ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ്! പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല!
മോഹന്‍ലാല്‍ ആരാധകരടക്കമുള്ള സിനിമാപ്രേമികള്‍ ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ജനുവരി 26നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. കാത്തിരിപ്പ് തുടരുന്നതിനിടയില്‍ സിനിമയുടെ സെക്കന്‍ഡ് ടീസര്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഫേസ്ബുക്കിലൂടെ മോഹന്‍ലാലായിരുന്നു ടീസര്‍ പുറത്തുവിട്ടത്.
മുന്‍പ് കണ്ടതില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ ഹീറോയായ ആദിത്യ മോഹനെയാണ് ഈ ടീസറില്‍ കണ്ടത്. കുടുംബ ചിത്രമാണെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറിനും ട്രെയിലറിനും പിന്നാലെയാണ് ആക്ഷന്‍ രംഗങ്ങള്‍ എത്തിയത്. ഇതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്. ആദിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചര്‍ച്ചകളും തുടരുകയാണ്.

പ്രണവ് ഹിമാലയത്തിലേക്ക് പോകുന്നു
സഞ്ചാരപ്രിയനാണ് പ്രണവ്. നിരവധി സ്ഥലങ്ങള്‍ നേരത്തെ ഈ താരപുത്രന്‍ സന്ദര്‍ശിച്ചിരുന്നു. ചില സ്ഥലങ്ങളെക്കുറിച്ചുള്ള യാത്രാവിവരണം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദി റിലീസിന് തയ്യാറെടുക്കുന്നതിനിടയില്‍ പ്രണവ് ഹിമാലയന്‍ യാത്രയുടെ തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരം സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടത്.

സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കില്ല
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കോ, മറ്റ് അഭിമുഖങ്ങളിലോ താന്‍ പങ്കെടുക്കില്ലെന്നുള്ള കാര്യത്തെക്കുറിച്ച് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ജിത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

രണ്ടാമത്തെ ട്രെയിലറിലെ ആക്ഷന്‍ രംഗങ്ങള്‍
ആദിയുടെ രണ്ടാമത്തെ ട്രെയിലര്‍ ശനിയാഴ്ചയാണ് പുറത്തുവിട്ടത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ട്രെയിലര്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആക്ഷന്‍ രംഗങ്ങള്‍ പുറത്തുവിട്ടതിനെക്കുറിച്ച്
ശരിക്കുമൊരു ആക്ഷന്‍ സിനിമയാണ് ആദിയെന്ന തരത്തിലുള്ള പ്രതീക്ഷയുമായി തിയേറ്ററുകളിലേക്കെത്തുന്നവരെ ആദി നിരാശപ്പെടുത്തിയേക്കാം, ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ രംഗങ്ങള്‍ നേരത്തെ പുറത്തുവിട്ട ട്രെയിലറിലോ ടീസറിലോ ഉള്‍പ്പെടുത്താതിരുന്നത്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെക്കുന്നു
യുവതലമുറയ്ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന സിനിമയാണ് ആദി. ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല ഒരു കുടുംബത്തിന്റെ സാധാരണ വികാര വിചാരങ്ങളും സിനിമയിലുണ്ടെന്നും സംവിധായകന്‍ പറയുന്നു.

നല്ല സിനിമയാവുമെന്ന പ്രതീക്ഷ
തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയ ആദി നല്ലൊരു സിനിമയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അഭിമുഖങ്ങളോട് താല്‍പര്യമില്ല
മാധ്യമങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിച്ച് നില്‍ക്കാനാണ് തനിക്ക് താല്‍പര്യമെന്ന് മുന്‍പ് പ്രണവ് വ്യക്തമാക്കിയിരുന്നു. തന്റെ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിട്ടോ പറഞ്ഞിട്ടോ സാധാരണക്കാര്‍ക്ക് എന്ത് ലഭിക്കാനാണെന്നായിരുന്നു താരപുത്രന്‍ ചോദിച്ചത്.
രണ്ടാമത്തെ ടീസര്‍ കാണൂ
ശനിയാഴ്ച പുറത്തുവിട്ട രണ്ടാമത്തെ ടീസര്‍ കാണൂ


Click it and Unblock the Notifications