»   » ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലില്ലെങ്കിലും, ഷംന കാസിം ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെ തിരക്കിലാണ്. എന്ത് കൊണ്ട് മലയാളത്തിലില്ല എന്ന് ചോദിച്ചാല്‍ ഷംനയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. പല തവണ പറ്റിക്കപ്പെട്ടു. ഇനി മലയാളത്തില്‍ കഥാപാത്രങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രമേ ചെയ്യൂ.

അപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ? ഈ വര്‍ഷം വിവാഹം നടക്കണമെന്നാണത്രെ വീട്ടുകാരുടെ ആഗ്രഹം. അതിലുള്ള അന്വേഷണത്തിലാണെന്നും എന്നെയും കുടുംബത്തിനെയും സ്‌നേഹിക്കന്ന ഒരാള്‍ വേണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ഷംന പറഞ്ഞു

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

മലയാളത്തില്‍ നിന്ന് നല്ല വേഷം എന്ന് പറഞ്ഞു വരുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം, സെറ്റിലെത്തിക്കഴിയുമ്പോഴായിരിക്കും നമ്മുടെ വേഷം വളരെ ചെറുതാണെന്ന് അറിയുന്നത്. ഏറ്റെടുത്താല്‍ പിന്നെ പിന്മാറാന്‍ കഴിയില്ല. മറ്റ് ഭാഷകളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിട്ട് ഇവിടെ ചെറിയ റോളുകള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല.

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

പല സിനിമകളും അബദ്ധം പറ്റുകയായിരുന്നു. എന്നോട് പറഞ്ഞതുപോലുള്ള കഥാപാത്രമായിരുന്നില്ല ചെയ്തു വരുമ്പോള്‍. അന്ന് ഒരുപാട് വിഷമിച്ചു. അതുകൊണ്ട് ഇനി ശ്രദ്ധച്ചേ കഥാപാത്രം തിരഞ്ഞെടുക്കുകയുള്ളൂ. മലയാള ഭാഷയില്‍ നല്ല വേഷങ്ങള്‍ ചെയ്യണം എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി ഞാന്‍ കാത്തിരിക്കും

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

എന്റെ സിനിമ കണ്ട് ആള് മരിച്ചു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. തെലുങ്ക് സിനിമയായിരുന്നു അത്. അതില്‍ ഞാന്‍ പ്രേതമായി അഭിനയിച്ചു പറ്റിക്കുകയാണ്. അത് കണ്ടാല്‍ ആരും മരിക്കുകയൊന്നുമില്ല. എന്നോട് പലരും ഇത് ചോദിച്ചിരുന്നു. അവരോടൊക്കെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു.

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

മരിക്കാത്ത ആളുകളെ കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഫേസ്ബുക്ക് നിരോധിക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ ഞാന്‍ അതിന്റെ മുന്‍പന്തിയിലുണ്ടാവും. ഞാന്‍ ഒരു ചിത്രത്തില്‍ ഗര്‍ഭിണിയായി അഭിനയിച്ചു. അത് കണ്ടിട്ട് ഷംന ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ വിജയിച്ച ശേഷം എന്റെ നൃത്തം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മിക്ക അവാര്‍ഡ് നിശകളിലും എന്നെ ക്ഷണിക്കാറുണ്ട്. അതെനിക്ക് സന്തോഷമാണ്. ആളുകള്‍ എന്റെ നൃത്തം കണ്ടിട്ട് മടുക്കുന്നില്ല എന്നത് സന്തോഷമുള്ള കാര്യമാണല്ലോ

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

ഏതൊരു ഡാന്‍സറുടെയും സ്വപ്‌നമാണ് ഡാന്‍സറായി എത്തുക എന്നത്. അവിടെ നമുക്ക് റിലാക്‌സ് ചെയ്തിരുന്ന് നൃത്തം കാണാം. എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണത്. എന്നാല്‍ മത്സരാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴും പല റിയാലിറ്റി ഷോകളിലും വിളിക്കാറുണ്ട്. പക്ഷെ സിനിമാ തിരക്കുകള്‍ കാരണം സമയം കിട്ടാറില്ല

ഈ വര്‍ഷം വിവാഹം ഉണ്ടാകും, ചെറുക്കനെ അന്വേഷിക്കുകയാണെന്ന് ഷംന

2016 ല്‍ എന്റെ വിവാഹം നടത്തണമെന്നാണ് എന്റെ ആഗ്രഹം. അതിനായുള്ള അന്വേഷണത്തിലാണവര്‍. എന്നെയും കുടുംബത്തിനെയും സ്‌നേഹിക്കുന്ന ഒരാളായിരിക്കണം എന്ന ആഗ്രഹം മാത്രമേയുള്ളൂ- ഷംന പറഞ്ഞു

English summary
Parents searching a perfect man for me as my betterhalf says Shamna Kasim

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam