രണ്ടാഴ്ചത്തെ കഠിന പരിശീലനത്തിന്‍റെ ഫലമായി മമ്മൂട്ടിയുടെ സ്‌നേഹസമ്മാനം, സന്തോഷത്തോടെ പ്രസന്ന സുജിത്!

ഇതുവരെ നൃത്തം ചെയ്യാത്തവര്‍ പോലും ചുവട് വെച്ച് വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന കാഴ്ചയായിരുന്നു അമ്മമഴവില്ലില്‍ അരങ്ങേറിയത്. ഡാന്‍സിന്റെ കാര്യത്തില്‍ എന്നും പഴി കേട്ട മമ്മൂട്ടി വരെ വേദിയെ ഇളക്കിമറിച്ചിരുന്നു. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് രണ്ടാഴ്ചയോളം സമയം താരങ്ങളെല്ലാം അമ്മമഴവില്ല് റിഹേഴ്‌സല്‍ ക്യംപിലുണ്ടായിരുന്നു. ഇവരുടെ ഡാന്‍സിനെയെല്ലാം നിയന്ത്രിച്ചത് പ്രസന്ന മാസ്റ്ററും നീരവ് ബവ്‌ലേചയുമടങ്ങുന്ന സംഘമായിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചവരാണ് ഇവര്‍.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദുല്‍ഖറിനെയുമൊക്കെ ചുവട് വെക്കാന്‍ സഹിക്കുന്ന കോറിയോഗ്രാഫര്‍മാരെയും വീഡിയോയില്‍ ആരാധകര്‍ കണ്ടിട്ടുണ്ടാവും. രാപ്പകലില്ലാതെ അമ്മമഴവില്ലിനായി കക്ഷ്ടപ്പെടുകയായിരുന്നു ഇവര്‍. അവരവര്‍ക്ക് അനുയോജ്യമാകുന്ന തരത്തിലുള്ള സ്‌റ്റെപ്പുകളാണ് ഇവര്‍ നല്‍കിയത്. എല്ലാവരെയും ഒരുപോലെ പരിഗണിച്ച് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ടായിരുന്ന ഇവരോടാണ് താരങ്ങള്‍ ശരിക്കും നന്ദി അറിയിക്കേണ്ടത്.

Mammootty, Prasanna Sujith

പഴയത് പോലെയല്ല സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രസന്ന മാസ്റ്ററും നീരവ് ബവ്‌ലേചയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. മത്സരാര്‍ത്ഥികള്‍ക്ക് ഇവര്‍ നല്‍കുന്ന പിന്തുണയും ഇവരുടെ പെര്‍ഫോമന്‍സുമൊക്കെയായി ശരിക്കും രസകരമായിരുന്നു റിയാലിറ്റി ഷോയെന്നാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ പറയുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, മുകേഷ് തുടങ്ങിയ സീനിയര്‍ താരങ്ങളെ മാത്രമല്ല യുവതലമുറയുടെ സ്വന്തം താരമായ ദുല്‍ഖര്‍, ടൊവിനോ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം പ്രസന്ന മാസ്റ്ററിന് ലഭിച്ചിരുന്നു. രണ്ടാഴ്ചയോളമായി അദ്ദേഹവും നീരവ് ജിയും റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കലാശക്കൊട്ടായി ജിമ്മിക്കി കമ്മലിനൊപ്പം ചുവട് വെക്കുന്ന പ്രസന്ന മാസ്റ്ററിന്‍രെയും നീരവിന്റേയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

Mohanlal, Prasanna master

മമ്മൂട്ടിയുടെ സ്‌നേഹാലിംഗനത്തിലൂടെയാണ് രണ്ടാഴ്ചത്തെ കഠിനപ്രയത്‌നം അവസാനിച്ചതെന്ന് അദ്ദേഹം പറയുന്നു. നീരജിനും മമ്മൂക്കയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍രെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്. റിഹേഴ്‌സലിനിടയില്‍ താരങ്ങള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരുടെ കമന്റിന് മറുപടിയും നല്‍കിയിട്ടുണ്ട് അദ്ദേഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X