twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് 'ഇക്കയുടെ ശകടം', സംവിധായകന്‍റെ ഉറപ്പ്, കാണൂ!

    |

    അഭ്രപാളിയില്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളെ നെഞ്ചേറ്റുന്നവരാണ് ആരാധകര്‍. കേവലമൊരു അഭിനേതാവില്‍ നിന്നും പലരും താരങ്ങളായി മാറിയത് ഇവരിലൂടെയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആരാധകന്റെ കഥയുമായി ഒരു സിനിമയെത്തുന്നുണ്ട്. ഇക്കയുടെ ശകടമെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായാണ് ഇവര്‍ സിനിമയെ സമീപിച്ചിട്ടുള്ളത്. പുതുമുഖ സംവിധായകനായ പ്രിന്‍സ് അവറാച്ചനാണ് ഇക്കയുടെ ശകടത്തിന്റെ അമരക്കാരന്‍.

    രണ്ടാമൂഴത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍? ആകാംക്ഷയേറുന്നു!രണ്ടാമൂഴത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍? ആകാംക്ഷയേറുന്നു!

    അയ്യപ്പന്റെ ശകടം എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് അത് ഇക്കയുടെ ശകടമായി മാറ്റുകയായിരുന്നു. മമ്മൂട്ടിയുടെ വാഹനപ്രേമത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മമ്മൂട്ടിയെ ദൈവമായി കാണുന്ന അയ്യപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. താരത്തെ അനുകരിച്ചോ ആ മാനറിസത്തെ പകര്‍ത്തിയോ അല്ല ഈ സിനിമയൊരുങ്ങുന്നത്. ആരാധകന്റെ കഥ എന്നുപറയുന്നുവെങ്കില്‍ത്തന്നെയും ഇതുവരെ കണ്ടുശീലിച്ച രീതിയിലൂടെയല്ല സിനിമ സഞ്ചരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇക്കയുടെ ശകടത്തെക്കുറിച്ച് സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ ഫില്‍മിബീറ്റുമായി പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    അയ്യപ്പന്റെ വരവ്

    അയ്യപ്പന്റെ വരവ്

    മമ്മൂട്ടിയുടെ കടുത്ത ആരാധകനെന്ന വിശേഷണമല്ല അയ്യപ്പന് ചേരുന്നത്. അയ്യപ്പനെ സംബന്ധിച്ച് മമ്മൂട്ടി ദൈവമാണ്. പലര്‍ക്കും പല തരത്തിലായിരിക്കുമല്ലോ ആരാധന, അയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയില്‍ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം മമ്മൂട്ടിയുടെ ഡയലോഗുകളും റഫറന്‍സുമാണ് അയ്യപ്പന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടിയെ അനുകരിക്കേണ്ട കാര്യം സിനിമയിലില്ല. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നും പ്രിന്‍സ് സാക്ഷ്യപ്പെടുത്തുന്നു.

    കോമഡി ത്രില്ലര്‍ ചിത്രമാണ്

    കോമഡി ത്രില്ലര്‍ ചിത്രമാണ്

    മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ച് സിനിമ കാണാനായി തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകന് 2 മണിക്കൂര്‍ സമയം എല്ലാം മറന്ന് ആസ്വദിക്കാവുന്ന തരത്തിലുള്ള കോമഡി ത്രില്ലറാണ് ഈ ചിത്രം. പശ്ചിമ ബംഗാളില്‍ നിന്നും അയ്യപ്പന്‍ കൊച്ചിയിലെത്തുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അതാണ് ഈ ചിത്രം പറയുന്നത്. മമ്മൂട്ടി ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.

    നായകനെ അവതരിപ്പിക്കുന്നത്?

    നായകനെ അവതരിപ്പിക്കുന്നത്?

    ഇടി, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡൊമിനിക് തൊമ്മിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കണ്ട് പരിചയമുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തനായിരിക്കണം നായകന്‍ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥിരം പരിചയമുള്ള താരത്തെ ഉപയോഗിച്ചാല്‍ പിന്നീട് സംഭവിച്ചേക്കാവുന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. ഇതൊഴിവാക്കുന്നതിനായാണ് ഡൊമിനിക്കിനെ ഉപയോഗിച്ചത്. ആ സമയത്ത് മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നുവെങ്കിലും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഡൊമിനിക് മുന്നിട്ട് വരികയായിരുന്നു. തിരക്കഥയിലുള്ള വിശ്വാസമായിരുന്നു ഇതിന് പിന്നില്‍.

    നായികയായി എത്തുന്നത്

    നായികയായി എത്തുന്നത്

    പതിവ് നായികാസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ നായികയാണ് ഈ ചിത്രത്തിലേത്. ജീവിതത്തിലെ എല്ലാവിധ അവസ്ഥകളിലൂടെയും കടന്നുപോയിട്ടുള്ള നായികയാണ് ചിത്രത്തിലേത്. കാസ്റ്റിങ് കോള്‍ വിളിച്ചുവെങ്കിലും ഉദ്ദേശിച്ച തരത്തിലാരെയും കിട്ടിയിട്ടില്ല. കഥകളി ആര്‍ട്ടിസ്റ്റായ അശ്വനിയുടെ മുഖം പിന്നീട് മനസ്സിലേക്ക് വന്നു. മുന്‍പ് ഞങ്ങള്‍ നാടകത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അശ്വനിയുടെ ആദ്യചിത്രമാണിത്.

    101 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി

    101 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി

    അപ്പാനി രവിയും ഞാനും ക്ലാസമേറ്റാണ്. നാടകവേദിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പാനി രവിയും ഡൊമിനിക്കും ഉള്‍പ്പടെ 101 പേരാണ് ഈ സിനിമയില്‍ അണിനിരന്നിട്ടുള്ളത്. പതിവ് ജോണറുകളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രം കൂടിയാണിത്. വിലപ്പെട്ട രണ്ട് മണിക്കൂര്‍ സമയം തിയേറ്ററുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് ശരിക്കും ആസ്വദിക്കാവുന്ന ഫാന്റസി കോമഡി ചിത്രമാണ് ഇത്. കാലന്‍ എന്ന കഥാപാത്രമായാണ് അപ്പാനി രവി എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്ന് ആരാധകര്‍ മാത്രമല്ല സംവിധായകനും കൂടി സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

    ട്രൈബ്യൂട്ട് റ്റു മമ്മൂക്ക

    ട്രൈബ്യൂട്ട് റ്റു മമ്മൂക്ക

    ഇക്കയുടെ ശകടത്തിന് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്. പുതുമുഖ സംഗീത സംവിധായകനായ ചാള്‍സ് നസ്‌റത്താണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. മമ്മൂട്ടിയുടെ ടൈറ്റില്‍ സോങ്ങുള്‍പ്പടെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിഷ്ണുവും ചാള്‍സും കൂടിയാണ് വരികളൊരുക്കിയത്. നാടന്‍ശൈലിയിലുളള ഒരു ഗാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാള്‍സ് നസ്രത്തും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പോപ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ റിലീസ് സമയത്ത് ആരാധകര്‍ നല്‍കിയ വരവേല്‍പ്പ് നേരത്തെ ലൈവായി ചിത്രീകരിച്ചിരുന്നു.

    English summary
    Prince Avarachan talking about Ikkayude Shakadam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X