»   » പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാല മലയാളത്തിന് പരിചിതനായത് നായകന്‍ വേഷങ്ങളിലൂടെയാണ്. പിന്നീട് പുതിയ മുഖം എന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷം ചെയ്‌തെങ്കിലും ഒടുവില്‍ 'ഹീറോ' ആയിട്ടാണ് മരിക്കുന്നത്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വന്നിരിയ്ക്കുന്നു.

തമിഴില്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ വേതാളം എന്ന ചിത്രത്തിലേക്ക് ബാലയെ ക്ഷണിച്ചിരുന്നു. അത് വേണ്ടെന്ന് വച്ച് മോഹന്‍ലാലിനൊപ്പം പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ബാല. സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല സംസാരിക്കുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ചന്നൈയിലെ അരുണാചലം സ്റ്റുഡിയോ ഞങ്ങളുടെ കുടുംബ വകയുള്ളതായതുകൊണ്ട് സിനിമയും സിനിമാക്കാരെയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അച്ഛനാണ് അതിന്റെ നടത്തിപ്പ് അവകാശം ഇപ്പോഴും. ദിവസവും കുറഞ്ഞത് ആറ് സിനിമാ ഷൂട്ടിങ് എങ്കിലും അവിടെ നടക്കും.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

സിനിമ എന്നത് ഞാന്‍ തിരഞ്ഞെടുത്ത വഴിയാണ്. ഞങ്ങള്‍ മൂന്ന് മക്കളാണ്. ഞാനും ചേട്ടനും ചേച്ചിയും. ചേട്ടന്‍ സംവിധാന രംഗത്തുണ്ട്. സിനിമ കണ്ടു വളര്‍ന്നതുകൊണ്ടായിരിക്കാം, അതാണ് എന്റെ വഴിയെന്ന് തോന്നിയത്. ഒരു പക്ഷെ അച്ഛനാവാം എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്. അച്ഛന്റെ മകനായിട്ടാണ് സിനിമയിലെത്തിയത്.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

സിനിമയിലെ ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത് പൃഥ്വിരാജാണ്. പൃഥ്വിരാജ് അഹങ്കാരിയാണെന്ന് പലരും പറയാറുണ്ട്. എനിക്കങ്ങനെ തോന്നിയിട്ടില്ല. നല്ല വ്യക്തിത്വമാണ്. കള്ളം പറയാറില്ല. ഉള്ളത് സത്യസന്ധമായി മുഖത്ത് നോക്കി പറയും. ഒരു പക്ഷെ അതുകൊണ്ടാവാം ചിലര്‍ അഹങ്കാരി എന്ന് വിളിയ്ക്കുന്നത്.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

ലാലേട്ടന്‍ എന്റെ മറ്റൊരു സുഹൃത്താണ്. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം പുലിമുരുകനില്‍ അഭിനയിക്കുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുക ഒരു ചാലഞ്ചിങ് ആണ്. കഴിഞ്ഞ ദിവസം ഷൂട്ടിങിനിടെ ഒരു സംഭവമുണ്ടായി. ഒരു സീന്‍ കഴിഞ്ഞ ബ്രേക്ക് സമയത്ത് ഇരിക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഒരു കസേരയേ ഉള്ളൂ. ഞാന്‍ ഇരിക്കാന്‍ വരുമ്പോഴേക്കും ലാലേട്ടന്‍ വന്നിരുന്നു. എന്താ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍, കസേരയില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്നെ പിടിച്ച് മടിയിലിരുത്തി. വേണ്ട എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് അജിത്ത്. ഇടക്കാലത്ത് വ്യക്തിപരമായ ചില സങ്കടമുണ്ടായപ്പോള്‍ എന്നെ ചെന്നൈയിലേക്ക് വിളിപ്പിച്ചു. അജിത്തേട്ടന്റെ വീടിനടുത്ത് ഒരു വാടക വീട് ശരിയാക്കി, എനിക്കും എന്റെ മാനേജര്‍ക്കും ടിക്കറ്റ് എടുത്ത് അയച്ചു തന്നാണ് ചെന്നൈയിലേക്ക് വിളിച്ചത്. 15 ദിവസം അവിടെ താമസിച്ചു. സിനിമയിലേക്ക് തിരിച്ചുവരണമെന്നും കരിയര്‍ താനായിട്ട് നശിപ്പിക്കരുതെന്നുമൊക്കെ പറഞ്ഞുതന്നു. അതിന് ശേഷമാണ് എന്നു നിന്റെ മൊയ്തീനില്‍ അഭിനയിക്കുന്നത്.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

ശരിക്കും അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. വളരെ സാധാരണക്കാരായ ആളുകളെ പോലും സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. മറ്റൊരു സൂപ്പര്‍സ്റ്റാറിനും അതുപോലെ പെരുമാറാന്‍ കഴിയില്ല. അത്രമാത്രം മനുഷ്യസ്‌നേഹിയാണ്. എന്റെ കാര്യത്തില്‍ ഇടപെടേണ്ട ഒരു ആവശ്യവും അജിത്തേട്ടനില്ല. പക്ഷേ ആ വാക്കുകള്‍ എനിക്ക് വഴികാട്ടിയായി. മൊയ്തീന്‍ റിലീസായശേഷം എന്നെ വിളിച്ചിരുന്നു.

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

പുതിയ മുഖത്തിന്റെ ഷൂട്ടിങ് സമയത്താണ് ആദ്യമായി കാരവാന്‍ വാങ്ങിയത്. അന്ന് എനിക്ക് കേരളത്തില്‍ ഫഌറ്റില്ലായിരുന്നു. ചെന്നൈയില്‍ നിന്ന് ഷൂട്ടിങിനായി വന്നാല്‍ അതില്‍ തന്നെയാണ് താമസം. എനിക്ക് ഉപയോഗമില്ലാത്ത സമയത്ത് പിന്നീട് പലര്‍ക്കും കാരവാന്‍ കൊടുത്തു. അത് നഷ്ടമായിപ്പോയി. പലതും കാണാതാകനൊക്കെ തുടങ്ങി. കേടായപ്പോള്‍ വിറ്റു. പിന്നീട് മൊയ്തീന്റെ ഷൂട്ടിന് മുമ്പാണ് കാരവാന്‍ വാങ്ങിയത്. ഇപ്പോള്‍ പുലിമുരുകന് അത് സഹായകമായി. ഷൂട്ടിങ് അധികവും കാട്ടിലാണ്. അതുകൊണ്ട് കൂടുതല്‍ സമയവും അതില്‍ തന്നെയാണ്. രണ്ട് തവണയും കാരവാന്‍ വാങ്ങിത് പൃഥ്വി കാരണമാണ്

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

തുടര്‍ച്ചയായി 36 മണിക്കൂര്‍ കാറോടിച്ച് ഞാന്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോയിരുന്നു. അന്നാദ്യമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ചാലഞ്ചിങായ ഒരു റോള്‍ വേണമെന്ന്. തിരികെ വരുന്ന വഴി സഹൃത്ത് വിളിച്ചു പറഞ്ഞു, പൃഥ്വിരാജ് വിളിച്ചിരുന്നു കാണണമെന്ന് പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലെ കഥാപാത്രമായിരുന്നു അത്.

English summary
Prithviraj is not egotist he is honest person says Bala
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam