»   »  മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്തതില്‍ പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പ്രിയാമണിയുടെ മറുപടി

മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്തതില്‍ പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പ്രിയാമണിയുടെ മറുപടി

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ആഘോഷിച്ച ഒരു വിവാഹമായിരുന്നു പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും. പ്രിയ ദാമ്പത്യത്തിലേക്ക് കടന്നിട്ട് നാല് മാസം പൂര്‍ത്തിയാകുന്നു. പരസ്പരം മനസ്സലാക്കി ഞങ്ങഅളിപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് എന്നാണ് പ്രിയമാണി ഏറ്റവുമൊടുവില്‍ നല്‍കിയ അഭിമുഖത്തിലും പറഞ്ഞത്.

ഓവിയയെ കാണാറുണ്ട്.. ഇടയ്ക്കിടെ ഞങ്ങളൊരുമിച്ച് പുറത്ത് പോവാറുണ്ട്.. ആരവ് പറയുന്നു

മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്തതില്‍ ഇരുവീട്ടിലും പ്രശ്‌നങ്ങളുണ്ടായോ എന്ന ചോദ്യത്തിന്, ഇത് ഞങ്ങളുടെ ജീവിതമാണ്.. പിന്നെ വീട്ടുകാര്‍ക്ക് എന്ത് വിദ്വേഷമുണ്ടാവാനാണ് എന്നാണ് പ്രിയയുടെ മറുചോദ്യം. രണ്ട് മതത്തെയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു എന്നും പ്രിയ പറയുന്നു. തുടര്‍ന്ന് വായിക്കാം..

സമയം വളരെ കുറവ്

വിവാഹ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ ലൊക്കേഷനിലേക്ക് മടങ്ങിയിരുന്നു. മുസ്തഫ അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. അതെന്റെ ഭാഗ്യമാണ്.

വീട്ടിലിരിക്കേണ്ട

വീട്ടില്‍ ഭര്‍ത്താവ് വരുന്നത് വരെ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിയ്ക്കുന്ന ഭാര്യയെ വേണം എന്ന സങ്കല്‍പമുള്ള ആളൊന്നുമല്ല മുസ്തഫ. ഞാന്‍ അഭിനയിക്കുന്നതിനോട് തന്നെയാണ് അദ്ദേഹത്തിന് താത്പര്യം.

റിയലിസ്റ്റിക്കാണ്

പിന്നെ ഞങ്ങള്‍ വളരെ റിയലിസ്റ്റിക്കാണ്. നാടകീയമല്ല ഞങ്ങളുടെ സംഭാഷണം പോലും. ഉദാഹരണത്തിന്, മുസ്തഫ ഇപ്പോള്‍ എന്നോട് ഭക്ഷണം കഴിച്ചോ എന്ന് മെസേജ് അയച്ച് ചോദിക്കുകയാണെങ്കില്ല.. 'ഇല്ല എനിക്ക് വിശന്നില്ല' എന്ന് പറഞ്ഞാല്‍ തീര്‍ന്നു. പിന്നെ അതിന്റെ പേരില്‍ കൊഞ്ചില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.. അതൊകണ്ട് റിയലിസ്റ്റിക് എന്ന സംഭവം തുടരാന്‍ കഴിയുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റാണോ

സിസിഎല്ലില്‍ വച്ചാണ് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമായിരുന്നില്ല. പരിചയപ്പെട്ടപ്പോള്‍, മുസ്തഫ നല്ല സുഹൃത്താണെന്ന് ബോധ്യമായി. എന്നെ നന്നായി സംരക്ഷിക്കുന്നതായി അനുഭവപ്പെട്ടു. എല്ലാ പ്രണയവും പോലെ ഞങ്ങളുടെ സൗഹൃദം പിന്നെ പ്രണയത്തിലേക്ക് മാറുകയായിരുന്നു

വീട്ടില്‍ പ്രശ്‌നമായോ

ഇത് ഞങ്ങളുടെ ജീവിതമാണ്.. പിന്നെ എന്റെയും മുസ്തഫയുടെയും കുടുംബത്തിന് എന്താണ് പ്രശ്‌നം. അവരെല്ലാം ഞങ്ങളെ ഹൃദയം നിറഞ്ഞ് അനുഗ്രഹിച്ചു. അവരെന്തിന് വൈരാഗ്യം വയ്ക്കണം.

അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരുന്നുണ്ടോ

രണ്ട് മതത്തില്‍ പെട്ട ആളുകള്‍ വിവാഹം ചെയ്യുമ്പോള്‍ സ്വാഭാവികമായും സ്ത്രീകള്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവും. അങ്ങനെ ഉണ്ടായോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്ന് പ്രിയ മറുപടി നല്‍കി. രണ്ട് മതത്തിന്റെ വിശ്വാസങ്ങളെയും ബഹുമാനിക്കും എന്ന ഉറപ്പിലാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്നേ ഇക്കാര്യം മുസ്തഫ വീട്ടുകാരോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ അത്തരം കാര്യങ്ങളിലൊക്കെ വളരെ കൃത്യത കാണിക്കും.

വ്യക്തിത്വത്തെ ബഹുമാനിക്കുന്നു

രണ്ട് പേരും പരസ്പരം വ്യക്തിത്വത്തെ ബഹുമാനിക്കുന്നവരാണ്. കണ്ട നാള്‍ മുതലേ ഞങ്ങള്‍ പൈങ്കിളി അല്ല. കാര്യങ്ങളൊക്കെ വളരെ ഗൗരവത്തോടെ തന്നെയാണ്. മുസ്തഫ ബിസിനസ് തിരക്കുകളുമായി മുംബൈയിലാണ്. സമയം കിട്ടുമ്പോഴൊക്കെ നാട്ടിലെത്തി എന്റെ സിനിമകളുടെ ലൊക്കേഷനില്‍ വരും. ഞാനും ഷൂട്ടിങ് ഇല്ലാത്ത ദിവസം മുംബൈയിലേക്ക് പോകും. നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു.. ഇനിയും അ

English summary
Priyamani: I keep my relationship with Mustufa realistic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X