»   » പൃഥ്വിരാജിനെ ശത്രുവാക്കാന്‍ നോക്കണ്ട: ആസിഫ് അലി

പൃഥ്വിരാജിനെ ശത്രുവാക്കാന്‍ നോക്കണ്ട: ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
Prithvi-Asif
എന്നെയും പൃഥ്വിരാജിനെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ വലിയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെ ഉണ്ടെന്നു വരുത്താനുള്ള ശ്രമം. സിനിമാമേഖലയില്‍ തന്നെയുള്ള ചിലര്‍ നടത്തുന്നുണ്ട്. പതിവ് ഗോസ്സിപ്പുകള്‍ മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ വിധത്തില്‍ അപവാദങ്ങള്‍ നിരത്തുകയാണ്-യുവനടന്‍ ആസിഫ് അലി മനസ്സ് തുറക്കുകയാണ്.

പൃഥ്വിരാജിന്റെ ഫോട്ടോയില്‍ തലവെട്ടിമാറ്റി എന്റെ തലവെയ്ക്കുക, മോശം കമന്റ് എഴുതുക പോലെയുള്ള ബാലിശമായ രീതിയിലാണ് പ്രചാരണം. കഴിഞ്ഞ ദിവസം ഏതോ ഫുട്‌ബോള്‍ താരത്തിന്റെ തലവെട്ടിമാറ്റി എന്റെ തലവെച്ചു. ബോളില്‍ പൃഥ്വിയുടെ തലയും. അതുകണ്ടാല്‍ ഞാന്‍ പൃഥ്വിയെ പന്തു തട്ടുന്നതു പോലെ തോന്നും. ഇങ്ങനെയൊക്കെ പ്രചരിപ്പിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? എന്നേക്കാള്‍ എത്രയോ വലിയ ആര്‍ട്ടിസ്റ്റാണ് പൃഥ്വിരാജ്. ഞാന്‍ സിനിമ എന്തെന്ന് പഠിച്ചുവരുന്നതേ ഉള്ളൂ. സിനിമാരംഗത്ത് വന്നിട്ട് രണ്ടരവര്‍ഷമായിട്ടേയുള്ളൂ. അങ്ങനെയുള്ള എന്നെയും പൃഥ്വിയെയും തമ്മില്‍ താരതമ്യം ചെയ്യേണ്ട ഒരാവശ്യവും ഇല്ല.

ഈ വിവരങ്ങള്‍ പൃഥ്വിരാജും ഞാനും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. മീഡിയ ഓരോ വിഷയങ്ങളും എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് എനിക്കറിയാമെന്നും അതോര്‍ത്ത് ടെന്‍ഷനിടിയ്‌ക്കേണ്ടെന്നുമാണ് പൃഥ്വി എന്നോട് പറഞ്ഞത്. എനിക്കൊന്നേ പറയാനുള്ളൂ. ഞങ്ങള്‍ തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട. ഞങ്ങള്‍ എന്നും നല്ല സൂഹൃത്തുക്കളായിരിക്കും.

English summary
No starwar between me and Prithviraj, Says Asifali. The media is now urging Asif Ali to take on Prithviraj and claim the throne as "the new prince in waiting for superstardom"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam