For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  By Aswini
  |

  ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് അടുത്തിടെയാണ് തന്റെ പ്രണയ വാര്‍ത്ത പ്രിയാമണി തന്നെ അറിയിച്ചത്. മുസ്തഫ രാജ് എന്നയാളുമായി നാല് വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയ സമ്മതിക്കുക മാത്രമല്ല, ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. ജാതകത്തില്‍ അല്പം പ്രശ്‌നങ്ങളുള്ളതുകൊണ്ട് വിവാഹം അല്പം നീണ്ടുപോകുമെന്നാണ് പ്രിയാമണി പറഞ്ഞത്.

  അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമാണിയും മുസ്തഫ രാജും സംസാരിച്ചു. പ്രിയയില്‍ എന്തൊക്കെയാണ് തനിക്കിഷ്ടമുള്ളത്, എങ്ങനെയായിരുന്നു ആ പ്രണയത്തിന്റെ തുടക്കം, തുടങ്ങിയകാര്യങ്ങള്‍ ഇരുവരും പങ്കുവച്ചു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുര്‍ന്ന് വായിക്കൂ...

  ആദ്യത്തെ കുടിക്കാഴ്ച?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയാമണി: സെലിബ്രിട്ടിക്രിക്കറ്റ് ലീഗില്‍ വച്ചായിരുന്നു അത്. നടി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ അടുത്ത സുഹൃത്താണ് മുസ്തഫ. ബാംഗ്ലൂരില്‍, കര്‍ണാടകയും ബെംഗാളും തമ്മിലുള്ള കളി നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ സസിഎല്ലിന്റെ അംബാസിഡറും മുസ്തഫ ബംഗാള്‍ ടീം ഫാനുമാണ്. കളിയില്‍ ബംഗാള്‍ തോറ്റു. ഞങ്ങള്‍ അന്ന് പരിചയപ്പെട്ടു. അന്നൊന്നും സംഭവിച്ചില്ല. കേരളയില്‍ അടുത്ത മാച്ച് നടന്നു. അന്ന് കളി കഴിഞ്ഞ് മടങ്ങവെ മുസ്തഫ ഫോണ്‍ നമ്പര്‍ വാങ്ങിച്ചു. പിന്നെ മെസേജിലൂടെയും മറ്റും നല്ല സുഹൃത്തുക്കളായി

  മുസ്തഫ: ഞങ്ങളാദ്യമായി കാണുമ്പോള്‍ പ്രിയ വളരെ സിംപിള്‍ ആയിരുന്നു. താനൊരു സിനിമാ താരമാണെന്ന ഭാവമൊന്നുമില്ലാതെ. ഇപ്പോള്‍ നാല് വര്‍ഷമായി എനിക്ക് പ്രിയയെ അറിയാം. അന്നുള്ളതുപോലെ തന്നെയാണ് പ്രിയ ഇപ്പോഴും. ഒരുമാറ്റവുമില്ല. ചിലപ്പോള്‍ കുട്ടികളെ പോലെ പെരുമാറും, ചിലപ്പോള്‍ നല്ല പക്വതയുള്ള ആളായും.

  മുസ്തഫയ്ക്ക് സിനിമയുമായുള്ള ബന്ധം?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: എനിക്ക് സിനിമയുമായി പരമ്പരാഗത ബന്ധമൊന്നുമില്ല. ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. കുറച്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ഇപ്പോള്‍ ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നുണ്ട്. സ്വിച്ച് എന്നാണ് പേര്. അതിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിന്നെ എനിക്ക് മുംബൈയില്‍ ഒരു ഇവന്റ് കമ്പനിയുണ്ട്.

  പ്രിയ: സ്വിച്ച് ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. മുഖ്യ കഥാപാത്രങ്ങളിലെത്തുന്നവരൊക്കെ പുതുമുഖങ്ങളാണ്. ഇതൊരു ആക്ഷന്‍ ത്രില്ലറായിട്ടു കൂടെ ഒരു റോളിന് വേണ്ടിയും മുസ്തഫ എന്നെ പരിഗണിച്ചില്ല

  പരസ്പരം രണ്ടുപേരുടെയും സ്വഭാവം?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: പ്രിയ വളരെ സിംപിള്‍ ആണ്. ഡൗണ്‍ ടു ഏര്‍ത്ത്. എനിക്ക് പ്രിയയില്‍ ഇഷ്ടമില്ലാത്ത ഒരേ ഒരു കാര്യം, ഒരാളെ കുറിച്ച് ഒന്നും അറിയാതെ തന്നെ അവരെ വിശ്വസിക്കും എന്നതാണ്. എന്താണ് പ്രിയയില്‍ എനിക്കേറ്റവും ഇഷ്ടം എന്ന് ചോദിച്ചാല്‍, പ്രിയ എന്നെ വളരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ഞാനൊരു ബോറിങ് പേഴ്‌സണാണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ഇല്ല. പക്ഷെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. അത്തരം കാര്യങ്ങളില്‍ പ്രിയ എന്ന ഒരിക്കലും നിര്‍ബന്ധിക്കാറില്ല. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മര്യാദ നല്‍കാന്‍ പ്രിയയ്ക്കറിയാം

  പ്രിയ: വളരെ കെയറിങ് പേഴ്‌സണാണ് മുസ്തഫ. മറ്റുള്ളവരുടെ ഫീലിങ്‌സ് മനസ്സിലാക്കാന്‍ മുസ്തഫയ്ക്കറിയാം. എല്ലാം നേരെ ചൊവ്വേ പറയും. തനിക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ മര്യാദയോടെ അവതരിപ്പിക്കും. എല്ലാം മുസ്തഫയോട് പങ്കുവയ്ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. മുസ്തഫയുടെ ഉപദേശം വേണ്ട സമയത്ത് എനിക്ക് ചോദിക്കാം. എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കൂടെയാണ് കണ്ടെത്തിയിരിക്കുന്നത്

  നാല് വര്‍ഷത്തിനിടെ മറക്കാനാവാത്ത സംഭവം?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: (ചിരിക്കുന്നു) അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. ചെറിയ ചില കാര്യങ്ങള്‍ക്ക് ഞാന്‍ വഴക്കിടും. മുസ്തഫ എന്നെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും. ജീവിതത്തില്‍ എനിക്കത്രയധികം സമ്മാനങ്ങളൊന്നും കിട്ടിയിട്ടില്ല. പക്ഷെ അതത്രയും മുസ്തഫ നല്‍കുന്നു. എന്തെങ്കിലും കാര്‍ഡൊക്കെ ഇഷ്ടമുള്ള ആളിന്റെ അടുത്തെത്തുനിന്ന് കിട്ടുന്നത് സന്തോഷമല്ലേ. അത്തരം കാര്യങ്ങളില്‍ ഞാനും വളരെ ഹാപ്പിയാണ്.

  മുസ്തഫ: ഞങ്ങള്‍ രണ്ട് പേരും തീര്‍ത്തും വ്യസ്തമായ അഭിരുചികളുള്ളവരമാണ്. പക്ഷെ അണ്ടര്‍സ്റ്റാന്റിങ്ങാണ് വലുത്. രണ്ട് പേര്‍ക്കുമിടയിലെ ഒരേ ഒരു സമ്യം, രണ്ട് പേര്‍ക്കും സിനിമ വളരെ ഇഷ്ടമാണ്. ഡിവിഡി വാങ്ങിച്ച് ഒരുമിച്ചിരുന്ന് കാണും. ഒരുമിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടമല്ലാതെയല്ല. പക്ഷെ സൗത്ത് ഇന്ത്യയില്‍ അങ്ങനെ യാത്ര ചെയ്യാനുള്ള പ്രൈവസി ഇല്ല.

  പ്രിയ: മുസ്തഫ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് എന്നെ കാണാന്‍ വന്നാലും രണ്ട് മൂന്ന് മണിക്കൂര്‍ മാത്രമേ ഒരുമിച്ച് ചെലവഴിക്കാന്‍ കഴിയാറുള്ളൂ. മിക്കപ്പോഴും അത് ഡി ഫോര്‍ ഡാന്‍സിന്റെ ഷൂട്ടിങിന്റെ സമയത്താവും.

  മുസ്തഫ: എന്നെ പ്രതീക്ഷക്കാതെ കാണുമ്പോഴുള്ള പ്രിയയുടെ റിയാക്ഷന്‍ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ക്യൂട്ടാണത്

  എന്താണ് പ്രിയപ്പെട്ട സമ്മാനം?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: പ്രിയയ്ക്ക് സര്‍പ്രൈസ് സമ്മാനം വളരെ ഇഷ്ടമാണ്. പലപ്പോഴും ഞാനതാണ് നല്‍കാറ്

  പ്രിയ: ഗിഫ്റ്റ് നല്‍കുന്നത് ഒരു ഹാബിറ്റ് പോലെയാണ് മുസ്തഫയ്ക്ക്. പാവകളും സീഡിയുമാണ് ആദ്യമായി എനിക്ക് നല്‍കിയ ഗിഫ്റ്റ്. പക്ഷെ ഞാനത് ഇതുവരെ തുറന്ന് നോക്കിയിട്ടില്ല. ഞങ്ങള്‍ക്കിടയിലെ ഒരു ചെറിയ പിണക്കമാണ് അതിന് കാരണം. ഗിഫ്റ്റുകള്‍ വാങ്ങാന്‍ ഞാനത്ര പോര. ഒരു നീലക്കളര്‍ ജാക്കറ്റാണ് ആദ്യമായി ഞാന്‍ മുസ്തഫയ്ക്ക് സമ്മാനിച്ചത്

  മുസ്തഫ പ്രിയയുടെ സിനിമ കാണാറുണ്ടോ?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: പ്രിയയെ പരിചയപ്പെടുന്നതിന് മുമ്പ് ഞാന്‍ പരുത്തിവീരന്‍ കണ്ടിട്ടുണ്ട്. പ്രണയത്തിലായ ശേഷം ഒരിക്കല്‍ കൂടെ കണ്ടു. തിരക്കഥയിലെ അഭിനയം വളരെ മികച്ചതാണ്. രാവണിലെ ഡാന്‍സ് ഇഷ്ടമാണ്. എനിക്ക് തോന്നുന്നു ഞാനൊരു പ്രിയമാണി ആരാധകനാണെന്ന്

  പ്രിയ: അത് സത്യമല്ല, എന്നെ ഒരുപാട് എന്‍കറേജ് ചെയ്യാറുണ്ട്. പക്ഷെ വിമര്‍ശിക്കാറുമുണ്ട്. ചാരുലതയിലെ ഡബില്‍ റോള്‍ മുസ്തഫയ്ക്ക് വളരെ ഇഷ്ടമാണ്. ഏത് സിനിമ കണ്ടാലും വിളിച്ച് അഭിപ്രായം പറയും

  മുസ്തഫ: അധിക സിനിമയും ഞാന്‍ കണ്ടിട്ടുള്ളത് ഡബ്ബ് ചെയ്തിട്ടാണ്. എന്റെ അച്ഛന്‍ ആദ്യമായി പ്രിയയെ കണ്ടത് ഒരു കന്നട സിനിമയിലാണ്. അമ്മ കണ്ടത് ചൈനൈ എക്‌സപ്രസില്‍. അപ്പോള്‍ പ്രിയയുടെ സ്റ്റാര്‍ഡം അവര്‍ക്കറിയില്ലായിരുന്നു. പ്രിയയെ പോലെ ഒരു മരുമകളെ കിട്ടുന്ന സന്തോഷത്തിലാണ് അമ്മ.

  പ്രിയ: മുസ്തഫയുടെ കുടുംബം വളരെ സിംപിളാണ്. അച്ഛന്‍ ഇസ്മയില്‍ രാജ്, അമ്മ സാറ ഇരുവരും ഇന്‍ഡോറിലായിരുന്നു, പിന്നെ മുംബൈയിലേക്ക് മാറി. ചിലപ്പോള്‍ മുസ്തഫയുടെ സഹോദരനൊപ്പം യുഎസിലും പോയി നില്‍ക്കും. അവിടെ ബിസിനസ് ചെയ്യുകയാണ് ഹുസൈന്‍. ഒരു സഹോദരിയുണ്ട്, വിവാഹം കഴിഞ്ഞു.

  ആരാണ് പ്രണയം ആദ്യം പറഞ്ഞത്?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: ഞാനാണ്. ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജ് അയച്ചു

  മുസ്തഫ: എനിക്കത് ആദ്യമൊന്നും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു. ഒരു നടി ഇങ്ങനെ പറഞ്ഞതിലായിരുന്നു സംശയം

  പ്രിയ: എന്റെ ഇഷ്ടം മനസ്സിലാക്കാന്‍ മുസ്തഫ ഒരാഴ്ചയില്‍ കൂടുതല്‍ എടുത്തു

  ഇഷ്ടം പറഞ്ഞപ്പോള്‍ കുടുംബത്തിന്റെ പ്രതികരണം?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: ഏട്ടന്റെ വിവാഹം കഴിഞ്ഞതുമുതല്‍ അച്ഛന്‍ എന്റെ വിവാഹക്കാര്യവും പറയുന്നുണ്ടായിരുന്നു. അച്ഛനുമായി എനിക്ക് നല്ല ബന്ധമാണ്. എന്തും പറയാം. 2011 ലാണെന്ന് തോന്നുന്നു, എന്റെ പിറന്നാള്‍ ദിവസം അച്ഛനോട് മുസ്തഫയെ കുറിച്ച് പറഞ്ഞു. എന്തെങ്കിലും എതിര് പറയും എന്നാണ് കരുതിയത്, പക്ഷെ അച്ഛന്റെ മറുപടി എനിക്ക് അത്ഭുതമായിരുന്നു. എല്ലാം നിന്റെ ഇഷ്ടത്തിനേ നടത്തൂ എന്ന് അച്ഛന്‍ പറഞ്ഞു.

  മുസ്തഫ: എന്റെ വീട്ടിലും പ്രശ്‌നമൊന്നുമുണ്ടായില്ല. രണ്ട് തവണ പ്രിയ വീട്ടില്‍ വന്നിട്ടുണ്ട്. എന്റെ രക്ഷിതാക്കളോട് പ്രിയ സംസാരിക്കുകയും അടുക്കുകയും ചെയ്തു. ഞാന്‍ പ്രിയയുടെ അച്ഛനെയും കണ്ടു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങളുടെ കാര്യത്തില്‍ എല്ലാം നല്ലരീതിയില്‍ സംഭവിച്ചു.

  പ്രിയാമണിയെയും അവതാരകനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: സാധാരണ ഗതിയില്‍ ഞാന്‍ ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. ഞാനതങ്ങ് ഒഴിവാക്കും, അതാണ് രീതി. ഗോസിപ്പിന് പിറകെ പോയാല്‍ ജനങ്ങള്‍ അത് നോട്ട് ചെയ്യും. അല്ലെങ്കില്‍ അത് ആളിക്കത്തും. പക്ഷെ ഇതിനോട് പെട്ടന്ന് പ്രതികരിക്കാന്‍ കാരണം, മുസ്തഫയ്ക്ക് സൗത്ത് ഇന്ത്യയിലെ ഗോസിപ്പുകളെ കുറിച്ചറിയില്ല, അദ്ദേഹം അല്പം അപ്‌സെറ്റായി.

   എന്താണ് വിവാഹത്തെ കുറിച്ച്?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: തീര്‍ച്ചയായും ഈ വര്‍ഷമില്ല. അടുത്ത സുഹൃത്തുക്കളെയൊക്കെ വിളിച്ച് ലളിതമായ ഒരു വിവാഹമായിരിക്കും

  പ്രിയ: ആഢംബര വിവാഹത്തിന് ഞാനെതിരല്ല. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന ഒരേ ഒരു വലിയ ആഘോഷമല്ലേ. വിവാഹ സാരിയൊക്കെ ഉടുത്തു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. പക്ഷെ, സാരിയില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നതാണ് സത്യം. എന്നാല്‍ ഞാന്‍ സാരിയുടുക്കുന്നത് മുസ്തഫയ്ക്ക് വളരെ ഇഷ്ടമാണ്.

   പ്രിയമാണി എങ്ങനയാ, അടുക്കളയില്‍ കയറുമോ?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: ഞാന്‍ അടുക്കളയില്‍ കയറും, പക്ഷെ അവിടെ എന്തെങ്കിലും തിന്നാന്‍ ഇരിപ്പുണ്ടോ എന്ന് പരതാന്‍ മാത്രം. സത്യസന്ധമായി പറയുകയാണെങ്കില്‍ പാചകം ചെയ്യാന്‍ എനിക്കറിയില്ല

  മുസ്തഫ: അത് പൂര്‍ണമായി ശരിയല്ല. പ്രിയ നന്നായി കോഫി ഉണ്ടാക്കും. ഒരിക്കല്‍ ഞാന്‍ കുടിച്ചിട്ടുണ്ട്, നന്നായിരുന്നു

  പ്രിയ: ഒരിക്കല്‍ എന്റെ ഫഌറ്റില്‍ വന്നപ്പോള്‍ കോഫി ഉണ്ടാക്കി കൊടുത്തു. അതേ കുറിച്ചാണ് പറയുന്നത്. പക്ഷെ മുസ്തഫയുടെ അമ്മ നന്നായി പാചകം ചെയ്യും. ചിക്കന്‍ ബിരിയാണിയെ കുറിച്ചൊക്കെ പറയാറുണ്ട്

  വിവാഹം തള്ളിക്കൊണ്ടു പോകാന്‍ എന്തെങ്കിലും കാരണമുണ്ടോ?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  പ്രിയ: അതെ, ജാതകപരമായി എനിക്കിപ്പോള്‍ നല്ല സമയമല്ല. വിവാഹ ശേഷം കരിയര്‍ പരമായും മറ്റും ഉയര്‍ച്ചയുണ്ടെന്നാണ് പറയുന്നത്. അതിന് കുറച്ച് സമയം വേണം

  പ്രിയയെ നായികയാക്കി മുസ്തഫയുടെ ഒരു സിനിമ പ്രതീക്ഷിക്കാമോ?

  പ്രിയാമണിയെ ഞാന്‍ പ്രേമിക്കാന്‍ കാരണം; കാമുകന്‍ മുസ്തഫ പറയുന്നു

  മുസ്തഫ: പ്രിയയ്ക്ക് സമയവും താത്പര്യവുമുണ്ടെങ്കില്‍ തീര്‍ച്ചയായും. രണ്ട് പേരും ഒരുമിച്ചൊരു ചിത്രം ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്. പക്ഷെ ഇത് സംബന്ധിച്ചൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം.

  English summary
  Here is the beautiful and talented Priya Mani and her beau Musthafa Raj talking for the first time after disclosing their love affair to the world.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X