എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ആ ക്രൂരകൃത്യം ചെയ്യും: പൃഥ്വിരാജ്
പൃഥ്വിരാജിന്റെതായി മറ്റൊരു അത്ഭുതം കൂടെ ഇന്നലെ (23-01-2014) സംഭവിച്ചു കഴിഞ്ഞു. പിക്കറ്റ് 43 എന്ന മേജര്‍ രവി ചിത്രം. ഒരു നടനെന്ന നിലയില്‍ കാലുറപ്പിച്ചു കഴിഞ്ഞ പൃഥ്വി തന്റെ അടുത്ത സ്റ്റെപ്പ് സംവിധാനത്തിലേക്കാണെന്ന് മുമ്പും പറഞ്ഞതാണ്. പിക്കറ്റ് 43 യുടെ റിലീസിന്റെ ഭാഗമായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി അത് ആവര്‍ത്തിച്ചു.
തന്റെ തീവ്രമായ ആഗ്രഹമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പൃഥ്വിരാജ് പറഞ്ഞു. പക്ഷെ താനിപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ചുരുങ്ങിയത് ഒരു ആറ് മാസം സിനിമാ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരും. അങ്ങനെ താന്‍ വിട്ടു നില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. തന്റെ ഡേറ്റ് നോക്കി സിനിമ ഷെഡ്യൂള്‍ ചെയ്ത സംവിധായകരുണ്ട്. അവരോട് ഞാനൊരു സിനിമ ചെയ്യുകയാണ്, അതുകൊണ്ട് ആറ് മാസത്തെ സമയം വേണം എന്ന് പറയുന്നത് ശരിയല്ല.

പക്ഷെ എന്നെങ്കിലും താന്‍ ആ ക്രൂരകൃത്യം ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത തന്നെ ഒരു സിനിമ സംവിധായം ചെയ്യാനുള്ള പദ്ധതി പൃഥ്വിയ്ക്കുണ്ട്. നേരത്തെ ഒരു തമിഴ് ചാറ്റ് ഷോയില്‍ സംസാരിക്കവെ തന്റെ ആദ്യ ചിത്രത്തിലെ നായകനും നായികയും മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കുമെന്ന് പൃഥ്വി പറഞ്ഞിരുന്നു. അത് തന്നെയാവുമോ സംഭവിക്കുക എന്ന് കാത്തിരിക്കാം.
'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ ഒരു സ്റ്റണ്ട് രംഗം സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. അന്ന് പൃഥ്വിയ്‌ക്കൊരു സംവിധായകനാകാനുള്ള കഴിവുണ്ടെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞിരുന്നു. അഭിനയത്തിനപ്പുറം സിനിമയുടെ ടെക്‌നിക്കല്‍ സൈഡിനെ കുറിച്ചും പൃഥ്വിയ്ക്ക് അപാര അറിവാണെന്ന് സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ പൃഥ്വിയുടെ ആദ്യ സംവിധാന ചിത്രം ഒരു സംഭവമാവും.


Click it and Unblock the Notifications











