പൃഥ്വിരാജ് എന്താ നിവിനോട് പറഞ്ഞെ!
മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളു നിവിന്‍ പോളി. ഓരോ സിനിമയും ബോക്‌സ് ഓഫീസില്‍ തരംഗമാകുമ്പോള്‍ നിവിന്റെ അടുത്ത ചിത്രവും ഹിറ്റ് ആകുമെന്ന് പ്രേക്ഷകരുടെ ധാരണ അത്തരം സമ്മര്‍ദ്ദം മറികടക്കാന്‍ പൃഥ്വിരാജ് വിലപ്പെട്ട ഉപദേശവും നല്‍കിയിട്ടുണ്ടെന്ന് നിവിന് പറയുന്നു.
'നിവിന്റെ സിനിമകളെല്ലാം ഹിറ്റാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ വരുമ്പോള്‍ നമുക്കു വിജയത്തിന്റെ ചില ചേരുവകള്‍ പിടികിട്ടും. അപ്പോള്‍ എല്ലാ സിനിമയിലും ആ ചേരുവകള്‍ ചേര്‍ക്കാന്‍ നോക്കും. ഇവിടെ പാട്ടു വേണം. ഇവിടെ പ്രണയം വേണം എന്നൊക്കെ തോന്നു.

ഒടുവില്‍ എല്ലാം സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചില സിനിമകള്‍ വിജയിക്കും. ചില സിനിമകള്‍ പരാജയപ്പെടും' അത് വലിയ ഉപദേശമായിരുന്നുവെന്ന് നിവിന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇവിടെയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥ്വിരാജിന്റെ ഉപദേശം.പലകാലഘട്ടങ്ങളിലെ പ്രണയത്തെയാണ് പ്രേമത്തിലെ പ്രമേയം. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് പ്രേമം


Click it and Unblock the Notifications