സിമ്രാൻ മാമിന്റെ മെസേജ്, അർജുനൊപ്പമുള്ള അനുഭവം; ഗുഡ് ബാഡ് അഗ്ലി വിശേഷങ്ങളുമായി പ്രിയ വാര്യർ
അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിൽ അജിത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് നടി പ്രിയ വാര്യർക്കാണ്. ചെറിയ റോളാണെങ്കിലും തൊട്ട് തൊട്ട് പേസും സുൽത്താന എന്ന ഡാൻസ് നമ്പർ പ്രിയക്ക് വൻ ജനശ്രദ്ധ നേടിക്കൊടുത്തു. നടി സിമ്രാന്റെ ഐക്കോണിക്ക് ഡാൻസ് നമ്പറാണ് പ്രിയ വാര്യർ റി ക്രിയേറ്റ് ചെയ്തത്. സിമ്രാനെ പോലെ പ്രിയയും ആഘോഷിക്കപ്പെട്ടു. ഫിൽമിബീറ്റ് തമിഴിന് നൽകിയ അഭിമുഖത്തിൽ ഗുഡ് ബാഡ് അഗ്ലിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രിയ വാര്യർ.
അർജുൻ ദാസിനൊപ്പം ഡാൻസ് ചെയ്തതിനെക്കുറിച്ച് പ്രിയ വാര്യർ സംസാരിച്ചു. ഞങ്ങളുടെ ഐസ് ബ്രേക്കിംഗേ ഡാൻസ് പ്രാക്ടീസിലൂടെയായിരുന്നു. ഞാൻ സ്പെയിനിൽ തന്നെയുണ്ടായിരുന്നു. ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വന്നു. ഞങ്ങൾ ഹായ് ഹലോ പറഞ്ഞതേ ഡാൻസ് പ്രാക്ടീസ് സമയത്താണ്. ഈ പാട്ടിൽ ആ കെമിസ്ട്രി വളരെ പ്രധാനമാണ്. കുറച്ച് സെൻഷ്വൽ സോങ് ആണ്. പ്രാക്ടീസ് സമയത്തേ അതെല്ലാം ചെയ്യേണ്ടതായി വന്നു. ഞങ്ങൾക്കത് ഐസ് ബ്രേക്കിംഗ് ആയിരുന്നു.

സിമ്രാനുമായുള്ള താരതമ്യത്തെക്കുറിച്ചും പ്രിയ വാര്യർ സംസാരിച്ചു. ആ പ്രഷർ എടുത്തിരുന്നെങ്കിൽ എനിക്കത് ചെയ്യാനാകില്ലായിരുന്നു. സിമ്രാൻ മാമിനെ റീപ്ലേസ് ചെയ്തതല്ല. സിമ്രാൻ മാം സിമ്രാൻ മാമാണ്. അവർ എവർഗ്രീൻ നടിയാണ്. അത് പോലെയല്ലെങ്കിലും എന്നെക്കൊണ്ട് കഴിയുന്നത് പോലെ ട്രിബ്യൂട്ട് കൊടുത്തതാണ്. സിമ്രാനെ താൻ നേരിട്ട് കണ്ടിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഞങ്ങൾ മെസേജ് അയച്ചിട്ടുണ്ട്. സോങ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞെന്നും പ്രിയ വാര്യർ പറയുന്നു. തമിഴിലെ ആദ്യ ബ്രേക്കാണിത്. വളരെ സന്തോഷമുണ്ട്. ക്ലാസിക് റെട്രോ സോങിന്റെ റീ ക്രിയേഷനാണ്. തെറ്റിപ്പോകാം. എന്നാൽ റിക്രിയേഷൻ നന്നായി വന്നതിൽ സന്തോഷമുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വന്ന ചർച്ചകളെക്കുറിച്ചും പ്രിയ വാര്യർ സംസാരിച്ചു. എനിക്ക് അങ്ങനെയുള്ള അനുഭവമുണ്ടായിട്ടില്ല.
സിനിമാ രംഗത്ത് മാത്രമല്ല ഏത് ഫീൽഡിലും നമ്മളെല്ലാവരും സുരക്ഷിതരായി തോന്നണം. സ്ത്രീകളും പുരുഷൻമാരും. ഇൻഡസ്ട്രി എങ്ങനെ അങ്ങനെ മാറ്റാമെന്ന് ചിന്തിക്കണം. ഈ തലമുറ പൊളിറ്റിക്കലി കറക്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് ആ മാറ്റം വരുമെന്നും പ്രിയ വാര്യർ വ്യക്തമാക്കി.


Click it and Unblock the Notifications











