»   » പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...

പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പണ്ട തിയറ്ററുകളെ ഇളക്കി മറിച്ച പ്രിയദര്‍ശന്‍ ചിത്രങ്ങളെല്ലാം മറ്റ് ഭാഷകളില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീനിവാസനെ മനസ്സില്‍ കണ്ട സംവിധായകന് കിട്ടിയിത് മകനെ!!! അങ്ങനെ വിനീത് നായകനായി!!!

കാല കരികാലന്‍ പോസ്റ്ററില്‍ രജനികാന്ത് ഇരുന്ന മഹീന്ദ്ര ജീപ്പ് തിരികെ ആവശ്യപ്പെട്ട് കമ്പനി!!!

1984 മോഹന്‍ലാലിനെ നായകനാക്കി പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ പ്രിയദര്‍ശന്‍ കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനായി മാറുകയായിരുന്നു. പ്രിയന്റെ ഹിറ്റ് ചിത്രങ്ങളെല്ലാം കോപ്പിയടി വിവാദത്തില്‍ പെട്ടിരുന്നു.

റിമേക്കും കോപ്പിയടിയും

പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ 90 ശതമാനത്തോളവും റീമേക്ക് അല്ലെങ്കില്‍ കോപ്പിയിടി ആയിരുന്നുവെന്നാണ് പ്രിയനെതിരെ ഉയരുന്ന ആരോപണങ്ങള്‍. എന്നാല്‍ ഇതിനെല്ലാം നല്‍കാന്‍ വ്യക്തമായ മറുപടി പ്രിയദര്‍ശന്റെ കയ്യിലുണ്ട്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമ കണ്ട് സിനിമ പഠിച്ചു

സിനിമകള്‍ കണ്ടാണ് സിനിമ പഠിച്ചതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതുകൊണ്ടു തന്നെ ആദ്യകാല സിനിമകളില്‍ കണ്ട സിനിമകളുടെ സ്വാധീനം ഉണ്ടിയാരുന്നു. പിന്നീട് അത് പതുക്കെ മാറ്റാന്‍ സാധിച്ചെന്നും പ്രിയദര്‍ശന്‍ പറയുന്നു.

അതേ പോലെ പകര്‍ത്തിയിട്ടില്ല

ചില ചിത്രങ്ങള്‍ക്ക് പാശ്ചാത്യ സിനിമകളിലെ ആശയം സ്വീകരിച്ചിട്ടുണ്ടെങ്കിലും അതൊരിക്കും അതുപോലെ പകര്‍ത്തിയിട്ടില്ലെന്ന് പ്രിയന്‍ പറയുന്നു. ആ കഥയെ കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലേക്ക് പശ്ചാത്തലത്തെ ഉടച്ച് വാര്‍ത്തായിരുന്നു അവതരിപ്പിച്ചിരുന്നത്.

ബോയിംങ്ങ് ബോയിംങ്ങ്

ഇതേ പേരിലുള്ള ഫ്രഞ്ച് ചിത്രമാണ് മോഹന്‍ലാലും മുകേഷും മത്സരിച്ച് അഭിനയിച്ച ബോയിംങ്ങ് ബോയിംങ്ങ്. ഇക്കാര്യം താന്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ചിത്രം ഒരു സെക്‌സ് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു. എന്നാല്‍ ചിത്രത്തെ മലയാളിത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ തെല്ലും അശ്ലീലം ഉണ്ടായിരുന്നില്ല.

പിന്നീട് മാറ്റം വന്നു

ആദ്യകാലത്തെ തന്റെ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള പ്രചോദനങ്ങളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതിന്് മാറ്റം വന്ന് പൂര്‍ണമായും സ്വന്തം എന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ചിത്രങ്ങളിലേക്ക് എത്തി. കാലാപനിയും കാഞ്ചീവരുവും അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് ഉദാഹരണമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഒപ്പവും കോപ്പിയടി

ഇപ്പോഴും തന്റെ ചിത്രങ്ങള്‍ക്ക് നേരെ കോപ്പിയടി ആരോപണം ഉയരാറുണ്ട്. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തി വന്‍ഹിറ്റായി മാറിയ ഒപ്പം പോലും ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഗോവിന്ദന്‍ എന്ന വ്യക്തയുടെ കഥയില്‍ നിന്നും വികസിച്ച് വന്നതാണ് ഒപ്പം. അതിന് ബ്ലൈന്‍ഡ് എന്ന കൊറിയന്‍ സിനിമ, സൈലന്‍സ് ഓഫ് ദി ലാമ്പ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം കോപ്പിയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

ആരോപണം കേള്‍ക്കാത്തവരില്ല

ഇത്തരത്തിലുള്ള കോപ്പിയടി ആരോപണം നേരിടാത്തവരില്ലെന്ന് പ്രിയന്‍ പറയുന്നു. എംടി വാസുദേവനന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പോലും ഇത്തരം ആരോപണത്തിന്റെ നിഴലില്‍ വന്നിരുന്നു. ഷേക്‌സ്പിയറിനെതിരേയും ഇതേ ആരോപണം ഉണ്ടായിരുന്നു. മാര്‍ലോവിന്റെ രചനകള്‍ ഷേക്‌സ്പിയര്‍ കോപ്പിയടിക്കുകയായിരുന്നെന്നായിരുന്നു ആക്ഷേപം.

English summary
Priyadarshan's reply to those who say his films are copied ones. All those just influences says Priyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam