'കൂടുതല്‍ ആളുകളും സംസാരിക്കുന്നത് എന്റെ മുടിയെ കുറിച്ചാണ്'

By Aswathi

ഏറെ പ്രതീക്ഷയോടെയാണ് അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒന്നിയ്ക്കുന്ന പ്രേമം എന്ന ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ആദ്യ പാട്ട് റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പാട്ടിനൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചുരുണ്ടമുടിക്കാരി പെണ്‍കുട്ടിയെയാണ്.

കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ കണ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ അനുപമ പരമേശ്വരനാണ് മലയാളത്തിന് ലഭിച്ച ആ പുതുമുഖ നടി. പാട്ട് ഹിറ്റായതോടെ അനുപമയും സ്റ്റാറായി. കൂടുതല്‍ ആളുകളും സംസാരിക്കുന്നത് എന്റെ മുടിയെ കുറിച്ചാണെന്ന് അനുപമ തന്നെ പറയുന്നു.

anupama

ഒരു ഫേസ്ബുക്ക് പേജിലെ കാസ്റ്റിങ് കോള്‍ കണ്ടിട്ട് ഹോസ്റ്റലിലെ കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചിട്ടാണത്രെ അനുപമ അപ്ലേ ചെയ്തത്. ഫോട്ടോസ് ഒക്കെ മെയില്‍ ചെയ്തുകൊടുത്തു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. പിന്നെ ഓഡിഷന്‍ ഉണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് അനുപമ പ്രേമത്തിലെത്തിയത്. ആലുവ കോളേജിന്റെ പരിസരത്തൊക്കെയാണ് പാട്ടിന്റെ ഷൂട്ടിങ് നടന്നത്.

പാട്ട് ഹിറ്റായതോടെ അനുപമയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ പേജുകളും പ്രത്യക്ഷപ്പെട്ടു. തന്നോടുള്ള ഇഷ്ടം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ ഇത്തരത്തില്‍ പേജ് ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നാണ് അനുപമ പറയുന്നത്. എന്തു തന്നെയായാലും ഒരു ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ടെന്നും വൈകാതെ അത് ആക്ടീവാകുമെന്നും നടി പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നിവിന്‍ പോളിയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും മൊത്തം ടീമും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെട്ടതെന്ന് അനുപമ പറയുന്നു. അഭിനയം തുടരുമോ എന്ന് ചോദിച്ചപ്പോള്‍, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യും എന്നായിരുന്നു മറുപടി. നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും തന്റെ പാഷനാണെന്നും യുവ നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X