വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വരമായ പ്രണയം വെള്ളിത്തിരയില്‍ എത്തുമ്പോള്‍, മൊയ്തീന്റെയും കാഞ്ചനമാലയുടെയും വേഷമണിയാന്‍ ഭാഗ്യം ലഭിച്ച രണ്ട് താരങ്ങളാണ് പൃഥ്വിരാജും പാര്‍വ്വതിയും. അഭിനയ മികവും, സെലക്ടീവായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തുന്നതുമാണ് ഇരുവരെയും ചിത്രത്തിലെ കേന്ദ്ര കഥപാത്രമാക്കാന്‍ തീരുമാനിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

ഏറെ നാള്‍ നീണ്ടു നിന്ന ഒരു ചിത്രീകരണമായിരുന്നു എന്ന് നിന്റെ മൊയതീന്‍ എന്ന ചിത്രത്തിന്റേത്. കൂടാതെ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളും. അതുക്കൊണ്ട് തന്നെ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ ഇത്ര ഭംഗിയോടെ എത്തിച്ചതിനെ കുറിച്ച് ചിത്രത്തിലെ നായിക പാര്‍വ്വതി പറയുന്നതിങ്ങനെ. തുടര്‍ന്ന് വായിക്കുക

ബാഗ്ലൂര്‍ഡെയിസിന് ശേഷം ഒരിടവേള

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

ബാഗ്ലൂര്‍ ഡെയിസിലെ സാറ എന്ന കഥാപാത്രത്തിന് ശേഷം പാര്‍വ്വതിയെ മറ്റൊരു ചിത്രത്തിലും നമ്മള്‍ കണ്ടില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. ബാഗ്ലൂര്‍ ഡെയിസിന് ശേഷം പാര്‍വ്വതി മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുക്കാതെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി മാത്രം അര്‍പ്പിക്കുകയായിരുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

സാറയില്‍ നിന്ന് കാഞ്ചനമാലയിലേക്ക്

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി


ബാഗ്ലൂര്‍ ഡെയിസിലെ സാറ എന്ന കഥാപാത്രത്തിന് ശേഷം കാഞ്ചനമാലയിലെത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് പാര്‍വ്വതി പറയുന്നു. പക്ഷേ ഈ മാറ്റം നല്ലതിന് വേണ്ടിയായിരുന്നു. കാഞ്ചനമാലയിലേക്ക് ഉണ്ടായ ഈ മാറ്റത്തില്‍ കോസ്റ്റിയും ഡിസൈനേഴ്‌സ്,മേക്കപ്പ് കാര്യങ്ങള്‍ നോക്കിയവര്‍ക്കും അതില്‍ വലിയ പങ്കുണ്ടെന്നും പാര്‍വതി പറയുന്നു.

കാഞ്ചനമാലയ്ക്ക് വേണ്ടി ശരീര ഭാരം കൂട്ടി-പാര്‍വ്വതി

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി


കാഞ്ചനമാലയെ നേരിട്ടു കണ്ടിരുന്നു. അങ്ങനെ ദേഹപ്രകൃതം കാര്യങ്ങളൊക്കെ മനസിലാക്കി. ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ചു. കൂടാതെ ശരീരം ഭാരം വരെ കൂട്ടേണ്ടി വന്നു. പാര്‍വ്വതി പറയുന്നു.

കാഞ്ചനമാലയെ നേരിട്ട് കണ്ടപ്പോള്‍

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പാണ് കാഞ്ചനമാലയെ നേരിട്ട് കണ്ടത്. കണ്ടപ്പോള്‍ വലിയ അദ്ഭുതം തോന്നി. പ്രണയത്തിന് വേണ്ടി ഇത്രയും ത്യാഗം സഹിച്ചയാളാണെന്ന് തോന്നുകയില്ല. മൊയ്തീന്റെ തുടങ്ങി വച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുകയാണ് കാഞ്ചന.

വെല്ലുവിളിയേക്കാള്‍ ഈ കഥാപാത്രം എനിക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു കാഞ്ചനമാലയുടേത്. പക്ഷേ ഇത്തരമൊരു കഥാപാത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞത് എന്റെ അംഗീകാരമായാണ് ഞാന്‍ കാണുന്നതെന്നും പാര്‍വതി പറഞ്ഞു.

പാര്‍വതിയെ അല്ല കാഞ്ചനമാലയെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്

വെല്ലുവിളി നിറഞ്ഞ കാഞ്ചനമാല കഥാപാത്രം എനിയ്‌ക്കൊരു അംഗീകാരമാണ്-പാര്‍വ്വതി

ഞാന്‍ എന്നൊരു വ്യക്തിയെ മറന്ന് ചിത്രത്തിലെ ഒരു കഥാപാത്രമായി മാറുകയെന്നതാണ് ഒരു നായികയുടെ വിജയം. പാര്‍വ്വതിയെന്ന നടിയെയല്ല, കാഞ്ചമാല എന്ന കഥപാത്രത്തെയാണ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്-പാര്‍വ്വതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X