»   » പജീറോ വരുതിയിലാക്കിയ പ്രയാഗ മാര്‍ട്ടിന്റെ സാഹസികത!!! ജീവിതത്തിലും വാഹന പ്രേമി???

പജീറോ വരുതിയിലാക്കിയ പ്രയാഗ മാര്‍ട്ടിന്റെ സാഹസികത!!! ജീവിതത്തിലും വാഹന പ്രേമി???

Posted By: Karthi
Subscribe to Filmibeat Malayalam

വാഹന പ്രേമമുള്ള നടന്മാരെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അടുത്ത കാലത്തായി മലയാളത്തിലെ യുവ താരങ്ങള്‍ പുതിയ വാഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ടൊവിനോയും നിവിന്‍ പോളിയും ഓഡി സ്വന്താമാക്കിയപ്പോള്‍ ആസിഫ് അലി സ്വന്തമാക്കിയത് മിനി കൂപ്പറാണ്. കഴിഞ്ഞ ദിവസം അനൂപ് മേനോനും പുതിയ ബിഎംഡബ്ല്യു സെവന്‍ സീരീസ് സ്വന്തമാക്കുകയുണ്ടായി. 

നായകന്മാര്‍ മാത്രമല്ല വാഹന പ്രേമമുള്ള നായികമാരും മലയാളത്തിലുണ്ട്. ഒരു മുറൈവന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്റെ നായികയായി മലയാളത്തിലെത്തിയ പ്രയാഗ മാര്‍ട്ടിനും ഒരു വാഹന കമ്പക്കാരിയാണ്. തന്റെ വാഹന പ്രിയത്തേക്കുറിച്ച് മനോരമയുടെ ഐ മീ മൈസെല്‍ഫ് എന്ന പ്രോഗ്രാമില്‍ പ്രയാഗ പങ്കുവയ്ക്കുകയുണ്ടായി. 

അമിത താല്പര്യം ഇല്ല

വാഹനങ്ങളോട് അമിത താല്പര്യം ഉള്ള വ്യക്തിയാണ് പ്രയാഗ എന്ന് തെറ്റിദ്ധരിക്കരുത്. എന്നാല്‍ കാറുകളും ഡ്രൈവിങ്ങും പ്രയാഗക്ക് ഹരമാണ്. തനിക്ക് കൂടുതല്‍ സ്വാതന്ത്യം ലഭിച്ചതുപോലുള്ള അനുഭവമാണ് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്നതെന്ന് പ്രയാഗ പറയുന്നു.

18ാം വയസില്‍ ലൈസന്‍സ്

പതിനെട്ടാമത്തെ വയസില്‍ തന്നെ പ്രയാഗ ലൈസന്‍സ് എടുത്തു. കോളേജിലേക്ക് തനിയെ വണ്ടിയോടിച്ചാണ് പ്രയാഗ പോയിരുന്നത്. മ്യൂസിക് ശബ്ദം കൂട്ടിവച്ച് സ്വയം ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണെന്ന് താരം പറയുന്നു.

സ്പീഡ് താല്പര്യമില്ല

സ്പീഡിനോട് അമിതമായ താല്പര്യം പ്രയാഗക്കില്ല. ജീവന് അപകടകരമായ സംഭവങ്ങളോട് പൊതുവെ പ്രയാഗക്കുള്ള താല്പര്യക്കുറവ് തന്നെയാണ് അമിത വേഗതയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ സ്വയം വാഹനമോടിക്കുന്നത് പെണ്‍കുട്ടികളെ സംബന്ധിച്ച് കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുന്ന കാര്യമാണെന്നും താരം പറയുന്നു.

പജീറോയെ വരുതിയിലാക്കി

പൊതുവെ സ്ത്രീ സൗഹാര്‍ദ്ദ വാഹനമല്ല പജീറോ. പക്ഷെ അതിനെയും വളരെ നിസാരമായി പ്രയാഗ വരുതിയിലാക്കി. പുതിയ ചിത്രം രാമലീലയ്ക്ക് വേണ്ടിയാണ് പ്രയാഗ പജീറോ ഓടിച്ചത്. പജീറോ ഓടിക്കുമ്പോള്‍ തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ലെന്നും താരം പറയുന്നു.

തുടക്കം ഡസ്റ്ററില്‍

റെനോയുടെ എസ്‌യുവി ഡസ്റ്ററായിരുന്നു പ്രയാഗയുടെ ആദ്യ വാഹനം. അല്പം വലിയ വാഹനമയതുകൊണ്ടാണ് എസ്‌യുവി തിരഞ്ഞെടുത്തതെന്നും താരം പറയുന്നു. മാനുവല്‍ വാഹനം ഓടിച്ചു പഠിച്ചതുകൊണ്ടാണ് മറ്റ് വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടില്ലാത്തതെന്നാണ് പ്രയാഗയുടെ പക്ഷം.

ഒപ്പമുള്ളത് എന്‍ഡവര്‍

ഡസ്റ്ററിന് ശേഷം പ്രയാഗ സ്വന്തമാക്കിയ വാഹനം ഫോര്‍ഡ് എന്‍ഡവറാണ്. മികച്ചൊരു എസ്‌യുവിയാണ് വാഹനം. സിനിമയുടെ ഭാഗമായുള്ള യാത്രകള്‍ക്കും കുടുംബവുമൊത്തുള്ള യാത്രകള്‍ക്കും അനുയോജ്യമായ വാഹനം. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും താരം പറയുന്നു.

സെലേറിയോയും

വലിയ യാത്രകള്‍ക്കും മറ്റും എന്‍ഡവര്‍ ഉപയോഗിക്കുന്ന പ്രയാഗയ്ക്ക് ചെറിയ ആവശ്യങ്ങള്‍ക്കായി ഒരു മാരുതി സെലോറിയോയുമുണ്ട്. ചെറു യാത്രകള്‍ക്കാണ് സെലോറിയോ ഉപയോഗിക്കുന്നത്. മികച്ച ഒരു ഹാച്ച് ബാക്ക് സെലേറിയോ എന്നും താരം പറയുന്നു.

English summary
Prayaga Martin about her Pajeero experience in Ramaleela. Pajeero is not a ladies friendly vehcle but she dosen't matter because she handled manuel vehcles in the beginnng stage of driving.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam