ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം നാളെ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ എം പദ്മകുമാറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ മാമാങ്കം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാമാങ്കത്തില്‍ നായികയായി എത്തുന്നത് പ്രാചി ടെഹ്ലാനാണ്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയതിന്റെ അനുഭവം നടി ഫില്‍മീബീറ്റിനോട് പങ്കുവെച്ചിരുന്നു.

മറക്കാനാവാത്ത അനുഭവം

മറക്കാനാവാത്ത അനുഭവം

മമ്മൂക്കയോട് എപ്പോള്‍ ആവശ്യപ്പെട്ടാലും അദ്ദേഹം ഹോംലി ഫുഡ് കൊണ്ടു വരാറുണ്ടായിരുന്നു. അദ്ദേഹം കൊണ്ടുവന്ന ഭക്ഷണമെല്ലാം എനിക്കേറെ ഇഷ്ടപ്പെട്ടു. പിന്നെ ഷൂട്ടിംഗിനിടെ മമ്മൂക്ക എനിക്ക് ചില സജഷന്‍സ് തരാറുണ്ടായിരുന്നു. അത് എന്നെ ഏറെ സഹായിച്ചു. പിന്നെ ചെറിയ കുട്ടികളെ പോലെ ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തോട് എപ്പോഴും സംശയങ്ങള്‍ ചോദിച്ചു. മമ്മൂക്കയുടെ കരിയറിനെക്കുറിച്ചും അദ്ദേഹം അനുഭവിച്ച സ്ട്രഗിള്‍സിനെക്കുറിച്ചുമെല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു.

മാമാങ്കം

മമ്മൂക്കയുടെ 48 വര്‍ഷത്തെ സിനിമാ ജീവിതക്കുറിച്ചും ചോദിച്ചറിഞ്ഞു. മാമാങ്കം എല്ലാവിധത്തിലും തനിക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും പ്രാചി പറയുന്നു. മലയാളം സംഭാഷണങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയെന്ന് പറഞ്ഞ നടി തീരെ വശമില്ലാതിരുന്ന ഫൈറ്റും ക്ലാസിക്കല്‍ ഡാന്‍സും ആദ്യമായി ചെയ്തത് മറക്കാനാവില്ലെന്നും പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രി ഇഷ്ടമായെന്നും ഫോര്‍ട്ട് കൊച്ചിയാണ് തന്റെ ഇവിടത്തെ ഇഷ്ട സ്ഥലമെന്നും നടി പറഞ്ഞു.

കേരളത്തിലെ ഭക്ഷണവും

കേരളത്തിലെ ഭക്ഷണവും ഏറെ ഇഷ്ടമായെന്നും പ്രാചി പറഞ്ഞു. മാമാങ്കത്തിലെ ഉണ്ണിമായ കേരളത്തിലെ ശക്തരായ വനിതകളുടെ പ്രതിനിധിയാണെന്നും ഇത് മനോഹരമായ ഒരു കഥാപാത്രമാണെന്നും നടി പറയുന്നു. എനിക്കുറപ്പുണ്ട് എന്നെയും എന്റെ കഥാപാത്രത്തെയും കേരളത്തിലെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്. നടി പറഞ്ഞു. മാമാങ്കത്തിന്റെ സംവിധായകന്‍ എം പദ്മകുമാറിനെക്കുറിച്ചു ചോദിച്ചപ്പോഴും നടിയുടെ മറുപടി ശ്രദ്ധേയമായിരുന്നു.

മാമാങ്കത്തിന്റെ സംവിധായകന്‍

മാമാങ്കത്തിന്റെ സംവിധായകന്‍ എം പദ്കുമാര്‍ ഒരു സ്വീറ്റ് ഹാര്‍ട്ട് പേഴ്‌സണ്‍ ആണെന്നു പ്രാചി പറയുന്നു. പപ്പേട്ടന്‍ വളരെയധികം ക്ഷമയും കമ്പോസ്ഡ് ആയിട്ടുമുളള സംവിധായകനാണ്. മാമാങ്കം സെറ്റില്‍ വലിയ ഇഷ്ടത്തോടെയാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത്. എനിക്ക് അദ്ദേഹത്തില്‍ നിന്നും എപ്പോഴും പോസീറ്റീവ് എനര്‍ജി ലഭിച്ചു.

സെറ്റില്‍ അദ്ദേഹം

സെറ്റില്‍ അദ്ദേഹം ദേഷ്യപ്പെടുന്നത് ഒരിക്കലും കണ്ടിട്ടില്ല. വളരെ ക്ഷമയുളള സംവിധായകനാണ് അദ്ദേഹം. പപ്പേട്ടന്‍ ഷോട്ട് എടുക്കുന്ന വിധം എനിക്ക് ഇഷ്ടമാണ്. നമ്മുക്ക് അപ്പോള്‍ അത് ഒരു ബുദ്ധിമുട്ടേറിയ ഷൂട്ടിംഗ് ആണെന്ന് തോന്നില്ല. മാത്രമല്ല മറ്റു പ്രശ്‌നങ്ങളും ഉണ്ടാവില്ല. പ്രത്യേകിച്ചും മറ്റൊരു ഭാഷയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവാറുളള പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായില്ല. പപ്പേട്ടന്‍ എന്ന വ്യക്തിയെ ഞാന്‍ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

മമ്മൂക്ക ഒരു 'പ്രഭാവലയം

മമ്മൂട്ടി,ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ഇതില്‍ ആരാണ് കൂടുതല്‍ ഇംപ്രസീവ് എന്ന് ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. മമ്മൂക്ക ഒരു 'പ്രഭാവലയം' തന്നെയാണെന്ന് നടി പറയുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി തനിക്ക് ഏറെ ഇഷ്ടമാണെന്നും നടി പറയുന്നു. പല കാര്യങ്ങളോടമുളള അദ്ദേഹത്തിന്റെ സമീപനവും അതിശയകരമാണ്. അച്യുതനെക്കുറിച്ച് പറയുകയാണെങ്കില്‍
അവന് ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. മാമാങ്കത്തിന് ശേഷം അച്യുതന്‍ കേരളത്തിലെ ഒരുപാട് പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കുറപ്പാണ്. ഉണ്ണി മുകുന്ദന്‍ കേരളത്തിലെ ഒരു വലിയ താരം തന്നെയാണെന്നും എന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം എത്തില്ലെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: mammootty mamangam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X