For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അയാൾ തന്റെ ഹൃദയം കവർന്നു!! പിന്നീട് എല്ലാം ശിഥിലമാക്കി! പേളിയുടെ ക്രഷ് ആരാണന്ന് അറിയാമോ

  |
  പേർളി മാണിയുടെ ഹൃദയം കവർന്ന ആ വ്യക്തി | filmibeat Malayalam

  ബിഗ് സ്ക്രീനിലെ പ്രകടനമല്ല ഒരു വ്യക്തിയെ സെലിബ്രിറ്റിയാക്കുന്നത്. ചിലരുടെ പെരുമാറ്റം പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കും. പ്രായഭേതമന്യേ എല്ലത്തരം പ്രേക്ഷരേയും ഒരു പോലെ സ്വാധീനിച്ച ഒരു വ്യക്തിയാണ് പേളിമാണി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പേളിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്.

  ബാഹുബലി സ്‌റ്റൈലില്‍ അപര്‍ണയുടെ പഞ്ച് ഡയലോഗുമായി കാമുകിയുടെ പുതിയ ടീസര്‍! വീഡിയോ കാണാം

  പേളി മാണി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ഓടി എത്തുന്നത് ചുരുണ്ട മുടിയും എപ്പോഴും ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന താരത്തെയാണ്. പിന്നെ പേളിയുടെ എടുത്തു പറയേണ്ടത് ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിൽ നൽകുന്ന മറുപടിയുമാണ്. ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളിമാണി. എന്നാൽ പേളിയ്ക്ക് ഒരു ഇഷ്ട പുരുഷനുണ്ടായിരുന്നു. പേളി തന്നെ അതിനെ കുറിച്ചു വെളിപ്പെടുത്തുകയാണ്. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനസ് പ്രോജക്ടിലാണ് താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

  രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം നല്‍കണമായിരുന്നു: ഇന്ദ്രന്‍സ്‌

   കോലിയോട് ഇഷ്ടം

  കോലിയോട് ഇഷ്ടം

  പേളി മാണിയുടെ ഹൃദയം കീഴടക്കിയ വ്യക്തിയായിരുന്ന ക്രിക്കറ്റ് താരം വിരാട് കോലി. തനിയ്ക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും കോലി ഒരു ക്രഷായിരുന്നു. തന്റെ ഫോണിന്റെ സ്ക്രീൻ സേവർ വരെ കോലിയായിരുന്നുവെന്ന് പേളി വെളിപ്പെടുത്തി. ചുമ്മാതല്ല പേളിയ്ക്ക് കോലിയോട് ക്രഷ് തോന്നിയത്. അതിന് ചില കാരണങ്ങളുണ്ട്.

   ആകർഷിക്കാനുള്ള കാരണം

  ആകർഷിക്കാനുള്ള കാരണം

  കോലിയോട് ആകർഷണം തോന്നാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും പേളി ഹാപ്പി ഹവേഴ്സിൽ പറഞ്ഞു. കോലിയും അനുഷ്കയും പ്രണയത്തിലായിരുന്നപ്പോൾ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റപ്പോൾ പലരും അനുഷ്കയെ കുറ്റം പറഞ്ഞു.. ആ സമയത്ത് വിമർശകരുടെ വായടപ്പിച്ച് കോലി രംഗത്തെത്തിയിരുന്നു. കോലിയുടെ അന്നത്തെ ആ പ്രവർത്തി തന്നെ വല്ലാതെ ആകർഷിച്ചിരുന്നെന്നു പേളി പറഞ്ഞു.

   കോലിയും അനുഷ്കയും വ്യത്യസ്തരാക്കുന്നു

  കോലിയും അനുഷ്കയും വ്യത്യസ്തരാക്കുന്നു

  ജീവിതത്തിൽ വിജയികളായ ലക്ഷ്യബോധത്തോടെ നിൽക്കുന്ന സ്ത്രീകളെ ആകർഷിക്കാൻ പുരുഷൻമാർക്ക് ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. അതേ സമയം ജീവിതത്തിൽ ഒന്നും വേണ്ടെന്ന് കരുതി ജീവിക്കുന്ന പെൺക്കുട്ടികളെ ആകർഷിക്കാൻ ഇത്തരക്കാർക്ക് വളരെ എളുപ്പമായിരിക്കും. ഇവിടെയാണ് കോലി- അനുഷ്ക ദമ്പതിമാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്.

   ആത്മ വിശ്വാസം ഉണ്ടാകാൻ

  ആത്മ വിശ്വാസം ഉണ്ടാകാൻ

  ബെംഗളൂരു ജീവിതമാണ് തന്റെ ജീവിതത്തിലെ ടേണിങ്ങ് പോയിന്റ്. ഒരുപാട് കാര്യങ്ങൾ അവിടെ നിന്ന് പഠിച്ചു. എല്ലാവരുടേയും ജീവിതത്തിൽ ഒരു കൊക്കൂൺ സ്റ്റേജുണ്ട്. താൻ അതിൽ നിന്ന് പുറത്തു കടന്നത് ബെംഗളൂരുവിൽ വച്ചാണ്. പണ്ടെക്കെ മുടി എണ്ണ തേയ്ച്ച് റബ്ബർ കൊണ്ട് ചീകി കെട്ടിയാണ് താൻ പുറത്തു പോകാറുള്ളത്. എന്നാൽ അങ്ങനെ ഒതുക്കിയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ആത്മവിശ്വസം ബെംഗളൂരുവിൽ നിന്നാണ് ലഭിച്ചത്.

   സിനിമ സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലം

  സിനിമ സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലം

  സിനിമ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു സ്ഥലം തന്നെയാണ്. ജനങ്ങളുമായി നേരിട്ട് ഒരു ബന്ധമുണ്ടാകും. പണ്ട് പുറത്തു പോകുമ്പോൾ ആർക്കും തന്നെ അറിയില്ലായിരുന്നു. താൻ എന്തു ചെയ്താലും മിണ്ടാതിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ടെലിവിഷനിൽ എത്തിയപ്പോഴാണ് താൻ സംസാരിക്കുമെന്നും പ്രതികരിക്കുമെന്നുഴള്ള കാര്യം പലരും മനസിലാക്കിയത്. ആളുകൾ തിരിച്ചറിയുമ്പോൾ കൂടുതൽ സ്വാതന്ത്യം ലഭിക്കും.

   രാത്രി ചുറ്റി കറങ്ങൽ

  രാത്രി ചുറ്റി കറങ്ങൽ

  രാത്രി സഞ്ചരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. എന്നാൽ ഇതുവരെ ഒരു മോശമായ അനുഭവം തനിയ്ക്ക് ഉണ്ടായിട്ടില്ല. രാത്രി കാലങ്ങളിൽ വണ്ടിയെടുത്തു പുറത്തു പോകാറുണ്ട്. ഓട്ടോ ചേട്ടന്മാരോടൊപ്പം സർബത്ത് കുടിക്കാനൊക്കെ പോകാറുണ്ട്. കൂടാതെ ന്യൂസ് പേപ്പർ അധികം വായിക്കാത്തതു കൊണ്ട് പേടി തനിയ്ക്ക് കുറച്ചു കുറവാണ്. തന്നെ മാതാപിതാക്കൾ വളർത്തിയതും അങ്ങനെയാണ്.

  English summary
  pearle maaney says about her crash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X