»   » പ്രണവ് അമ്പലത്തില്‍ പോകാറില്ല, പ്രാര്‍ത്ഥിക്കാറില്ല, ഞാന്‍ അയാളെ നിര്‍ബന്ധിക്കാറുമില്ല; മോഹന്‍ലാല്‍

പ്രണവ് അമ്പലത്തില്‍ പോകാറില്ല, പ്രാര്‍ത്ഥിക്കാറില്ല, ഞാന്‍ അയാളെ നിര്‍ബന്ധിക്കാറുമില്ല; മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സ്വാതന്ത്രമായി ജീവിയ്ക്കാനാണ് മോഹന്‍ലാലിന് താത്പര്യം. തന്റെ വഴിയെ എല്ലാവരും വരണം എന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിട്ടില്ല. തന്റെ മക്കള്‍ക്കും ആ സ്വാതന്ത്രം മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.

പ്രണവ് മോഹന്‍ലാലിനെ പോലെ ആകണം; ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും വലിയ സ്വപ്‌നമാണത്

ആത്മീയതയില്‍ വിശ്വസിയ്ക്കുന്ന ആളാണ് മോഹന്‍ലാല്‍. എന്നാല്‍ മകന്‍ പ്രണവിന് അത്തരം വിശ്വാസങ്ങളൊന്നുമില്ല. അതിന് വേണ്ടി അയാളെ താന്‍ നിര്‍ബന്ധിക്കാറില്ല എന്ന് മോഹന്‍ലാല്‍ പറയുന്നു.

വിശ്വാസമാണ് ആത്മീയത

ഓരോരുത്തരുടെയും വിശ്വാസമാണ് ആത്മീയത. നമ്മുടെ വിശ്വാസങ്ങളില്‍ നിന്നുണ്ടാവുന്ന തത്വചിന്തയാണത്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യേണ്ടത്. ഞാനതാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

അമ്പലത്തില്‍ പോകുന്നത്

ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍, വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്‌പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മിയത ഉണ്ടെന്നാണ് വിശ്വാസം.

പ്രണവിന്റെ വിശ്വാസം

പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളില്‍ നിന്നായി കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിയ്ക്കും. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല

പ്രാര്‍ത്ഥിക്കാന്‍ പറയാറില്ല

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിയ്ക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിയ്ക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ലാഭം എന്നയാള്‍ ചോദിയ്ക്കും. അയളോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ എനിക്കറിയില്ല.

ആത്മീയത കൊണ്ട് എന്ത് നേടുന്നു

ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല. അമിതമായ വേദനയില്‍ തളരാതിരിയ്ക്കാനും, അമിതാമയ സന്തോഷത്തില്‍ അഹങ്കരിക്കാതിരിയ്ക്കാനും കഴിയുന്നത് ആത്മീയത കൊണ്ടാണ്. പെട്ടന്ന് ദേഷ്യം വരാറില്ല. ഇതൊക്കെ എന്റെ ആത്മീയതയുടെ ഭാഗമാണ്- മോഹന്‍ലാല്‍ പറഞ്ഞു.

English summary
Pranav has not seen me waking up in the morning and going to a temple says Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam