»   » സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് പൃഥ്വിരാജ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ അശേഷം മടിയില്ലാത്ത ഈ താരത്തിന് വളരെ പെട്ടെന്നാണ് അഹങ്കാരിയെന്നും ധിക്കാരിയെന്നുമൊക്കെയുള്ള വിളിപ്പേരുകള്‍ ചാര്‍ത്തിക്കിട്ടിയത്. എന്നാല്‍ കേവലം പറച്ചിലുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും കൂടി തന്റേതായ ശൈലി രൂപപ്പെടുത്തിയതോടെ പൃഥ്വി മലയാളത്തിന് പ്രിയപ്പെട്ടവനായി മാറി.

വഴക്കടിക്കാറുണ്ടെങ്കിലും ഈ യാത്ര സുഖകരമാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്?

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

സ്ത്രീവിരുദ്ധമായ സിനിമകളില്‍ അഭിനയിക്കില്ലെന്ന താരത്തിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന് ശേഷമായിരുന്നു താരം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അഭിനയത്തില്‍ മാത്രമല്ല സ്വീകരിക്കുന്ന നിലപാടുകളിലും ഏറെ വ്യത്യസ്തനാണ് പൃഥ്വിരാജ്.

ആകര്‍ഷണീയമായ വ്യക്തിത്വമുള്ള വനിത

സുപ്രിയയെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ വനിതയാരാണെന്ന് പൃഥ്വിയോട് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞത് മലയാളത്തിലെ ഒരു യുവഅഭിനേത്രിയുടെ പേരായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മലയാളത്തിലെ ആ അഭിനേത്രി

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച് നായികയായി മാറിയ നസ്രിയ നസീമിനെയായിരുന്നു പൃഥ്വി തിരഞ്ഞെടുത്തത്. നിരവധി അഭിനേത്രികളുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഒരാളെ തിരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ നസ്രിയയാണ് താന്‍ തിരഞ്ഞെടുക്കുന്നത്.

സ്‌നേഹവും ബഹുമാനവും

താനെന്താണെന്നോ, എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നോ തരത്തില്‍ നസ്രിയ ആരെയും ഒന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറില്ല. അടുത്തിടെയാണ് നസ്രിയയെ താന്‍ പരിചയപ്പെട്ടതെന്നും പൃഥ്വി പറയുന്നു.

സഹോദരിയായി അഭിനയിക്കുന്നു

വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ വേഷമിടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇതുപോലൊരു കുഞ്ഞനുജത്തി

നസ്രിയയെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ നസ്രിയയ്ക്ക് ആദ്യം ആശംസ അറിയിച്ചതും ഈ സഹോദരനായിരുന്നു.

നിരവധി സിനിമകള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്‍റേതായി പുറത്തിറങ്ങാനുള്ളത്. റോഷ്നി ദിനകര്‍ ചിത്രമായ മൈ സ്റ്റോറിയാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്.

പാര്‍വ്വതിയ്ക്കൊപ്പം മൈ സ്റ്റോറിയില്‍

2018 ല്‍ തിയേറ്ററുകളിലേക്കെത്തുന്ന ആദ്യ സിനിമ മൈ സ്റ്റോറിയാണ്. വിമാനത്തിന് ശേഷം റിലീസ് ചെയ്യുന്ന സിനിമ കൂടിയാണിത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍രെ തിരക്കഥാകൃത്ത്. റൊമാന്‍റിക് ചിത്രമാണ് മൈ സ്റ്റോറി.

രണവുമുണ്ട്

നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന രണത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആക്ഷന്‍ കിങ് ഈസ് ബാക്ക് എന്ന പ്രതീതിയുണര്‍ത്തിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടീസര്‍ വൈറലായിരുന്നു.

നസ്രിയ തിരിച്ചുവരുന്ന സിനിമ

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിലെ നായികയും പാര്‍വ്വതിയാണ്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ആടുജീവിതത്തിനായി തടി കുറയ്ക്കുന്നു

ബെന്യാമിന്‍റെ ആടുജീവിതം സിനിമയാക്കുകയാണ് ബ്ലസി. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. നജീബായി മാറുന്നതിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാമ് താനെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു.

സംവിധാനം പൃഥ്വിരാജ്

അഭിനേതാവായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

English summary
Apart from Supriya, who do you find the most desirable in the film industry and why, Prithviraj's reply getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam