ലാലേട്ടനില്‍ നിന്നും മമ്മൂക്കയില്‍ നിന്നും ഞാൻ പഠിച്ചത് ഇതാണ് ;പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും ചിത്രമാണ് ജന ഗണ മന. ഏപ്രിൽ 28ന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്നു. സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ്, ധ്രുവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്.

ലാലേട്ടനും മമ്മുക്കയും വളരെ ഹാർഡ്‌വർക്കിങ് ആണ്

ലാലേട്ടനൊപ്പവും മമ്മൂക്കക്കൊപ്പവും വര്‍ക്ക് ചെയ്തപ്പോള്‍ അവരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.

"രണ്ട് പേരില്‍ നിന്നും, ഇന്‍ എ ബ്രോഡര്‍ സെന്‍സ് പഠിക്കാനുള്ളത് ഒരേ കാര്യം തന്നെയാണ്. ദാറ്റ് ദി ഹാര്‍ഡ് വര്‍ക്ക് വില്‍ നെവര്‍ സ്റ്റോപ്പ്, ഹാര്‍ഡ് വര്‍ക്ക് ഒരിക്കലും അവസാനിക്കില്ല, എന്ന കാര്യം.

കുറച്ച് കാലം വര്‍ക്ക് ചെയ്തിട്ട് ബാക്കി ജീവിതം ഒരു വെക്കേഷന്‍ ജോലി ചെയ്യാതെ സുഖമായിട്ട് ജീവിക്കുക, എന്ന് പറയുന്ന അവസ്ഥ സിനിമയിലില്ല. സിനിമയില്‍ നിങ്ങള്‍ അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കണം. വര്‍ക്ക് ചെയ്തുകൊണ്ടിരിക്കണം.

സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍, ചെയ്യുന്ന ഹാര്‍ഡ് വര്‍ക്ക് ആദ്യത്തെ സിനിമയിലും അഞ്ഞൂറാമത്തെ സിനിമയിലും ഒന്ന് തന്നെയാണ്. അഞ്ഞൂറ് സിനിമ ചെയ്തതുകൊണ്ട് ഇനി കുറച്ച് ജോലി ചെയ്താല്‍ മതി എന്ന് വിചാരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അഞ്ഞൂറ്റിയൊന്നാമത്തെ സിനിമ ചെയ്യാന്‍ പറ്റില്ല.

അതാണ് ഇവരുടെ രണ്ട് പേരുടെ അടുത്ത് നിന്നും പഠിക്കേണ്ട ഏറ്റവും വലിയ കാര്യം. അവര്‍ ലെജന്റ്‌സ് ആണ്. അവര്‍ക്ക് ഇപ്പോള്‍ ഒന്നും തെളിയിക്കാനില്ല. നല്ല നടന്മാരാണെന്നോ വലിയ താരങ്ങളാണല്ലോ എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പക്ഷെ ഇപ്പോഴും ഒരു സിനിമക്ക് വേണ്ടി അവര്‍ എടുക്കുന്ന എഫര്‍ട്ട്, അവരുടെ പ്രയത്‌നം എന്ന് പറയുന്നത് തീര്‍ത്തും ഇന്‍സ്പയറിങ്ങ് ആണ്,".

പൃഥ്വിരാജിന് സിനിമ മടുത്തിട്ടുണ്ടോ

സിനിമയെ വളരെ പാഷനേറ്റ് ആയി കാണുന്ന പൃഥ്വിരാജിന് എപ്പോഴെങ്കിലും സിനിമ മടുത്തിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു പൃഥ്വിരാജ് മറുപടി നൽകിയത്.

മാത്രമല്ല കൂട്ടത്തിൽ ഏറ്റവും നാന്നായി ഹാർഡ് വർക്ക് ചെയ്തതും പൃഥ്വിരാജ് ആണെന്നും ഓരോ സിനിമയുടെ ഷൂട്ടിങ് ലൊകേഷനിൽ നിന്നും അടുത്ത ലൊക്കേഷനിലോട്ട് തിരക്കിട്ട ഓട്ടമായിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകൻ ടിജോ ജോസ് ആന്റണി വ്യക്തമാക്കി.

ആഗ്രഹിക്കുന്ന അത്രയും ഫാമിലി ടൈം ഒന്നും കിട്ടാറില്ല

ഇത്രെയും തിരക്കിന് ഇടയിൽ കുടുംബവുമായി ചിലവഴിക്കുന്ന സമയം കുറവല്ലേ എന്ന അവതാരികയുടെ ചോദ്യത്തിന് ഫാമിലി ടൈം കുറവാണ് അത് താൻ മിസ് ചെയ്യാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

"ഞാൻ ഇയർലി ഒരു ടു ഓർ ത്രീ ടൈംസ് ഞാൻ എന്റെ ഫാമിലിയുമായി മാറി നിൽക്കും. എന്റെ മോൾക്ക് ആഗ്രഹമുണ്ട് അവളുടെ സുമൻ വെക്കേഷന് ഞാൻ വർക്ക് ചെയ്യാൻ പാടില്ല എന്ന് പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഫാമിലി ടൈം കുറവാണ് പക്ഷെ അത് എന്റെ മാത്രം കാര്യമല്ല സിനിമയിൽ സജീവമായി നിൽക്കുന്ന എല്ലാവര്ക്കും അവർ ആഗ്രഹിക്കുന്ന അത്രയും ഫാമിലി ടൈം ഒന്നും കിട്ടാറില്ല." പൃഥ്വിരാജ് വ്യക്തമാക്കി.

ജന ഗാന മന ഏപ്രിൽ 28 ന് പ്രദർശനത്തിനെത്തും

ഏപ്രില്‍ 28ന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ജന ഗണ മനയുടെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍.

Read more about: prithviraj mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X