»   » തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സംവിധാനം ചെയ്ത സിനിമകള്‍ തമിഴില്‍ മാത്രമെന്ന് പ്രിയദര്‍ശന്‍

തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സംവിധാനം ചെയ്ത സിനിമകള്‍ തമിഴില്‍ മാത്രമെന്ന് പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam

തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മലയാള ചലച്ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. 30 വര്‍ഷക്കാലമായി പ്രിയദര്‍ശന്‍ സിനിമാ ലോകത്തുണ്ട്. പ്രശസ്ത സംവിധായകന്‍ എന്ന നിലയില്‍ പേരു കേട്ട സംവിധായകനുമാണ് പ്രിയദര്‍ശന്‍. തമിഴില്‍ മാത്രമാണ് തന്റെ ആഗ്രങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

എന്നാല്‍, രണ്ട് സിനിമകള്‍ മാത്രമേ പ്രിയദര്‍ശന്‍ തമിഴില്‍ ചെയ്തിട്ടുള്ളൂ. ഒന്ന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ കാഞ്ചീവരം എന്ന സിനിമയും രണ്ടാമത്തേത് ഇനി പുറത്തിറങ്ങാനിരിക്കുന്ന സില സമയങ്ങളിലുമാണ്. 30 വര്‍ഷക്കാലയളവില്‍ തൊണ്ണൂറോളം ചിത്രങ്ങളാണ് പ്രിയന്‍ സംവിധാനം ചെയ്തത്.

priyan

മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പ്രിയദര്‍ശന്‍. തമിഴില്‍ വരാനിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്ന് പ്രിയന്‍ പറയുന്നു. എച്ച്‌ഐവി രോഗ ബാധയുമായി ബന്ധപ്പെട്ടതാണ് ചിത്രം. ഒരു ലാബില്‍ ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

നല്ലൊരു മെസേജ് ചിത്രത്തിലൂടെ പറയാനാണ് പ്രിയദര്‍ശന്‍ ശ്രമിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് സില സമയങ്ങളില്‍. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Director Priyadarshan talk about film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam