Don't Miss!
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- News
ജഡ്ജ് പിൻമാറിയിട്ടും ഹർജി അതേ ബെഞ്ചിൽ; അതിജീവിത വീണ്ടും ഹൈക്കോടതിയിലേക്ക്
- Finance
കള്ളന് താക്കോൽ കൊടുക്കണോ? കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾ
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
മകൾ അലംകൃതയുടെ ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ല; അവൾക്ക് തിരിച്ചറിവായെന്ന് സുപ്രിയയും പറയുന്നുണ്ടെന്ന് പൃഥ്വി
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. ഈ മാസം തന്നെ റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് താരങ്ങള്‍. ദേശീയ പ്രധാന്യം കൂടിയുള്ള ചിത്രം സിനിമാേേപ്രമികള്ക്ക് ആവേശമായി മാറുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ സിനിമാ തിരക്കുകള്‍ കാരണം മകളുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

മലയാളം ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തെ കുറിച്ച് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. സിനിമയില്‍ സജീവമായതോടെ കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കുന്നത് കുറഞ്ഞു. മകള്‍ക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയതോടെ പഴയത് പോലെ പറഞ്ഞ് പറ്റിക്കാന്‍ സാധിക്കില്ലെന്നും അതിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുത്ത് തുടങ്ങിയെന്നും പൃഥ്വി പറയുന്നു. വിശദമായി വായിക്കാം..

അലംകൃതയുടെ ആഗ്രഹം സാധിക്കാന്‍ പറ്റിയിട്ടില്ലെന്ന് പൃഥ്വിരാജ്
തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പമുള്ള സമയം വളരെ കുറവാണ്. അത് ഞാന്‍ മിസ് ചെയ്യാറുണ്ട്. അങ്ങനെ പറയുമ്പോഴും ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാത്ത ആളൊന്നുമല്ല. വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവിശ്യമൊക്കെ ഇടവേള എടുത്ത് കുടുംബത്തോടൊപ്പം മാറി നില്‍ക്കാറുണ്ട്. എന്റെ മോളുടെ ആഗ്രഹം അവളുടെ സമ്മര്‍ വെക്കേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നാണ്. പക്ഷേ അതിത് ഇതുവരെ നടന്നിട്ടില്ല. ഫാമിലി ടൈം കുറവാണ്. അത് എന്റെ മാത്രം കാര്യമല്ല. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവര്ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെ കുടുംബത്തിന്റെ കൂടെ ചെലവഴിക്കാന്‍ സാധിക്കാറില്ല.

പൃഥ്വിരാജിന്റെ സിനിമാ തിരക്കുകള്‍ എങ്ങനെയാണ്?
'സിനിമകളില്‍ നിന്നും ഒരു ഇടവേള എടുക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് പൃഥ്വിരാജിനോട് ചോദിച്ചത്. ഒറ്റ വാക്കില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ പടത്തില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുള്ള പൃഥ്വിരാജ് ആണെന്നാണ് സംഗീത സംവിധായകന് പറയുന്നത്. ഒരു സിനിമയില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് ഇങ്ങനെ പോയി കൊണ്ടേ ഇരിക്കുകയാണ്. അത് നല്ലതാണെന്ന് സംവിധായകന് ഡിജോ ജോസും സൂചിപ്പിച്ചു. കാരണം ഒരു സിനിമ കഴിഞ്ഞ് മൂന്നാല് മാസത്തോളം നടന്മാര് അവധിക്കാലം ആഘോഷിക്കാന്‍ പോയാല്‍ ഞങ്ങളെ പോലെയുള്ള സംവിധായകന്മാര്ക്ക് പണിയുണ്ടാവില്ല. അങ്ങനെ നോക്കുമ്പോള്‍ രാജുവേട്ടന്റെ വെക്കേഷന് പോലും വളരെ പ്ലാനിങ്ങിലാണെന്നും ഡിജോ പറയുന്നു.

മകള്‍ക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയതിനെ പറ്റി പൃഥ്വിരാജിന്റെ വാക്കുകള്‍
ഇപ്പോള്‍ മകള്‍ പരിഭവം പറഞ്ഞ് തുടങ്ങിയെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു. അലംകൃതയ്ക്ക് ഏഴ് വയസായി. കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ തുടങ്ങി. അവളുടെ കൂട്ടുകാരൊക്കെ സമ്മര്‍ വെക്കേഷന് അച്ഛന്റെയും അമ്മയുടെയും കൂടെ കറങ്ങി നടക്കുകയായിരിക്കും. ആ സമയത്ത് ഞാന്‍ അല്‍ജീരിയയിലെ മരുഭൂമിയില്‍ ഷൂട്ടിങ്ങിന് പോയിരിക്കുകയാണ്. ഇപ്പോള്‍ അവള് എല്ലാം തിരിച്ചറിയാന്‍ തുടങ്ങി. എന്റെ അച്ഛന് മാത്രമെന്താണ് സമ്മര്‍ വെക്കേഷന് ഇല്ലാതത് എന്ന് ചോദിക്കുന്നുണ്ട്. ചെറുപ്പത്തിലെ പോലെ അവളെ പറഞ്ഞ് പറ്റിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിയയും പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ട സമയമായിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.