twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എമ്പുരാന്‍ ഉണ്ടാവില്ലേ? ബ്രോ ഡാഡി എങ്ങനെയുളള സിനിമ, മനസുതുറന്ന് പൃഥ്വിരാജ് സുകുമാരന്‍

    By Midhun Raj
    |

    പൃഥ്വിരാജ് സുകുമാരന്‌റെതായി ഒരിടവേളയ്ക്ക് ശേഷം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കോള്‍ഡ് കേസ്. നവാഗതനായ തരുണ്‍ ബാലക് സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈം വഴിയാണ് എത്തുന്നത്. അരുവിയിലൂടെ ശ്രദ്ധേയയായ അദിഥി ബാലനാണ് നായിക. ഒപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കോള്‍ഡ് കേസിന്‌റെ വിശേഷങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

    പൃഥ്വിക്കൊപ്പം തനു ബാലക്, അദിഥി ബാലന്‍ തുടങ്ങിയവരും എത്തിയിരുന്നു. കോള്‍ഡ് കേസിന് പുറമെ എമ്പുരാന്‍ എന്നാണ് തുടങ്ങുന്നതെന്നും ബ്രോ ഡാഡിയെ കുറിച്ചും പൃഥ്വി മനസുതുറന്നു. 'പോലീസ് വേഷങ്ങള്‍ തേടിപോകുന്നതല്ല, എന്നിലേക്ക് ഒരു തിരക്കഥ വരുമ്പോള്‍, അത് ഇഷ്ടപ്പെട്ടാല്‍ ചെയ്യുന്നതാണ്' എന്ന് പൃഥ്വിരാജ് പറയുന്നു.

    ഏട്ട് വര്‍ഷമായി ഒരു പോലീസ് വേഷം ചെയ്തിട്ട്

    'ഏട്ട് വര്‍ഷമായി ഒരു പോലീസ് വേഷം ചെയ്തിട്ട് എന്ന് ഞാന്‍ ചിന്തിച്ചില്ല. ഒരുപക്ഷേ അത്തരം കഥകള്‍ വരാത്തതുകൊണ്ടായിരിക്കും. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ്‌
    കോള്‍ഡ് കേസിന്‌റെ കഥ എന്നോട് പറയുന്നത്. സ്‌ക്രിപ്റ്റ് കേട്ട ശേഷം ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെ എന്ന് ജോമോനോട് ചോദിച്ചു.
    എന്നാല്‍ ജോമോനും ഷമീറും ആന്റോ ജോസഫുമാണ് നിര്‍മ്മാണം. പ്ലോട്ടിനാണ് പ്രാധാന്യം, അല്ലാതെ ഒരു കഥാപാത്രത്തിന് മാത്രം വലിയ പ്രാധാന്യം കൊടുക്കുന്ന സിനിമയല്ല കോള്‍ഡ് കേസ്', പൃഥ്വിരാജ് പറയുന്നു.

    ഇതുവരെ ചെയ്തതില്‍ എറ്റവും ഇഷ്ടപ്പെട്ട പോലീസ്

    'ഇതുവരെ ചെയ്തതില്‍ എറ്റവും ഇഷ്ടപ്പെട്ട പോലീസ് കഥാപാത്രം മുംബൈ പോലീസിലെ ആന്‌റണി മോസസാണ്' എന്നും പൃഥ്വി പറഞ്ഞു. 'ഒരു സാധാരണ സിനിമയാണ് ബ്രോ ഡാഡിയെന്നാണ്' നടന്‍ പറഞ്ഞത്. 'മോഹന്‍ലാലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്'. 'സിനിമ റിലീസ് ഒടിടിയിലായ കാലത്തെ കുറിച്ചുളള ചോദ്യത്തിന് അത്യന്തികമായി സിനിമകള്‍ എടുക്കുന്നത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയാണ്' എന്ന് പൃഥ്വി പറയുന്നു. 'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് സിനിമ തിയ്യേറ്റുകളില്‍ റിലീസ് ആവണം, കമ്യൂണിറ്റി വ്യൂവിങ്ങിന് വിധേയമാകേണ്ട ഒരു ആര്‍ട്ട് ഫോം ആണ് സിനിമ എന്നാണ്. പരസ്പരം പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ ഒന്നിച്ചിരുന്ന കാണുന്ന ഒരു ആര്‍ട്ട് ഫോം ആണ്. അങ്ങനെയാണ് ഇത് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്'.

    ഒരുപക്ഷേ മലയാള സിനിമയില്‍

    'ഒരുപക്ഷേ മലയാള സിനിമയില്‍ ഒടിടിയെ കുറിച്ച് ആദ്യമായി അഭിപ്രായം പറഞ്ഞത് ഞാനായിരിക്കാം. വളരെ മുന്‍പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് തിയ്യേറ്ററുകളില്‍ റിലീസ് ആവാതെ ഡയറക്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ആവുന്ന സിനിമകള്‍ ഉടനെ സംഭവിക്കുമെന്ന്. അത് എന്തായാലും സംഭവിക്കേണ്ട കാര്യമാണ്. കോവിഡ് സമയത്ത് അത് പെട്ടെന്ന് തന്നെ സംഭവിച്ചു', പൃഥ്വി പറഞ്ഞു.

    കോള്‍ഡ് കേസ് തിയ്യേറ്ററില്‍ റിലീസ്

    'കോള്‍ഡ് കേസ് തിയ്യേറ്ററില്‍ റിലീസ് ആവാത്തതില്‍ വിഷമമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കളളം പറയുവായിരിക്കും. കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആമസോണില്‍ റിലീസ് ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് കുറച്ച് റീച്ച് കിട്ടാന്‍ സഹായിക്കുക. കാരണം ആമസോണില്‍ റിലീസ് ചെയ്യുമ്പോള്‍ 240 രാജ്യങ്ങളില്‍ കാണാനാവും. ശരിക്കും ഈ സിനിമയ്ക്ക് കിട്ടാവുന്ന എറ്റവും വലിയൊരു പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ പ്രൈം'.

    ഹിന്ദി സീരിസുകള്‍ തേടിയെത്തിയിട്ടുണ്ട്

    'പല പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി സീരിസുകള്‍ തന്നെ തേടിയെത്തിയിട്ടുണ്ട്' എന്നും താരം പറയുന്നു. 'സമയപരിധി കൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. അതില്‍ പലതും നല്ല നല്ല സീരീസുകളാണ്. ഇപ്പോ സൂപ്പര്‍ഹിറ്റായ പല സീരിസുകളും എന്നെ തേടിയെത്തിയിട്ടുണ്ട്. എന്നെ പോലെ തന്നെ മറ്റുനടന്മാരെയും തേടിയെത്തിയിട്ടുണ്ടാവും. പ്രമുഖരായ നടന്മാരെല്ലാം ഇത്തരം സീരീസുകളില്‍ നായകന്മാരായി അഭിനയിക്കുന്ന കാലം വിദുരമല്ല'.

    അഭിനയവും സംവിധാനവും എഞ്ചോയ് ചെയ്യുന്നു

    'അഭിനയവും സംവിധാനവും എഞ്ചോയ് ചെയ്യുന്നു. ഭയങ്കരമായി ജോലിയെടുക്കുന്നു എന്ന തോന്നല്‍ എനിക്കില്ല'. 'എമ്പുരാന്‍ എന്നാണ് തുടങ്ങുക' എന്ന ചോദ്യത്തിന് ജോലികള്‍ തുടങ്ങണമെങ്കില്‍ കാര്യങ്ങളെല്ലാം പഴയ പോലെ ആവണം' എന്ന് പൃഥ്വി പറയുന്നു. 'കാരണം ചിത്രത്തിനായി യാത്രകളും കാര്യങ്ങളുമൊക്കെയുണ്ട്. പഴയതു പോലെ ഒരു സൗകര്യമുണ്ടാവണം. എന്നാല്‍ മാത്രമേ എമ്പുരാന്‍റെ ജോലികള്‍ എനിക്ക് തുടങ്ങാന്‍ പറ്റൂളളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ഇന്ന മാസം തുടങ്ങുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോ എല്ലാവരും പ്രത്യാശിക്കുന്നത് വാക്‌സിനേഷനൊക്കെ കൃത്യമായി നടന്ന് ഈ വര്‍ഷം അവസാനമാവുമ്പോഴേക്കും ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ വാക്‌സിനേറ്റഡ് ആയി നമ്മള്‍ ഇത് അതീജിവിക്കും എന്നാണ്. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം ഞാന്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യും', പൃഥ്വിരാജ് അറിയിച്ചു.

    Recommended Video

    ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ

    അഭിമുഖം കാണാം

    Read more about: prithviraj
    English summary
    prithviraj sukumaran talks about empuraan and his upcoming release cold case case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X