»   » 'മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല'

'മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല'

Posted By:
Subscribe to Filmibeat Malayalam

ഏറെ കാലത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മുപ്പതോളം ചിത്രങ്ങള്‍ക്ക് വേണ്ടി പ്രിയനും ലാലും ഒന്നിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും വിജയ ചിത്രങ്ങളായിരുന്നു.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

കിലുക്കം, ചിത്രം, താളവട്ടം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം അങ്ങനെ നീളുന്നു ആ നിര... ലാലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പലപ്പോഴും പ്രിയന്‍ വാചാലനാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും പറയുന്നു

ലാല്‍ ഇല്ലെങ്കില്‍

മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞു

പ്രിയന്‍ പറഞ്ഞത്

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല.- എന്നാണ് പ്രിയന്‍ പറഞ്ഞത്

വില്ലനായി വന്നു

വില്ലന്‍ കഥാപാത്രങ്ങളായിട്ടാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ തുടങ്ങിയത്. പക്ഷെ എനിക്ക് അന്നേ അറിയാമായരുന്നു നല്ല തമാശകള്‍ ആസ്വദിയ്ക്കുന്ന, എപ്പോഴും ചിരിപ്പിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലാല്‍ എന്ന്.

ലാലിന്റെ മുഖം മാറ്റി

ലാലിന്റെ ഈ യഥാര്‍ത്ഥ കഥാപാത്രം സിനിമയില്‍ ഉപയോഗിക്കണം എന്ന് തോന്നി. എങ്ങനെ നീ മറക്കും എന്ന സിനിമയില്‍, ഞാന്‍ എഴുതിയ തിരക്കഥയിലാണ് ലാലിന്റെ ഇത്തരത്തിലുള്ള മുഖം ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത്.

ഹീറോ ആയി

തുടര്‍ന്ന് ലാല്‍ പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ ഹീറോ ആയി. ലാലിനെ അടുത്തറിയാവുന്നത് കൊണ്ടാണ് അങ്ങനെയുള്ള സിനിമ ചെയ്യാന്‍ തുടങ്ങിയത്- പ്രിയദര്‍ശന്‍ പറഞ്ഞു.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Priyadarshan about his strong relation with Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam