ദാവീദിനും ആദമിനുമൊപ്പം അലംകൃത സിനിമയിലേക്കോ, മകളെക്കുറിച്ച് പൃഥ്വിരാജിനുള്ള സ്വപ്നം?
Recommended Video

താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലെത്തുന്നത് അത്ര പുതിയ കാര്യമല്ല. ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നവരില്‍ പലര്‍ക്കും അത്തരത്തില്‍ സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇന്നത്തെ യുവതാരങ്ങളില്‍ പലരുടെയും മക്കള്‍ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളായി മാറുമെന്നാണ് വിലയിരുത്തല്‍. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളുടെ മക്കള്‍ ഭാവിയില്‍ സിനിമയിലെത്തുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നിരുന്നു.
നിവിന്‍ പോളിയുടെ മകനായ ദാവീദും പൃഥ്വിരാജിന്റെ മകളായ അലംകൃതയും ഒരുമിച്ച് അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന തരത്തില്‍ ട്രോളുകളും പ്രചരിച്ചിരുന്നു. ട്രോളര്‍മാരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകളെല്ലാം താരം ആസ്വദിക്കാറുണ്ട്. പിറന്നാളിനോടനുബന്ധിച്ചാണ് താരം മകളുടെ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ജനിക്കുമ്പോഴേ സെലിബ്രിറ്റി
ജനനം മുതല്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. നടീനടന്‍മാരെക്കാളും കൂടുതല്‍ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവരുടെ മക്കള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഭാവിയില്‍ സിനിമയിലെത്തുമോ?
താരങ്ങളുടെ മക്കളില്‍ പലരുടെയും സിനിമാപ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിവിന്‍ പോളി, ആസിഫ് അലി, പൃഥ്വിരാജ് എന്നിവരുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലെത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ദാവീദിന്റെയും ആദമിന്റെയും ഒപ്പം
ദാവീദിന്റെയും ആദമിന്റെയും ഒപ്പം നായികയായി അലംകൃതയും എത്തുമെന്ന തരത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചില ട്രോളുകള്‍ താന്‍ കണ്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മകളെക്കുറിച്ച് പറയുമ്പോള്‍
ഭാവിയിലെ സൂപ്പര്‍ താരങ്ങളായി എത്തുന്നവരെക്കുറിച്ച് പറയുന്നതിനിടയിലാണ് അലംകൃതയുടെ സിനിമാപ്രവേശത്തെക്കുറിച്ച് ചോദിച്ചത്. ഇതിന് വളരെ കൃത്യമായ മറുപടിയാണ് താരം നല്‍കിയത്.

അവളുടെ തീരുമാനം
ഭാവിയില്‍ ആരായിത്തീരണമെന്നുള്ളത് അവളുടെ തീരുമാനമാണ്. അവള്‍ക്ക് ഇഷ്ടമുള്ളതായി തീരണം. കംപ്ലീറ്റ്‌ലി അവളുടെ ചോയ്‌സാണ് അതെന്ന് പൃഥ്വിരാജ് പറയുന്നു.

അവള്‍ക്ക് ഇഷ്ടമുള്ളതാകണം
തനിക്ക് ഇഷ്ടമുള്ളതല്ല അവള്‍ക്ക് ഇഷ്ടമുള്ളതായിരിക്കണം. നല്ലൊരു വ്യക്തിയായി തീരുക. നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിയുന്ന വ്യക്തിയായി തീരുക. ആരായിത്തീരണമെന്നത് അവളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

അല്ലിയുടെ ഇംഗ്ലീഷിനെക്കുറിച്ച് ട്രോള്‍
ഇംഗ്ലീഷിലുള്ള പോസ്റ്റുകളാണ് മിക്കപ്പോഴും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുള്ളത്. ട്രോളര്‍മാര്‍ അതുകൊണ്ട് തന്നെ താരത്തെ വെറുതെ വിടാറുമില്ല. അച്ഛന്റെ അതേ ഭാഷാപ്രാവീണ്യം മകള്‍ക്കുമുണ്ടെന്നാണ് ട്രോളര്‍മാര്‍ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ദാവീദും അല്ലിയും
സമപ്രായക്കാരായ ദാവീദും അല്ലിയും ഒരേ ക്ലാസിലെത്തിയാലുള്ള അവസ്ഥയെക്കുറിച്ചാണ് ട്രോള്‍ പുറത്തിറക്കിയത്. സഹപാഠിയോട് സംസാരിച്ച് അവളുടെ ഇംഗ്ലീഷിനു മുന്നില്‍ പകച്ചു നിന്ന ദാവീദിനെയാണ് ഈ ട്രോളില്‍ കാണുന്നത്.

നായകനാവാന്‍ മത്സരം
താരങ്ങളുടെ മക്കളില്‍ അനോന്യം മത്സരമാണ്. അലംകൃതയുടെ നായകനാവാനാണ് മറ്റുള്ളവര്‍ മത്സരിക്കുന്നത്. അജു വര്‍ഗീസിന്റെ മക്കളും ദാവീദും ആദമും തമ്മിലാണ് മത്സരം. ഇത്തരത്തിലുള്ള ട്രോളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.


Click it and Unblock the Notifications











