twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയും മോഹന്‍ലാലും തിരക്കഥയിലുള്ളതാണ് പറഞ്ഞത്, കോപ്പിയടി വിവാദത്തെക്കുറിച്ച് പ്രിയദര്‍ശന്‍!

    |

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ സംവിധായകന്‍. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

    കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

    അവതരണത്തിലും പ്രമേയത്തിലും പുതുമയുമായെത്തിയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ പ്രിയദര്‍ശന്റ ചിത്രങ്ങളുമുണ്ട്. സിനിമകള്‍ വിജയകരമായി മുന്നേരുന്നതിനിടയിലും അദ്ദേഹത്തിനെതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇത്തരത്തില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവിധായകനും കൃത്യമായി അറിയാം. അക്കാര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

    കോപ്പിയടി വിവാദത്തെക്കുറിച്ച്

    കോപ്പിയടി വിവാദത്തെക്കുറിച്ച്

    സിനിമ കണ്ട് പഠിച്ച് സിനിമയെടുത്തയാളാണ് താന്‍. ഇഷ്ടപ്പെട്ട സിനിമകളെല്ലാം തന്‍രെ സിനിമകളിലും പ്രതിഫലിക്കും. തുടക്കത്തില്‍ ചെയ്ത സിനിമകളിലെല്ലാം അത്തരത്തിലുള്ള കാര്യങ്ങളുണ്ടാവുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. കൗമൂദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സംവിധാനം പഠിച്ചയാളല്ല താനെന്നും പ്രിയദര്‍ശന്‍ പറയുന്നു.

    അക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്

    അക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്

    പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളടക്കം കോപ്പിയടി വിവാദത്തില്‍ പെട്ടിട്ടുണ്ട്. വിജയകരമായി മുന്നേറുന്നതിനിടയിലാവും പലപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി ചിലര്‍ രംഗത്തുവരുന്നത്. എന്നാല്‍ മറ്റ് ഭാഷകളിലെ സിനിമയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയൊരുക്കിയതെന്ന് താന്‍ തുറന്ന് പറയാറുണ്ട്.

    മലയാളീകരിക്കുന്നതിനെക്കുറിച്ച്

    മലയാളീകരിക്കുന്നതിനെക്കുറിച്ച്

    കാഞ്ചീവരം പോലുള്ള സിനിമ ചെയ്യുന്ന സമയത്ത് ഒരൊറ്റ സിനിമ പോലും തന്നെ സ്വാധീനിച്ചിട്ടില്ല. എന്നാല്‍ അതേ സമയത്ത് മറ്റ് ചില സിനിമകള്‍ ചെയ്യുമ്പോള്‍ അത്തരത്തില്‍ ചില സ്വാധീനങ്ങളുണ്ടാവാറുണ്ട്. ബോയിങ് ബോയിങ് ജാപ്പനീസ് ഡ്രാമയാണ്. അത് മലയാളീകരിച്ച് കൊണ്ടുവരുന്ന ക്രാഫ്റ്റ് അതിലുണ്ട്. ആദ്യകാലത്ത് അങ്ങനെയായിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് മാറിയെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

     ബുദ്ധിജീവികളെ ലക്ഷ്യമാക്കാറില്ല

    ബുദ്ധിജീവികളെ ലക്ഷ്യമാക്കാറില്ല

    ബുദ്ധിജീവികള്‍ക്ക് വേണ്ടി താനൊരിക്കലും സിനിമയെടുക്കാറില്ല. അത്തരത്തിലുള്ള പ്രേക്ഷകരെ താന്‍ മനസ്സില്‍ കാണാറുള്ളത്. അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു സംഭവമുണ്ടായി. ജീവിതത്തില്‍ ഒുപാട് ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ഒരു സ്ത്രീ അവര്‍ ഇപ്പോള്‍ തന്റെ സിനിമകള്‍ കണ്ട് ചിരിച്ച് തുടങ്ങിയെന്ന് പറഞ്ഞിരുന്നു. തനിക്ക് ചിരിക്കണമെങ്കില്‍ പ്രിയന്‍രെ പടം വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. പത്മശ്രീയേക്കാളും ദേശീയ അവാര്‍ഡിനേക്കാളും കൂടുതല്‍ വിലമതിക്കുന്ന വാക്കുകളാണ് അവര്‍ പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ തന്നെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

    മോഹന്‍ലാലുമായുള്ള സൗഹൃദം

    മോഹന്‍ലാലുമായുള്ള സൗഹൃദം

    പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സംവിധായകന്‍ നടന്‍ ബന്ധത്തിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു. കല്യാണിയുടെ സിനിമാപ്രവേശത്തിന് പിന്തുണയേകി മോഹന്‍ലാലും രംഗത്തുവന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ട് അനുഭവിക്കുന്നതെന്നും പ്രിയന്‍ വ്യക്തമാക്കിയിരുന്നു.

    ടെന്‍ഷനില്‍ കണ്ടിട്ടില്ല

    ടെന്‍ഷനില്‍ കണ്ടിട്ടില്ല

    സിനിമ വിജയിച്ച് കഴിഞ്ഞാല്‍ അമിതമായി സന്തോഷിക്കുകയോ മോശമായാല്‍ ടെന്‍ഷന്‍ ആവുകയോ ചെയ്യുന്ന പ്രകൃതക്കാരനല്ല മോഹന്‍ലാല്‍. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ ഇതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും പ്രിയദര്‍ശന്‍ പറയുന്നു.

    സ്‌ക്രിപ്റ്റിലുള്ളത് തന്നെയാണ് ചെയ്തത്

    സ്‌ക്രിപ്റ്റിലുള്ളത് തന്നെയാണ് ചെയ്തത്

    മോഹന്‍ലാലും ജഗതിയും ഇന്നസെന്റുമൊക്കെ സ്‌ക്രിപ്റ്റില്‍ ഉള്ളത് തന്നെയാണ് ചെയ്തത്. അവര്‍ പറഞ്ഞതിന് ശേഷം എഴുതുകയല്ല ചെയ്തത്. ഇത്തരത്തിലൊരു സംഭാഷണമുണ്ട്. അത് നിങ്ങളുടേതായ രീതിയില്‍ ചെയ്‌തോളവെന്നാണ് താന്‍ നല്‍കിയ നിര്‍ദേശം, കിലുക്കത്തിലെ ഓരോ രംഗവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്.

    English summary
    Priyadarsahan talking about his film life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X