»   » പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ട്രാഫിക് എന്ന ചിത്രത്തില്‍ തുടങ്ങിയ നമിത പ്രമോദിന്റെ അഭിനയ യാത്ര ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു. ദിലീപിന്റെ നായികയായി തുടങ്ങി ദുല്‍ഖറിന്റെയും നിവിന്‍ പോളിയുടെയും വിനീത് ശ്രീനിവാസന്റെയുമൊക്കെ നായികയായി ഇപ്പോള്‍ പൃഥ്വിയ്ക്കും ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും ഒരേ സമയം നായികയാകുകയാണ് നമിത.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് നമിത ജയസൂര്യയ്ക്കും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും നായികയാകുന്നത്. മൂന്നുപേര്‍ക്കൊപ്പവും ആദ്യമായാണ് അഭിനയിക്കുന്നത്. മൂന്ന് പേരും വളരെ കൂളാണെന്നും ബഹുമുഖ പ്രതിഭകളാണെന്നും നമിത പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നമിത.


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

ജെനി എന്ന കഥാപാത്രത്തെയാണ് അമര്‍ അക്ബര്‍ അന്തോണിയില്‍ നമിത അവതരിപ്പിയ്ക്കുന്നത്. ഒരു സിനിമാറ്റിക് ഡാന്‍സറാണ്. കൊച്ചി മട്ടാഞ്ചേരി കോളനിയിലെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം.


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

മൂന്നു പേരേയും നേരത്തേ അറിയാമായിരുന്നെങ്കിലും ഇവരോടൊപ്പമുള്ള എന്റെ ആദ്യചിത്രമാണിത്. മൂന്നു പേരും വളരെ കൂള്‍ ആണ്. ചിത്രം കാണുമ്പോഴുള്ള അതേ എനര്‍ജി സെറ്റിലുമുണ്ട്. മൂവരും ബഹുമുഖ പ്രതിഭകളുമാണ്. എന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ അവരുടെ പിന്തുണ സഹായിച്ചു.


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

നാദിര്‍ഷയെ നേരത്തെ പരിചയമുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഈ സിനിമയുടെ കഥ എന്നോട് പറഞ്ഞത്. ഒരു പുതിയ സംവിധായകനാണെന്ന് ചേട്ടനെ കണ്ടാല്‍ തോന്നില്ല. നന്നായി ആസ്വദിച്ച് സിനിമ ചെയ്യുകയായിരുന്നു. നല്ല ഒരു അനുഭവമാണ് സിനിമ സമ്മാനിച്ചത്


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

പ്രധാനമായും മട്ടാഞ്ചേരിയും കൊച്ചിയിലുമായിരുന്നു ലൊക്കേഷനുകള്‍. ഹൈദരാബാദിലായിരുന്നു പാട്ട് സീനുകള്‍ ഷൂട്ട് ചെയ്തത്.


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

തമാശകള്‍ നിറഞ്ഞ എല്ലാവരേയും രസിപ്പിക്കുന്ന ഒരു ചിത്രം. പിന്നെ നാദിര്‍ഷാ ചേട്ടനുമായുള്ള പരിചയവും ഒരു പ്രധാന ഘടകമാണ്. പിന്നെ ഇത്രയധികം താരങ്ങള്‍, വലിയ ക്യാന്‍വാസ് ഒക്കെ.


പൃഥ്വിയും ഇന്ദ്രനും ജയനും വളരെ കൂളാണ്; നമിത പറയുന്നു

ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ജോണ്‍ വര്‍ഗീസാണ് സംവിധാനം. നല്ല രസമുള്ള ഒരു സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റേത്. മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി അകപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു. ഒറ്റയടിക്ക് ഞാന്‍ വായിച്ചു തീര്‍ത്ത ഒരു സ്‌ക്രിപ്റ്റ് ആണിത്. നല്ല എനര്‍ജറ്റിക് ആയിട്ടുള്ള ഒരു സ്‌പെഷ്യല്‍ മൂവി ആയിരിക്കുമിത്- നമിത പറഞ്ഞു


English summary
Prithviraj, Indrajith and Jayasurya are very cool says Namitha Pramod

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam