»   » മോഹന്‍ലാല്‍ നല്‍കിയ പ്രചോദനമാണ് ലൂസിഫറിനെ മുന്നോട്ട് നയിക്കുന്നത് : പൃഥ്വിരാജ്

മോഹന്‍ലാല്‍ നല്‍കിയ പ്രചോദനമാണ് ലൂസിഫറിനെ മുന്നോട്ട് നയിക്കുന്നത് : പൃഥ്വിരാജ്

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ യുവനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ് സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്. മുരളീഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അഭിനയത്തിമപ്പുറത്ത് സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് നേരത്തേ തന്നെ താരം വ്യക്തിമാക്കിയിരുന്നു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ലൂസിഫറെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു ഈ പോസ്റ്റര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്

ഒരു ഷോട്ട് കഴിഞ്ഞാല്‍ നടന്റെ ജോലി കരുതുന്നുവെന്ന വ്യക്തിയല്ല താന്‍. കൂട്ടായ്മയാണ് സിനിമയുടെ വിജയം. അതിനുമപ്പുറത്ത് സംവിധായകന്‍ എന്ന വേഷം മറ്റു വ്യത്യാസങ്ങളൊന്നും കൊണ്ടു വരുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് മാറുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്.

മോഹന്‍ലാല്‍ നല്‍കിയ പ്രചോദനം

ലൂസിഫറിനെക്കുറിച്ച് ഫോണിലൂടെ മോഹന്‍ലാലിനോട് സംസാരിച്ചപ്പോള്‍ തന്നെ അഭിനയിക്കാനായി സമ്മതിച്ചു. ലാലേട്ടന്‍ നല്‍കിയ പ്രചോദനമാണ് സിനിമയുമയെ മുന്നോട്ട് നയിക്കുന്നത്.

ലൂസിഫറില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്

തന്നെക്കാള്‍ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കഥാപാത്രമായി ലഭിച്ചിട്ടുള്ളതിനാല്‍ പിന്നെന്തിനാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് പൃഥ്വി ചോദിക്കുന്നത്.

യാത്രകള്‍ ഇഷ്ടപ്പെടുന്നു

സിനിമയിലെത്തിയിരുന്നില്ലെങ്കില്‍ താനൊരു ട്രാവര്‍ റൈറ്റര്‍ ആയേനെ. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യാത്ര പോവുന്നതിനോട് താല്‍പര്യമില്ല. കിട്ടുന്ന ട്രയിനില്‍ കയറി പുതിയ സ്ഥലങ്ങള്‍ കാണാന്‍ പോവുന്നതിനോടാണ് താല്‍പര്യം. അധികം അറിയപ്പെടാത്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താല്‍പര്യം. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനാണ് തനിക്കും സുപ്രിയയ്ക്കും താല്‍പര്യമെന്നും പൃഥ്വിരാജ് പറഞ്ഞു.

English summary
Prithviraj is talking about Lucifer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X