»   »  ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

Posted By:
Subscribe to Filmibeat Malayalam

മേരിയുടെ മുടിയഴകും മലരിന്റെ മുഖക്കുരു അഴകും പറഞ്ഞു കഴിഞ്ഞെങ്കില്‍ ഇനി സെലിന്റെ ചിരിയഴകിലേക്ക് കടക്കാമല്ലോ. പ്രേമം കാണുന്നതിന് മുമ്പ് ആലുവ പുഴയുടെ തീരത്തെ മേരിയായിരുന്നു മനസ്സില്‍...പ്രേമം കണ്ട് കഴിഞ്ഞപ്പോള്‍ മലരേ നീന്നെ കാണാതരിരുന്നാല്‍ എന്നായി. എന്നാല്‍ സെന്‍സര്‍ കോപ്പിയും ഇറങ്ങി നാടു നീളെ പ്രേമം പരസ്യമായപ്പോഴല്ലെ അറിഞ്ഞത് ശരിക്കുള്ള പ്രേമം സെലിനോടാണെന്ന്.

മേരിക്കും (അനുപമ പരമേശ്വരന്‍) മലരിനും (സായി പല്ലവി) കിട്ടാത്ത ജോര്‍ജ്ജിനെ (നിവിന്‍ പോളി) ഏറ്റവും ഒടുവില്‍ സ്വന്തമാക്കുന്നത് സെലിന്‍ (മഡോണ സെബാസ്റ്റിന്‍) ആണ്. എന്നാല്‍ സെലിന്‍ ആയെത്തിയ മഡോണയ്ക്ക് ഇതുവരെ തന്റെ പ്രിയതമനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രെ. ശരിക്കുള്ള പ്രണയം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് മഡോണ പറയുന്നത്. ശരിക്കും എന്നെ വേണ്ടയാള്‍...എനിക്ക് വേണ്ടയാള്‍...ആരായിരിക്കുമത്... തുടര്‍ന്ന് വായിക്കൂ...


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

സെലിന്‍ എന്ന കഥാപാത്രത്തെ അല്‍ഫോണ്‍സ് വളരെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ആദ്യം പാട്ടുകളിലൂടെ മേരി (അനുപമ)യെത്തി. ചിത്രം റിലീസ് ആയപ്പോള്‍ പോസ്റ്ററുകളിലൂടെയും മറ്റും മലരും (സായി പല്ലവി). പക്ഷെ സെലിന്‍ എന്ന കഥാപാത്രത്തെ മാത്രം അല്‍ഫോണ്‍സ് വളരെ രഹസ്യമായി വച്ചു.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

പ്രേമം റിലീസ് ആയതിന് ശേഷം ചാനലായ ചാനലുകള്‍ ആകെ കയറി ഇറങ്ങി മേരിയുടെ വില അനുപമ പരമേശ്വരന്‍ കളഞ്ഞു കിളിച്ചു. അഭിമുഖങ്ങള്‍ക്കൊന്നും നില്‍ക്കാതെ മലരായി വന്ന സായി പല്ലവി തന്റെ പഠനവുമായി ജോര്‍ജ്ജയിലേക്ക് പോയപ്പോള്‍, ഇവിടെ കേരളത്തിലെ മാധ്യമങ്ങളിലെല്ലാം മലരിന്റെ മുഖക്കുരു പോലും വാര്‍ത്തയായി. അതോടെ ആ കഥാപാത്രവും പറഞ്ഞു പറഞ്ഞു പൊലിഞ്ഞു. അപ്പോഴാണ് സെലിന്‍ മെല്ലെ വരുന്നത്.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

സെലിന്‍ ആണ് ചിത്രത്തിലെ നായിക എന്നത് വൈകിയാണ് പ്രേക്ഷകരും അംഗീകരിച്ചത്. എന്തിനേറെ പറയുന്നു, 'അല്ല മഡോണെ നീയായിരുന്നോ നായിക' എന്ന് കൂട്ടുകാരികള്‍ ചോദിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. അല്‍ഫോണ്‍സ് ഒളിപ്പിച്ചുവച്ചതുപോലെ തന്നെ, മഡോണയും ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ട് എന്ന കാര്യം വളരെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

പെട്ടന്നാണ് പ്രേമത്തിലേക്കെത്തിയത്. അഭിനയിക്കാന്‍ പോവുകയാണെന്ന് ചിന്തിക്കാനുള്ള അവസരം പോലും കിട്ടിയില്ലെന്നാണ് മഡോണ പറഞ്ഞത്. അതിന് മുമ്പ് സിനിമയിലെടുത്തു. ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞ് അല്‍ഫോണ്‍സ് ചേട്ടന്‍ വിളിച്ചു, അന്ന് വൈകുന്നേരം തന്നെ സിലിന്‍ ആയി. ആലോചിക്കാനും പേടിക്കാനും ഒന്നും സമയം കിട്ടിയില്ല.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

മഡോണയെ മേരിയാക്കണോ സെലിനാക്കണോ എന്നൊരു സംശയമുണ്ടായിരുന്നു അല്‍ഫോന്‍സിന്. എന്നാല്‍ തീരുമാനം പെട്ടെന്നായിരുന്നു, സെലിന്‍ തന്നെ. മഡോണയ്ക്കും തോന്നി, എനിക്ക് പറ്റിയത് സെലിനാണ്. അല്‍ഫോന്‍സ് പിന്നെയും പറഞ്ഞു. മേരിക്ക് രണ്ടു പാട്ടൊക്കെയുണ്ട് കേട്ടോ. എന്നിട്ടും മഡോണയ്ക്ക് സെലിനെയാണ് ഇഷ്ടമായത്. പ്രേക്ഷകരും പറഞ്ഞു നല്ല ഇരുത്തം വന്ന പെണ്ണ്, ഡയലോഗ് കേള്‍ക്കാന്‍ തന്നെ രസമുണ്ടെന്നൊക്കെ


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

പഠിക്കുന്ന കാലത്തൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. പാട്ടാണ് ക്രേസ്. ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്. കൊച്ചിയില്‍ ഞങ്ങള്‍ക്കൊരു മ്യൂസിക് ടീമുണ്ട്. പിന്നെ ടി വി ഷോസ്, അത്യാവശ്യം സ്‌റ്റേജ് ഷോ വേറെയും. സാമാന്യം നല്ല ഭ്രാന്താണ് പാട്ടിനോട്. അതുകൊണ്ടെന്താ, ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോ സംഗീതം മതിയെന്ന് ഉറപ്പിച്ചു. എറണാകുളത്ത് പി ജിയ്ക്ക് ചേര്‍ന്നെങ്കിലും പാട്ടിനുവേണ്ടി അതും വിട്ടു. അങ്ങനെ നടക്കുമ്പോഴാണ് അല്‍ഫോണ്‍സിന്റെ കോള്‍ വന്നത്. അങ്ങനെ പ്രേമിച്ചു


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

കോലഞ്ചേരിക്കടുത്ത് കടയിരിപ്പിലാണ് മഡോണയുടെ വീട്. മഡോണ പ്ലസ്ടുക്കാരിയായിരിക്കുമ്പോള്‍ താരത്തിനൊരു കുഞ്ഞനുജത്തി പിറന്നത്. ഇപ്പോള്‍ അവളാണ് മഡോണയുടെ ജീവന്‍. എന്തുതിരക്കായാലും ശരി, അവളെ മിസ് ചെയ്യാന്‍ വയ്യ എനിക്ക്. ആളിപ്പോ യു കെ ജിയിലാ, ഫോണില്‍ വിളിച്ച് വിശേഷങ്ങളൊക്കെ പറയും- മഡോണ പറയുന്നു.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

മാതൃഭൂമിയുടെ കപ്പാ ടിവിയിലെ മൂസിക് മജോ എന്ന പരിപാടിയിലൂടെ ഗായിക എന്ന നിലയില്‍ ശ്രദ്ധ നേടിയ ആളാണ് മഡോണ. ഗായികയായി ശോഭിക്കാനിരുന്ന മഡോണയുടെ വഴി സിനിമയിലേക്ക് തുറന്നത്. ആദ്യ സിനിമയായ പ്രേമത്തിലൂടെ അത് വിജയിക്കുകയും ചെയ്തു.


ശരിക്കുള്ള എന്റെ പ്രേമം വരാനിരിക്കുന്നതെയുള്ളൂ എന്ന് പ്രേമത്തിലെ സെലിന്‍

പ്രേമത്തിലെ നായികക്ക് പക്ഷേ പ്രേമം ഇപ്പോഴും ശരിക്ക് പിടികിട്ടിയില്ല. ഒന്നുമറിയില്ല എന്നല്ല, എന്നാലും ശരിക്കുമുള്ള പ്രണയം ഇനി വരാനിരിക്കുന്നതേയുള്ളൂ. ശരിക്കും എന്നെ വേണ്ട ആള്‍, എനിക്ക് വേണ്ട ആള്‍... ആരോ ഒന്ന്... ആ.., ആരാണാവോ... മഡോണ ആലോചനയിലാണ്


English summary
Premam fame Madonna Sebastian waiting for love

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam