തുടക്കത്തിലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി! ശ്രീനിയോട് അത് പറയാനാണ് പാടുപെട്ടതെന്ന് പേളി മാണി!

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ പലരുടെയും ജീവിതം തന്നെ തിരുത്തിക്കുറിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന ഇമേജില്‍ നിന്നും മാറി പലരുടെയും യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത് അപ്പോഴാണ്. പുറമേ കാണുന്നത് പോലെയല്ല തങ്ങളെന്ന് ഓരോ താരവും തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ നയിക്കുന്ന ഈ റിയാലിറ്റി ഷോ കരിയര്‍ ബ്രേക്കായി മാറുമെന്ന് പലരും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പ്രശസ്തിക്കുമപ്പുറത്ത് മികച്ചൊരു അനുഭവം കൂടിയായിരുന്നു ഈ പരിപാടിയെന്ന് മിക്കവരും പറഞ്ഞിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനായകനായ ശ്രിനിഷ് അരവിന്ദും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിലുള്ള പ്രണയം പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു.

പരിപാടിയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ലവ് ട്രാക്ക് പിടിച്ചതെന്ന് സഹമത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുമപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇവരുടെ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നതോട് കൂടി ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാദം ശക്തമായിരുന്നു. ഗ്രാന്റ് ഫിനാലെയ്ക്കിടയില്‍ അവസാന നിമിഷമാണ് ശ്രിനിഷ് പുറത്തുപോയത്. പേളി മാണിയും സാബു മോനുമായിരുന്നു അവശേഷിച്ചിരുന്നത്. പ്രേക്ഷക പിന്തുണയുടെയും ടാസ്‌ക്കുകളിലെ പ്രകടനങ്ങളിലൂടെയുമായാണ് വിജയിയെ തീരുമാനിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ പേളി മാണി ആ അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രണയം മനസ്സിലുണ്ടായിരുന്നോ?

പ്രണയം മനസ്സിലുണ്ടായിരുന്നോ?

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് അങ്ങനെയൊരു കാര്യമേ മനസ്സിലുണ്ടായിരുന്നില്ല. രണ്ട് വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനുള്ള പെടാപ്പാടിലായിരുന്നു. ചില സ്ത്രീകള്‍ ജനിക്കുന്നത് തന്നെ സിംഗിളായി ജീവിക്കാനായിരിക്കുമെന്നും താന്‍ അത്തരത്തിലൊരാളായിരിക്കും ഡാഡിയെന്നും പറഞ്ഞ് നടന്നിരുന്നു. കുട്ടികളെ വളരയെധികം ഇഷ്ടപ്പെടുന്നയാളാണ് താന്‍. ഒരു കുട്ടിയെ ദത്തെടുത്ത് സിംഗിള്‍ പേരന്റായി ജീവിച്ചോട്ടെയെന്നും ഡാഡിയോട് ചോദിച്ചിരുന്നു.

നൂറ് ദിനമൊന്നും ഇല്ലായിരുന്നു

നൂറ് ദിനമൊന്നും ഇല്ലായിരുന്നു

ബിഗ് ബോസിലെത്തിയതിന് ശേഷം നൂറ് ദിനമൊന്നും താന്‍ തികയ്ക്കുമെന്ന് കരുതിയിരുന്നില്ല. കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ എന്ന അവസ്ഥയിലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുപോവാമെന്നായിരുന്നു അന്നത്തെ ധാരണ. ശ്രീനിയുമായി പ്രണയത്തിലാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. മത്സരത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നും മമ്മിയെ കാണണമെന്നും പറഞ്ഞ് നടന്നിരുന്ന പേളിയെ ആശ്വസിപ്പിച്ച് ശ്രീനിയായിരുന്നു.

കുടുംബത്തെക്കുറിച്ച് ആശങ്ക

കുടുംബത്തെക്കുറിച്ച് ആശങ്ക

തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയുമ്പോള്‍ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഇടയ്ക്ക് ഈ ആശങ്കയെക്കുറിച്ച് പേളി ശ്രീനിയോട് പറഞ്ഞിരുന്നു. അതേക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പുറത്തെത്തിയതിന് ശേഷം സംസാരിച്ച് സമ്മതിപ്പിക്കാമെന്നുമായിരുന്നു അന്ന് ശ്രീനി പറഞ്ഞത്. തങ്ങളുടെ കാര്യങ്ങളെല്ലാം വീട്ടുകാരും കണ്ടതാണ്. ഇരുവീട്ടുകാരും തങ്ങളുടെ കാര്യത്തിന് പിന്തുണ നല്‍കിയിരുന്നു.

മമ്മീസ് ഗേള്‍

മമ്മീസ് ഗേള്‍

ഡാഡിയുടെ ആളാണെന്ന് പറഞ്ഞായിരുന്നു മുന്‍പ് താന്‍ നടന്നിരുന്നത്. എന്നാല്‍ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മമ്മിയുടെ കുട്ടിയാണ് താനെന്ന് മനസ്സിലായത്. മമ്മീ മമ്മീ എന്ന് വിളിച്ചുള്ള താരത്തിന്റെ കരച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. അപ്രതീക്ഷിതമായി സ്‌ക്രീനില്‍ മമ്മിയെ കണ്ടപ്പോള്‍ താരം പൊട്ടിക്കരഞ്ഞിരുന്നു. ബിഗ് ബോസ് വല്ലാത്തൊരു അനുഭവമായിരുന്നു സമ്മാനിച്ചതെന്നും ഇനിയൊരു അവസരം കിട്ടിയാല്‍ താനത് സ്വീകരിക്കില്ലെന്നും താരം പറയുന്നു.

 ശ്രീനിയോട് എങ്ങനെ പറയും?

ശ്രീനിയോട് എങ്ങനെ പറയും?

ഭക്ഷണം കൃത്യമായി കഴിക്കാനാവുന്നില്ല, വികാരവിക്ഷോഭം നിയന്ത്രിക്കാനാവുന്നില്ല, വീട്ടില്‍ പോണമെന്ന തോന്നല്‍ ഇതൊക്കെയായി ആകെ ഒരുമാതിരി അവസ്ഥയിലിരിക്കുന്ന സമയത്താണ് ശ്രീനി ശക്തമായ പിന്തുണയുമായെത്തിയത്. തുടക്കത്തില്‍ സൗഹൃദമായിരുന്നു തോന്നിയതെങ്കില്‍ പിന്നീടത് പ്രണയമായി മാറുകയായിരുന്നു. എങ്ങനെ ഇക്കാര്യത്തെക്കുറിച്ച് ശ്രീനിയോട് പറയുമെന്നായിരുന്നു അപ്പോള്‍ ആലോചിച്ചത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരുദിവസം അതങ്ങ് പറഞ്ഞു.

മോഹന്‍ലാല്‍ കാണിച്ച് തന്നു

മോഹന്‍ലാല്‍ കാണിച്ച് തന്നു

ബിഗ് ബോസ് ഉറങ്ങിക്കാണുമെന്ന വിശ്വാസത്തിലായിരുന്നു അന്ന് 12 മണിക്ക് തന്നെ അത് പറഞ്ഞത്. അതിന് പിന്നാലെ വന്ന എലിമിനേഷന്‍ എപ്പിസോഡില്‍ ലാലേട്ടന്‍ ആ വീഡിയോ കാണിച്ച് തന്നപ്പോഴാണ് പണി പാളിയതായി മനസ്സിലാക്കിയത്. ബിഗ് ബോസ് ഉറങ്ങാറേയില്ലെന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്. നൂറ് ദിനം അവിടെ കഴിയുമ്പോള്‍ ചില സ്‌പോട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ആ സ്ഥലത്തേക്ക് ക്യാമറ ആംഗിള്‍ കിട്ടില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാല്‍ കൃത്യമായി എല്ലാം പതിഞ്ഞിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്.

വീട്ടിലെത്തിയപ്പോള്‍

വീട്ടിലെത്തിയപ്പോള്‍

തങ്ങളുടെ പ്രണയത്തെക്കുറിച്ച് എല്ലാം വീട്ടുകാരും കണ്ടിരുന്നു. കണ്ണും കണ്ണും നോക്കിയിരുന്നുള്ള പ്രണയ സല്ലാപങ്ങളൊക്കെ അവരും കണ്ടിരുന്നു. എന്നാല്‍ വളരെ പോസിറ്റീവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. ഡാഡിയായിരുന്നു മുംബൈയിലേക്ക് വന്നത്. വീട്ടിലെത്തിയതിന് ശേഷം തുടക്കത്തിലൊന്നും അവര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നില്ല. പിന്നീടാണ് തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചത്.

വിവാഹത്തിനായി കാത്തിരിക്കുന്നു

വിവാഹത്തിനായി കാത്തിരിക്കുന്നു

പേളി-ശ്രീനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവീട്ടുകാരില്‍ നിന്നും അനുകൂല തീരുമാനം ലഭിച്ചതിനാല്‍ ആ അസുലഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ ഹു മൂവിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. സിനിമയ്ക്കായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി ശ്രീനിയും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X