»   » മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നടനില്‍ നിന്നും സംവിധായകനിലേക്കും കൂടി ചുവട് വെയ്ക്കുന്ന പൃഥ്വിയുടെ സിനിമയെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. നിലവിലെ തിരക്കുകള്‍ കഴിഞ്ഞ് ലൂസിഫറുമായി മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം.

മോഹന്‍ലാലിനോടൊപ്പമുള്ള നഗ്നരംഗത്തില്‍ അഭിനയിക്കുന്നതിന് മീര വാസുദേവ് മുന്നോട്ട് വെച്ച നിര്‍ദേശം?

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് നടനെന്ന രീതിയില്‍ കഴിവ് തെളിയിച്ചതിന് ശേഷമാണ് സംവിധായകന്റെ കുപ്പമായമണിയുന്നത്. അഭിനയത്തിനോടൊപ്പം തന്നെ സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ലൂസിഫറിനെക്കുറിച്ച് പ്രതീക്ഷകളേറെയാണ്.

ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറുന്നു

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലൂസിഫര്‍. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും പ്രതീക്ഷയിലാണ്. പൃഥ്വിയുടെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും കൂടിയാവുമ്പോള്‍ അത് ഇരട്ടിമധുരമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പൃഥ്വിരാജിന്‍രെ സംവിധാനം

ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്ക് പോവുകയാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ. അഭിനയ മികവിന്റെ കാര്യത്തില്‍ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന മോഹന്‍ലാലിനെയാണ് പൃഥ്വി നായകനായി തീരുമാനിച്ചത്. ചിത്രത്തില്‍ പൃഥ്വിയും അഭിനയിക്കുമോയെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

അഭിനയിക്കുന്നില്ലെന്ന് പൃഥ്വി

മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിച്ച പൃഥ്വി മോഹന്‍ലാലിനൊപ്പം ഇതുവരെ അഭിനയിച്ചിരുന്നില്ല. ലൂസിഫറിലൂടെ അത് സാധ്യമാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സ്വന്തം ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രീകരണം ആരംഭിക്കുന്നത്

കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. നിലവിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 2018 മേയില്‍ ചിത്രീകരണം ആരംഭിക്കാനാണ് പൃഥ്വി ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകനാവുന്നതില്‍ ടെന്‍ഷനില്ല

പൃഥ്വിരാജ് സംവിധായകനാവുന്നതെന്ന തരത്തില്‍ വലിയ പോപ്പുലാരിറ്റിയാണ് ലഭിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതില്‍ തനിക്ക് ടെന്‍ഷനില്ലെന്ന് പൃഥ്വി പറയുന്നു. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള ചര്‍ച്ചയെക്കുറിച്ചൊക്കെ അറിയുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് താരം പറയുന്നു.

വെല്ലുവിളിയാണെന്ന് മുരളി ഗോപി

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കുകയെന്നത് തങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്ന് മുരളി ഗോപി വ്യക്തമാക്കിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റമി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
No tension about Lucifer said by Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X