ആ കേസില്‍ ദിലീപേട്ടന്റെ പേരു വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു! തുറന്ന് പറഞ്ഞ് പ്രയാഗ

By Midhun Raj

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടി മലയാളത്തിലെ തിരക്കേറിയ താരമായി മാറിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമുളള കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, ദിലീപിന്റെ രാമലീല തുടങ്ങിയ ചിത്രങ്ങള്‍ നടിയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളായിരുന്നു.

അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു പ്രയാഗ എത്തിയിരുന്നത്. ചിത്രത്തിലെ ദിലീപ്-പ്രയാഗ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാമലീലയുടെ വിജയം പ്രയാഗയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. അടുത്തിടെ നടന്നെ ഒരഭിമുഖത്തില്‍ രാമലീലയെക്കുറിച്ചും ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും പ്രയാഗ സംസാരിച്ചിരുന്നു. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രോജക്ടില്‍ സംസാരിക്കവേയായിരുന്നു പ്രയാഗ ഇക്കാര്യം പറഞ്ഞിരുന്നത്.

രാമലീലയുടെ വിജയം

രാമലീലയുടെ വിജയം

ദിലീപിന്റെ രാമലീല റിലീസ് ചെയ്ത് ഒരു വര്‍ഷമായിരുന്നത് അടുത്തിടെയായിരുന്നു. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. ദിലീപിനൊപ്പം തുല്ല്യപ്രാധാന്യമുളള വേഷത്തിലായിരുന്നു പ്രയാഗയും ചിത്രത്തില്‍ എത്തിയിരുന്നത്. രാമലീലയില്‍ അഭിനയതിനെക്കുറിച്ചും ദിലീപിനൊപ്പമുളള അനുഭവങ്ങളുമായിരുന്നു പ്രയാഗ മാര്‍ട്ടിന്‍ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നത്. രാമലീല നേരിടേണ്ടി വന്നത് ഭയങ്കര ബുദ്ധിമുട്ടുളള ഒരു സാഹചര്യമായിരുന്നുവെന്ന് പ്രയാഗ പറയുന്നു.

രാമലീലയ്ക്ക് നേരിടേണ്ടി വന്നത്

രാമലീലയ്ക്ക് നേരിടേണ്ടി വന്നത്

ചിത്രീകരണം കഴിഞ്ഞ് കഠിനമായ ഒരു സമയമായിരുന്നു രാമലീലയ്ക്ക് നേരിടേണ്ടി വന്നത്. എനിക്ക് തോന്നുന്നു മലയാള സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തി പെടുത്തിയുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം തിയ്യേറ്റുകളില്‍ നിന്നും നേടിയത്. അത് തീര്‍ച്ചയായും മലയാളി പ്രേക്ഷകരുടെ ഗുണമാണ്.പ്രയാഗ പറയുന്നു.

ദിലീപിനെക്കുറിച്ച് പ്രയാഗ

ദിലീപിനെക്കുറിച്ച് പ്രയാഗ

ദിലീപേട്ടനെ വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് താനെന്നും തന്റെ വലിയ ജ്യേഷ്ഠന്റെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നും പ്രയാഗ പറയുന്നു. കട്ടപ്പനയിലെ ഹൃത്വക്ക് റോഷന്‍ നിര്‍മ്മിക്കുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പിന്നീട് രാമലീലയില്‍ അദ്ദേഹത്തിന്റെ നായികയായി എത്തി. എനിക്കപ്പോഴും നല്ല കാര്യങ്ങള്‍ പറഞ്ഞു തരുന്ന ആളു കൂടിയായിരുന്നു അദ്ദേഹം. പ്രയാഗ പറയുന്നു.

വല്ലാത്തൊരു സാഹചര്യമായിരുന്നു അത്

വല്ലാത്തൊരു സാഹചര്യമായിരുന്നു അത്

നടി അക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേരു വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു. ഞാന്‍ ദിലീപേട്ടനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഹൃദയമുണ്ടെങ്കില്‍ അത് അലിയുന്ന സാഹചര്യം തന്നെയായിരുന്നു ദിലീപേട്ടന്‍ കടന്നുപോയ ആ സമയം. നമ്മുക്ക് മാനസികമായി വിഷമം തോന്നുന്ന സാഹചര്യമായിരുന്നു അത്.ഇതിന്റെ ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല. ഞാന്‍ പറഞ്ഞാല്‍ ഒട്ട് ശരിയാവുകയുമില്ല, പ്രയാഗ അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ സിനിമ

പുതിയ സിനിമ

ഗോകുല്‍ സുരേഷിന്റെ നായികയായുളള ഉള്‍ട്ട എന്ന ചിത്രമാണ് പ്രയാഗയുടെതായി അണിയറയില്‍. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ ആയിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച സ്വീകരണം നല്‍കിയ സിനിമയായിരുന്നു.ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജിന്റെ നായികാ വേഷത്തിലായിരുന്നു പ്രയാഗ എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X