»   » ഞങ്ങ വിചാരിച്ച് കൊറച്ചൊക്കെ ജാഡ ഉണ്ടാവുമെന്ന്, ദുല്‍ഖറിനെ കുറിച്ച് പറവയിലെ ഹസീബ് പറഞ്ഞത്

ഞങ്ങ വിചാരിച്ച് കൊറച്ചൊക്കെ ജാഡ ഉണ്ടാവുമെന്ന്, ദുല്‍ഖറിനെ കുറിച്ച് പറവയിലെ ഹസീബ് പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ രണ്ട് മുത്തുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. അമല്‍ ഷാ (ഇര്‍ഷാദ്) യും, ഗോവിന്ദ് വി പയ് (ഹസീബ്) യും. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി താരമായി എത്തിയ ചിത്രത്തില്‍ കൈയ്യടി നേടിയത് ഇര്‍ഷാദും ഹസീബുമാണ്.

തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറിനെ നൈസായി ഒഴിവാക്കി കളഞ്ഞു! പകരം വരുന്നത് പൃഥ്വിരാജ്

ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് പറയുകയുണ്ടായി. ഈ തുടക്കം തന്റെ ഭാഗ്യമാണെന്നാണ് ഗോവിന്ദ് പറഞ്ഞത്.

ജാഡയില്ലാത്ത മനുഷ്യന്‍

ആദ്യ ചിത്രം തന്നെ ദുല്‍ഖറിനൊപ്പം കിട്ടിയത് എന്റെ ഭാഗ്യമാണ്. അതിന് സൗബിനിക്കായ്ക്ക് നന്ദി. ഗോവിന്ദ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, 'ഞങ്ങ വിചാരിച്ച് കൊറച്ചൊക്കെ ജാഡയുണ്ടാവുമെന്ന്. ഒരു ജാഡയുമില്ലാത്ത മനുഷ്യന്‍ ദുല്‍ഖറാണെന്ന് ഞാനിപ്പോവും പറയും'

ദുല്‍ഖറുള്ളത് അറിഞ്ഞില്ല

പറവയില്‍ ദുല്‍ഖര്‍ സല്‍മാനുണ്ടാവുമെന്ന് കഥ പറഞ്ഞപ്പോഴൊന്നും അറിയില്ലായിരുന്നു എന്നും ഗോവിന്ദ് പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയുണ്ട് എന്ന് സൗബിനിക്ക പറയുമായിരുന്നു. അതുപോലെ പറ്റിക്കാന്‍ പറഞ്ഞതാവും ദുല്‍ഖറിന്റെ പേരും എന്നാണ് കരുതിയത്- ഗോവിന്ദ് പറഞ്ഞു.

അറിഞ്ഞപ്പോള്‍

ഫഌഷ്ബാക്ക് കാണിക്കുന്ന രംഗത്ത് മുടി വെട്ടണം എന്ന് പറഞ്ഞിരുന്നു. മുടിയൊക്കെ പറ്റവെട്ടി, ഷൂട്ട് കഴിഞ്ഞ് പോട്ടെ എന്ന് ചോദിച്ചപ്പോഴാണ്, 'നാളെയും ഷൂട്ട് ഉണ്ട്.. ദുല്‍ഖര്‍ വരുന്നുണ്ട്' എന്ന് സൗബിനിക്ക പറഞ്ഞത്. അപ്പോഴാണത്രെ ഇര്‍ഷാദും ഹസീബും ശരിക്കും ഞെട്ടിയത്.

കോമ്പിനേഷന്‍ രംഗങ്ങള്‍

എനിക്ക് ഒന്നോ രണ്ടോ കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമേ ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നുള്ളൂ. സംഭാഷണങ്ങളും അധികം ഉണ്ടായിരുന്നില്ല. അമലിന് നാലഞ്ച് കോമ്പിനേഷന്‍ സീന്‍സ് ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നു.

മൂത്തോനില്‍ നിവിനൊപ്പം

പറവയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗീതു ചേച്ചി (ഗീതു മോഹന്‍ദാസ്) വന്നിരുന്നു. ഞാനൊരു പടം ചെയ്യുന്നുണ്ടെന്നും അതിലേക്ക് നോക്കി വച്ചതാണെന്നും പറഞ്ഞു. പറവ റിലീസായി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സൗബിനിക്ക ഇക്കാര്യം വിളിച്ചു പറഞ്ഞത്. മൂത്തോന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി.

English summary
Prava fame Govind about Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X