്പോസ് ചെയ്യുന്ന സീനാണ് അഭിനയിക്കാൻ ഒമർ ഇക്ക തന്നോട് ആവശ്യപ്പെട്ടത്. ഈ മേഖലയിൽ അതികം പരിചയം ഇല്ലാത്തുകൊണ്ട് കുറച്ചു കഷ്ടപ്പെട്ടു. ഓഡിഷൻ കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തി. അതിനു ശേഷം സെലക്ട് ആയി എന്നു പറഞ്ഞു ഒമർ ഇക്ക വിളിച്ചു. സത്യത്തിൽ താൻ ശരിയ്ക്കും ഞെട്ടിയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച ഒരു ഭാഗ്യമായിരുന്നു ഇത്. പിന്നെ ഷൂട്ടിങ് ലൊക്കോഷനിൽ എത്തിയപ്പോൾ എന്നെപ്പോലുള്ള കുറെ പേരുണ്ടായിരുന്നു. പിന്നെ എല്ലാം അങ്ങ് ശിയായി.

ഇതൊക്കെ എന്ത് ബാക്കി പിന്നാലെ

ഇതൊക്കെ എന്ത് ബാക്കി പിന്നാലെ

അഡാറ് ലവിലെ 10 താരങ്ങളിൽ ഒരു ജോഡി മാത്രമാണ് ഞങ്ങൾ. ഞങ്ങളെപ്പോലെ ഇനിയും ഒരുപാട് താരങ്ങളുണ്ട്. അവർക്കും ഇതുപോലുള്ള സൂപ്പർ എക്സ്പ്രഷനും നല്ല സന്ദർഭങ്ങളും അവർക്കും ഉണ്ട്. അതൊക്കെ ഇനി സിനിമ ഇറങ്ങുമ്പോൾ കാണാം. പ്രേക്ഷകരെപ്പോലെ ഞങ്ങളും സിനിമയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷയിലാണ്. പ്രേക്ഷകർ നൽകിയ പിന്തുണ ഇനിയും ഉണ്ടാകണമെന്നുള്ള പ്രാർഥന മാത്രമേയുള്ലുവെന്നും റോഷൻ കൂട്ടിച്ചേർത്തു.

പ്രേമമില്ല

പ്രേമമില്ല

സിനിമയ്ക്ക് വേണ്ടി നായികയെ പ്രേമിച്ചുവെന്നല്ലാതെ തനിയ്ക്ക് പ്രേമം ഒന്നുമില്ലെന്നു റോഷൻ പറഞ്ഞു.പാട്ടിലും സിനിമയിലും കാണിച്ച് എക്സ്പ്രഷനുകൾ സിനിമയ്ക്ക് വേണ്ടിയും ഡാൻസിനും വേണ്ടിയും മാത്രം ചെയ്തതാണ് .പാട്ട് കണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. പ്രണയാഭ്യര്‍ഥനയൊന്നും ഇല്ലെന്നും റോഷൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X