»   » ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....: പ്രിയദര്‍ശന്‍

ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....: പ്രിയദര്‍ശന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മുപ്പതോളം ചിത്രങ്ങള്‍ക്ക് വേണ്ടി പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ചിട്ടുണ്ട്. അതില്‍ മിക്കതും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിയ്ക്കുന്നതാണ്.

അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

എന്നാല്‍ അതില്‍ ഒരു ചിത്രം മാത്രം അവസാനം വരെ കണ്ടിരിയ്ക്കാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കും എന്ന് തോന്നുന്നില്ല. ക്ലൈമാക്‌സാണ് കാരണം. ആ ക്ലൈമാക്‌സ് മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്ന് പ്രിയന്‍ പറയുന്നു.

ഏത് സിനിമ

വന്ദനം എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. വി ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1989 റിലീസ് ചെയ്ത വന്ദനം. മോഹന്‍ലാലും ഗിരിജ ഷെട്ടറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ക്ലൈമാക്‌സ്

പ്രേക്ഷകരെ ഇന്നും കാണുമ്പോള്‍ വേദനിപ്പിയ്ക്കുന്ന ക്ലൈമാക്‌സാണ് വന്ദനത്തിന്റേത്. ഉണ്ണികൃഷ്ണനും ഗാഥയും ഒന്നിച്ചിരുന്നുവെങ്കില്‍ എന്ന് ഓരോ പ്രാവശ്യം കാണുമ്പോഴും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷെ ആ ക്ലൈമാക്‌സ് തന്നെയായിരിയ്ക്കും വന്ദനം എന്ന ചിത്രത്തെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നത്.

പലപ്പോഴും ആഗ്രഹിച്ചു

പ്രേക്ഷകര്‍ക്ക് ഒരുപാട് വേദനയുണ്ടാക്കിയ ക്ലൈമാക്‌സാണ് വന്ദനത്തിന്റേത്. അത് ഒന്ന് മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്ന് പ്രിയദര്‍ശന്‍ പറയുന്നു

ബോക്‌സോഫീസില്‍ പരാജയം

മികച്ച കോമഡിയും സസ്‌പെന്‍സുമൊക്കെയായിട്ടാണ് പ്രിയദര്‍ശന്‍ ലാലിനെ നായകനാക്കി വന്ദനം എന്ന ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല. നെഗറ്റീവ് ക്ലൈമാക്‌സ് തന്നെയായിരുന്നു അതിന് കാരണം. എന്നാല്‍ ടെലിവിഷന്‍ റേറ്റിങില്‍ വന്ദനം ഇപ്പോഴും മുന്നിലാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സ്

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച വന്ദനം എന്ന ചിത്രത്തില്‍ മാത്രമല്ല, ചിത്രം എന്ന ചിത്രത്തിലും വേര്‍പിരിയലാണ് ക്ലൈമാക്‌സ്. പക്ഷെ തുടക്കം മുതല്‍ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് മാത്രം കഥ പറഞ്ഞ ചിത്രം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഒന്നാണ്.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Priyadarshan stated that he would like to remake the 1989 film Vandanam, which had Mohanlal, Mukesh and Girija Shettar in the lead roles. The film had a tragic climax and it had left the viewers disappointed, back then. Priyadarshan wishes to able to change the climax and make the movie once again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam