പ്രേമം ദൃശ്യത്തിന്റെ റെക്കോഡ് തകര്‍ത്തു; ജീത്തു ജോസഫിന് എന്താണ് പറയാനുള്ളത്?

By Aswini

കളക്ഷന്‍ റെക്കോഡിന്റെ കാര്യത്തില്‍ ഏറ്റവുമൊടുവില്‍ ചരിത്രമെഴുതിയത് ദൃശ്യം എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫ് ആയിരുന്നു. എന്നാല്‍ പ്രേമം എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ അതൊക്കെ പഴങ്കഥയാക്കി. എല്ലാവരും ദൃശ്യത്തെയും പ്രേമത്തെയും ചര്‍ച്ചയ്‌ക്കെടുത്തിട്ടു. മോഹന്‍ലാലിനെയും നിവിന്‍ പോളിയെയും താരതമ്യം ചെയ്തു. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ സ്രഷ്ടാവിന് എന്താണ് പറയാനുണ്ടാവുക എന്നറിയാന്‍ ഒരു കൗതുകമില്ലേ.

പ്രേമം ദൃശ്യത്തെ കടത്തി വെട്ടുന്നു എന്ന് പറയുമ്പോള്‍, ജീത്തു ജോസഫ് പറയും ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് പ്രേമം മറികടക്കട്ടെ എന്ന്. അതുകൊണ്ട് ഗുണം നമ്മുടെ സിനിമാ മേഖലയ്ക്കാണ്. ദൃശ്യം അതിനു മുമ്പുള്ള ചില സിനിമകളുടെ റെക്കോഡുകള്‍ തകര്‍ത്തു. പ്രേമം ദൃശ്യത്തിന്റെ റെക്കോഡ് തകര്‍ത്തു. നാളെ മറ്റൊരു സിനിമ ഇതിനെ കടത്തിവെട്ടും. അങ്ങനെ നല്ല സിനിമകള്‍ വന്നു ഓടുമ്പോഴാണ് സിനിമാ മേഖല സജീവമാകുന്നത്- ജീത്തു പറഞ്ഞു.

jeethu-drshyam-premam

എന്റെ സിനിമകള്‍ മാത്രം ഓടണം എന്നാഗ്രഹിയ്ക്കുന്ന ആളല്ല ഞാന്‍. എല്ലാ സിനിമകളും ഓടണം എന്നാഗ്രഹിക്കുന്ന ആളാണ്. ദൃശ്യത്തിന്റെ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു, പടം ക്വാളിറ്റിയുണ്ടാവണം. നിര്‍മാതാവിന് നഷ്ടം വരരുത് എന്ന നിര്‍ബന്ധമേ എനിക്കുള്ളൂ. 50 കോടി ക്ലബ്ബില്‍ ദൃശ്യം എത്തിയെന്നൊക്കെ കേട്ടെങ്കിലും ഞാനത് ശ്രദ്ധിക്കാന്‍ പോയിട്ടില്ല. അത് എന്നെ ബാധിക്കുന്നില്ല.

പ്രേമം കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒത്തിരി പേര്‍ സഹസംവിധായകരും മറ്റുമൊക്കെയായി അവസരം കാത്തുനില്‍ക്കുന്നുണ്ട്. ഇന്ന് സിനിമയില്‍ നില്‍ക്കുന്നവരെക്കാള്‍ കഴിവുള്ളവര്‍ പുറത്ത് അവസരം കിട്ടാതെ നില്‍പ്പുണ്ട്. ഒരു വിഷയത്തില്‍ വിശ്വാസമുണ്ടെങ്കില്‍, അതിന്മേല്‍ വിശ്വാസമര്‍പ്പിച്ച് നമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ ഒരു സംശയവും വേണ്ട, പ്രേക്ഷകര്‍ അത് ഇരു കൈയ്യും നീട്ടി സ്വീകരിക്കും- പ്രമുഖ ഓണ്‍ലൈന്‍ സിനിമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X