ഭര്‍ത്താവിനോട് വഴക്ക് കൂടാനുള്ള ഏക കാരണമിതാണ്; ദേഹത്ത് എത്ര സ്വര്‍ണമുണ്ടെന്നാണ് അവര്‍ നോക്കിയത്, ഐശ്വര്യ ദേവി
പാടാത്ത പൈങ്കിളി സീരിയല്‍ നടി ഐശ്വര്യ ദേവി കഴിഞ്ഞ മാസാണ് വിവാഹിതയായത്. സിദ്ധാര്‍ഥാണ് വരന്‍. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിച്ചിരുന്നു. താരദമ്പതിമാര്‍ക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും ആരാധകരുമൊക്കെ എത്തി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ഭര്‍ത്താവിനൊപ്പം തന്റെ പുതിയ വിശേഷങ്ങള്‍ പറയുകയാണ് ഐശ്വര്യയിപ്പോള്‍.
Recommended Video


സിദ്ധാര്‍ഥിന് ജാഡയാണോന്ന് ചോദിക്കുന്നവരോട് ഐശ്വര്യ പറയുന്നതിങ്ങനെ
ഭര്‍ത്താവ് സിദ്ധാര്‍ഥ് അത്രയും ചിരിക്കുന്ന ആളല്ല. എപ്പോഴും സീരിയസ് ഭാവമാണ്. അതുകൊണ്ട് തന്നെ വിവാഹ ഫോട്ടോസ് കണ്ടപ്പോള്‍ ചെക്കന് താല്‍പര്യമില്ലേ എന്ന ചോദ്യങ്ങളൊക്കെ വന്നിരുന്നു. ഇക്കാര്യം അവന്തികയും സിദ്ധാര്‍ഥിനോട് ചോദിച്ചു. പക്ഷെ ചെക്കന് മാത്രമേ താല്‍പര്യം ഉണ്ടായിരുന്നുള്ളുവെന്ന് സിദ്ധാര്‍ഥ് മറുപടിയായി പറഞ്ഞു.

അറേഞ്ച്ഡ് മ്യാരേജ് ആണോ ലവ് മ്യാരേജ് ആണോ?
പക്ക അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചു. പിന്നെ ഒരു വര്‍ഷത്തെ സമയം ഉണ്ടായിരുന്നു. അന്നേരം പ്രണയിച്ചെന്ന് പറയാം. പക്ഷേ സിദ്ധാര്‍ഥ് കുവൈത്തിലായത് കൊണ്ട് നേരില്‍ കണ്ടിട്ടില്ല. വീഡിയോ ചാറ്റും ചെയ്തിട്ടില്ല. പെണ്ണ് കാണലിന് ശേഷമാണ് ആദ്യമായി വീഡിയോ കോള്‍ ചെയ്തത്.

ഭര്‍ത്താവിനോട് വഴക്ക് കൂടാനുള്ള ഏക കാരണമിതാണ്..
ഞാന്‍ കണ്ടുപിടിച്ച പയ്യനെ എന്റെ ഇഷ്ടത്തിന് കല്യാണം കഴിക്കാന്‍ ആഗ്രഹമില്ലായിരുന്നു. വീട്ടുകാരുടെ ഇഷ്ടം കൂടി നോക്കി വിവാഹം കഴിക്കണമെന്നാണ് അവന്തിക ആഗ്രഹിച്ചത്. മാത്രമല്ല ഇറങ്ങി പോവാനൊന്നും താല്‍പര്യമില്ലെന്നാണ് നടി പറഞ്ഞത്. സന്തോഷവും സമാധാനവും മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. പിന്നെ ഫോണ്‍ വിളിക്കുന്ന കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുള്ളു. പലപ്പോഴും ഷൂട്ടിങ്ങിനിടയില്‍ വിളിക്കാന്‍ സാധിച്ചില്ലെങ്കിലും പുള്ളി വഴക്കിടും.

വിവാഹശേഷവും അഭിനയം തുടരുമോ?
അഭിനയം തുടരുന്നതില്‍ താല്‍പര്യ കുറവൊന്നും സിദ്ധുവിന്റെ വീട്ടുകാര്‍ക്കില്ല. ഞാന്‍ അഭിനയിക്കുന്ന സീരിയല്‍ അവര്‍ കാണുമായിരുന്നു. എനിക്കിഷ്ടമില്ലെങ്കില്‍ അഭിനയം നിര്‍ത്തിയാല്‍ മതിയെന്ന് അവര്‍ പറഞ്ഞത്. മൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങി. 46-ഓളം സീരിയലുകളില്‍ അഭിനയിച്ചു. പിന്നെ ചെറിയൊരു ഇടവേള എടുത്തെങ്കിലും തിരിച്ച് വരികയായിരുന്നെന്ന് ഐശ്വര്യ ദേവി പറയുന്നു.


Click it and Unblock the Notifications











