നിങ്ങളുടെ വീട്ടില്‍ സുജാതമാരുണ്ടോ? നടി പാര്‍വതിയുടെ വീട്ടിലുമൊരു സുജാതയുണ്ട്, സ്‌നേഹമുള്ളൊരു അമ്മ...
മകള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ പ്രതിനിധിയായിട്ടാണ് മഞ്ജു വാര്യരുടെ ഉദാഹരണം സുജാത തിയറ്ററുകളിലെത്തിയത്. ചില സിനിമകള്‍ തിരിച്ചറിവ് തരുന്നത് പോലെ ഉദാഹരണം സുജാത കണ്ട് പുറത്തിറങ്ങിയ നടി പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയൊരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്.
തന്റെ വീട്ടിലുള്ള സുജാതയെയാണ് പാര്‍വതി എല്ലാവരുടെയും മുന്നിലേക്ക് എത്തിച്ചത്. അതിനൊപ്പം സിനിമയെ കുറിച്ചും മറ്റും പറയുന്ന ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പും പാര്‍വതി എഴുതിയിട്ടുണ്ടായിരുന്നു.

പാര്‍വതിയുടെ പറയുന്നതിങ്ങനെ
എന്റെ സുഹൃത്തുക്കളും ചാര്‍ളിയുടെ നിര്‍മാതാക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നാണ് ഉദാഹരണം സുജാതയും നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക പിന്നില്‍ മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉള്ളത് സന്തോഷം നല്‍കുന്നതാണ്.

എന്റെ ചേച്ചി
പാര്‍വതിയുടെ വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്ന ചേച്ചിയുടെ ചിത്രവും നടി പങ്കുവെച്ചിരുന്നു. ഒപ്പം എന്റെ ചേച്ചി അവരുടെ മക്കളെ വീട്ട് ജോലിയ്ക്ക് വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വതി പറയുന്നു.

മക്കളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍
മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കാണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. മാത്രമല്ല അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനെ പറ്റിയും മറ്റുമായി ചേച്ചി ഒരുപാട് സ്വപ്‌നം കാണുന്നുമുണ്ട്. എന്റെ കഷ്ടപാടുകള്‍ മക്കള്‍ക്കും ഉണ്ടാവരുതെന്നാണ് ചേച്ചി പറയുന്നത്.

വീട്ടുജോലി നിസാരമല്ല
വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് വീട്ടുജോലി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സ്വപ്‌നം കണ്ട നിലയിലേക്ക് മക്കളെ എത്തിക്കാനാണ് ചേച്ചി കഷ്ടപ്പെടുന്നത്. അതിനാല്‍ ദൈവത്തില്‍ വിശ്വസിച്ച് പരാതികളൊന്നുമില്ലാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുകയാണ്.

സര്‍ക്കാര്‍ ജോലി
മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാവണമെന്നതാണ് ചേച്ചിയുടെ മോഹം. അമ്മയുടെ കഷ്ടപാടുകള്‍ അറിഞ്ഞ് ജീവിക്കുന്ന മക്കള്‍ അത് നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആത്മാര്‍ത്ഥത
എന്റെ വീട് വൃത്തിയായി സൂക്ഷിക്കുന്ന ചേച്ചിയുടെ ജോലിയിലുള്ള ആത്മാര്‍ത്ഥത എന്റെ ജോലിയെയും സ്വാധീനിക്കാന്‍ കഴിയുന്നതാണെന്നും പാര്‍വതി പറയുന്നു. അതിനാല്‍ ചേച്ചിയോട് ഒരുപാട് നന്ദിയുണ്ടെന്നും നടി പറയുന്നു.

നിങ്ങളുടെ വീട്ടില്‍ സുജാതമാരുണ്ടോ?
നിങ്ങളുടെ വീട്ടില്‍ സുജാതമാരുണ്ടോ? ഉണ്ടെങ്കില്‍ അവരെ കുറിച്ചറിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്റെ സുജാത ഉദാഹരണം സുജാത എന്ന ഹാഷ് ടാഗോടെ സ്വന്തം വീട്ടിലെ സുജാതമാരുടെ കഥ പങ്കുവെക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടിരിക്കുകയാണ്.


Click it and Unblock the Notifications