twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണ് ഞാന്‍! ആദ്യം സംവിധാനം ചെയ്യാന്‍ വിചാരിച്ചത് ലൂസിഫറല്ലെന്ന് പൃഥ്വി

    |

    നായക നടനായി സിനിമയിലെത്തി ആലാപനത്തിലും നിര്‍മാണത്തിലും കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധായകന്‍ കൂടിയാവുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമായി ലൂസിഫര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

    ലാലേട്ടന്റെ മാസ് അവസാനിക്കുന്നില്ല, രണ്ടാം വാര്‍ഷികത്തിലും പുലിമുരുകന്‍ റെക്കോര്‍ഡിട്ടു!ലാലേട്ടന്റെ മാസ് അവസാനിക്കുന്നില്ല, രണ്ടാം വാര്‍ഷികത്തിലും പുലിമുരുകന്‍ റെക്കോര്‍ഡിട്ടു!

    വാപ്പച്ചിയോ ലാലങ്കിളോ? ദുല്‍ഖറിന്റെ സര്‍പ്രൈസ് ആര്‍ക്ക്! വൈകുന്നേരത്തെ സമ്മാനത്തെ കുറിച്ച് ദുല്‍ഖര്‍വാപ്പച്ചിയോ ലാലങ്കിളോ? ദുല്‍ഖറിന്റെ സര്‍പ്രൈസ് ആര്‍ക്ക്! വൈകുന്നേരത്തെ സമ്മാനത്തെ കുറിച്ച് ദുല്‍ഖര്‍

    prithviraj

    ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും പലപ്പോഴായി പുറത്ത് വരുന്ന ചിത്രങ്ങളും വീഡിയോസും ആരാധകര്‍ക്ക് വലിയ ആവേശമാണ് പകരുന്നത്. താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ ലൂസിഫര്‍ ആയിരുന്നില്ലെന്ന് പൃഥ്വിരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

     പുലിമുരുകനെ തകര്‍ക്കാന്‍ ആരുമില്ലേ? മള്‍ട്ടിപ്ലെക്‌സിലെ 10 ഹിറ്റ് മൂവി ഇതാണ്! നിവിന്‍ പോളി കലക്കി!! പുലിമുരുകനെ തകര്‍ക്കാന്‍ ആരുമില്ലേ? മള്‍ട്ടിപ്ലെക്‌സിലെ 10 ഹിറ്റ് മൂവി ഇതാണ്! നിവിന്‍ പോളി കലക്കി!!

    പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്

    പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്

    2016 മുതല്‍ ഞാന്‍ ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. സിനിമയെ കുറിച്ച് ഒരുപാട് പറയാന്‍ കഴിയില്ല. അത് സ്‌ക്രീനില്‍ കണ്ടറിയണം. പല തലങ്ങളില്‍ പ്രേക്ഷകരിലെത്തുന്ന സിനിമയായിരിക്കും ലൂസിഫര്‍ എന്നും പൃഥ്വിരാജ് പറയുന്നു.

    സിറ്റി ഓഫ് ഗോഡ് ആയിരുന്നു

    സിറ്റി ഓഫ് ഗോഡ് ആയിരുന്നു

    സത്യത്തില്‍ ഞാന്‍ ആദ്യം ചെയ്യാനിരുന്ന സിനിമ ലൂസിഫര്‍ അല്ല. ആദ്യം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത് സിറ്റി ഓഫ് ഗോഡ് ആയിരുന്നു. പിന്നെ അത് ലിജോ ചെയ്തു. ഞാന്‍ മനസില്‍ കണ്ടതിനെക്കാള്‍ നല്ല സിനിമയാണ് ലിജോ ചെയ്തത്. പിന്നെ 'വീട്ടിലേക്കുള്ള വഴി'യുടെ റൈറ്റ്‌സ് ഞാന്‍ വാങ്ങിയിരുന്നു. അത് മറ്റൊരു ഭാഷയില്‍ വേറൊരു വേര്‍ഷനില്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പ* െഅതിനിടയ്ക്ക് വളരെ പോപ്പുറലായ ഒരു സിനിമയിറങ്ങി. 'ബജ്രംഗി ഭായിജാന്‍'. ആ ചിത്രത്തിന്റെ കഥാതന്തുവുമായി സാമ്യം ഉള്ളതു കൊണ്ട് പിന്നെ അത് ഹിന്ദിയില്‍ ചെയ്യുന്നതിന് കുറിച്ച് ചിന്തിക്കേണ്ട എന്ന് തോന്നിയെന്നും പൃഥ്വിരാജ് പറയുന്നു.

    യാദൃശ്ചികമായി സംഭവിച്ചത്...

    യാദൃശ്ചികമായി സംഭവിച്ചത്...

    ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാന്‍ എന്ന ചിത്രത്തില്‍ ഞാനും മുരളിയും അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ വൈകിട്ട് ഇരക്കുമ്പോള്‍ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടര്‍ എന്ന് ഞാന്‍ചോദിച്ചു. ആ സംഭാഷണത്തില്‍ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. 'ലൂസിഫര്‍' എന്ന ടൈറ്റില്‍ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുന്‍പ് അനൗണ്‍സ് ചെയ്ത രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റില്‍ ആണ്. കഥ അതല്ല, പക്ഷെ ആ ടൈറ്റില്‍ ഈ സിനിമയ്ക്ക് യോജിക്കുന്നത് കൊണ്ട് ആ ടൈറ്റില്‍ എടുത്തതാണ്.

    ലൊക്കേഷനുകള്‍

    ലൊക്കേഷനുകള്‍

    തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബാംഗ്ലൂര്‍, ദുബായ്, ലക്ഷദ്വീപ്, തുടങ്ങിയ സ്ഥലങ്ങളാണ ്‌ലൂസിഫറിന്റെ പ്രധാന ലൊക്കേഷനുകള്‍. സമൂഹമാധ്യമങ്ങളില്‍ പുറത്ത് വന്നത് പോലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂര്‍ണമായും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്‌റോയിയുടെ കഥാപാത്രവും. കഥ ആലോചിച്ചപ്പോള്‍ തന്നെ മനസിലുണ്ടായിരുന്ന ആളാണ് വിവേക്. ഫോണിലൂടെയാണ് അദ്ദേഹത്തോട് കഥ പറഞ്ഞിരുന്നതെന്നും പൃഥ്വി പറയുന്നു.

     വളരെ ഭാഗ്യം ചെയ്ത സംവിധായകനാണ്

    വളരെ ഭാഗ്യം ചെയ്ത സംവിധായകനാണ്

    വളരെ ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണ് ഞാന്‍. ഇത്രയും വലിയ താരനിരയ്‌ക്കൊപ്പം സംവിധാനം ചെയ്യാന്‍ സാധിക്കുക. അത് വളരെ വലിയ കാര്യമാണ്. അതില്‍ പൂര്‍ണബോധവനാണ് ഞാന്‍. നടനായിരിക്കുമ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. സിനിമ എന്നത് കൂട്ടുത്തരവാദിത്വമാണ്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സിനിമ നന്നാകുകയുള്ളു. എന്‌റെ അസോസിയേറ്റ് ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികള്‍ക്കും എല്ലാം ഈ സിനിമയെ കുറിച്ച് പൂര്‍ണമായും അറിയാം. എന്താണ് ചിത്രീകരിക്കേണ്ടതെന്നും അവര്‍ മനസിലാക്കിയിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.

    English summary
    Prithviraj talks about Lucifer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X