മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാനായിരിക്കും ലൂസിഫറിലെ നായകന്‍! ഹിന്ദിയില്‍ ചിത്രമെത്തുമോ? പൃഥ്വിരാജിന്റെ മറുപടി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് അവസാന ആഴ്ചയോടുകൂടി റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് പൃഥ്വി അടക്കമുള്ള താരങ്ങള്‍. കഴിഞ്ഞ ആഴ്ചയാണ് സിനിമയുടെ ആദ്യ ടീസര്‍ പുറത്തുവരുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും അടക്കം എമ്പുരാനില്‍ അഭിനയിക്കുന്ന താരങ്ങളും തുടങ്ങി വലിയ താരസമ്പന്നമായ ചടങ്ങില്‍ വച്ചാണ് ടീസര്‍ പുറത്തു വിട്ടത്. പിന്നാലെ സിനിമയെ കുറിച്ചുള്ള ആകാംക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

prithviraj

200 കോടി നേടിയ ആദ്യ മലയാള സിനിമയാണോ ലൂസിഫര്‍?

'ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ കയറിയോ എന്നൊന്നും എനിക്കറിയില്ല. അതൊരു മാസീവ് ഹിറ്റ് ആയിരുന്നു എന്നറിയാം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും പലയിടത്തും ആവര്‍ത്തിക്കപ്പെടുകയും റീല്‍സുകളില്‍ നിറയുകയും ഒക്കെ ചെയ്തിരുന്നു. ഞാനതില്‍ ശരിക്കും സന്തുഷ്ടനാണ്.

ലൂസിഫര്‍ ഒന്നാം ഭാഗം കണ്ടവരുടെ മനസ്സില്‍ അതിന്റെ രണ്ടാം ഭാഗം എന്തായിരിക്കും എന്നതിനെക്കുറിച്ച് പല ചിന്തകളും ഉണ്ടായിരിക്കാം. ഒന്നാം ഭാഗം ഹിറ്റായി എന്ന് കരുതി വളരെ പെട്ടെന്ന് വന്ന് അതിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ സാധിക്കുകയില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനാണ് പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ പറഞ്ഞതിനെപ്പറ്റി എന്താണ് അഭിപ്രായം?

മോഹന്‍ലാലിനെ പോലൊരു ലെജന്ററി ആക്ടറുടെ അടുത്തുനിന്ന് ഇങ്ങനെയൊരു പ്രശംസ ലഭിച്ചതില്‍ സന്തുഷ്ടനാണ്. ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തിനൊപ്പമാണ്. എന്നു കരുതി ബാക്കിയുള്ള താരങ്ങള്‍ മോശമാണെന്നല്ല പറയുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ കരുതിയത്, ഞാന്‍ ഒരേയൊരു പടം മാത്രമേ സംവിധാനം ചെയ്യുകയുള്ളൂ എന്നാണ്. പിന്നീട് എനിക്ക് തോന്നി, പടം ഹിറ്റാവുമോ ഇല്ലയോ എന്നതിനേക്കാളും എന്റെ മനസ്സിലുള്ള രീതിയില്‍ സംവിധാനം ചെയ്യുകയാണ് വേണ്ടതെന്ന്. ഞാന്‍ എല്ലാവരോടും പറയാറുള്ളത് എന്റെ മനസ്സില്‍ ഇങ്ങനെയാണ്, ഇതുപോലെ ചെയ്യണമെന്നാണ്. അങ്ങനെയാണ് മൂന്ന് സിനിമകള്‍ ചെയ്തത്.

ആദ്യ സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്ക് എന്റെ രീതികളും പ്രവൃത്തിയുമൊക്കെ എങ്ങനെയാണെന്ന് മനസ്സിലായി. മാത്രമല്ല അവരെന്നെ വിശ്വസിക്കാനും തുടങ്ങി. പൃഥ്വിരാജ് സിനിമ നിര്‍മ്മിക്കുക ഇങ്ങനെയായിരിക്കും, അവന്റെ പരിപാടികള്‍ എന്താണോ അത് വിശ്വസിക്കുകയാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ വിശ്വാസം വന്നു കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്. ഇപ്പോള്‍ എനിക്ക് ഏത് താരങ്ങളുടെ അടുത്ത് പോയിട്ടും എനിക്ക് വേണ്ടത് ഇതല്ലെന്ന് പറയാന്‍ സാധിക്കും. അവരും അത് മനസിലാക്കും.

prithviraj

പൃഥ്വിരാജ് പരാജയങ്ങളെ എങ്ങനെയാണ് നേരിടുക?

പരാജയങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് പരാജയം ആണെങ്കിലും വിജയം ആണെങ്കിലും ഞാന്‍ അതില്‍ നിന്ന് മാറി നടക്കുകയാണ് ചെയ്യാറുള്ളതെന്ന് പൃഥ്വിരാജ് പറയുന്നു. എന്തുകൊണ്ടാണ് വിജയങ്ങള്‍ ആഘോഷിക്കാത്തതെന്ന് ഇടയ്ക്ക് എന്റെ ഭാര്യ എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ ഒരു റിസള്‍ട്ടിനെക്കാളും അതിന്റെ പ്രോസസ്സിനെയാണ് ഇഷ്ടപ്പെടുന്നത്.

ആട് ജീവിതം പോലെയുള്ള സിനിമകള്‍ ചെയ്യണമെന്നl് എന്റെ ആഗ്രഹം ആയിരുന്നു. അതിനുവേണ്ടിയാണ് കഷ്ടപ്പാടുകള്‍ എടുത്തതും ചെയ്തതും. ആ സിനിമ ചെയ്തതിനുശേഷം അതിന്റെ റിസള്‍ട്ട് എന്താണെന്നുള്ളത് എന്നെ ബാധിക്കാറില്ല. സിനിമ വിജയിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക് പൈസ തിരിച്ചു കിട്ടുമെന്നുള്ളത് വലിയ കാര്യമാണ്.

ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം നായകനായി അഭിനയിപ്പിക്കുക ആരെയായിരിക്കും എന്ന് ചോദ്യത്തിന് ഷാരൂഖ് ഖാന്റെ പേരാണ് പൃഥ്വിരാജ് പറയുന്നത്. ബോളിവുഡിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ഷാരൂഖ് ആണോന്ന് ചോദിച്ചാല്‍ അത് അമിതാഭ് ബച്ചനാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു...

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X