മഞ്ജു വാര്യരുടെ ആദ്യ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിനെക്കുറിച്ച് നിര്‍മ്മാതാവ് പറയുന്നത് ഇങ്ങനെ
കൊറോണ വൈറസ് ലോകത്തെ പിടിച്ച് കുലുക്കുമ്പോള്‍ സിനിമാമേഖലയ്ക്കും കടുത്ത പ്രതിസന്ധിയാണ്. റിലീസുകളും ഷൂട്ടിംഗുമൊക്കെ മാറ്റിവെച്ചതോടെ കനത്ത നഷ്ടമാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മാളുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹമുള്‍പ്പടെ നിരവധി സിനിമകളായിരുന്നു തിയേറ്ററുകളിലേക്ക് എത്താനുണ്ടായിരുന്നത്. ഇതോടെയാണ് സിനിമയുടെ റിലീസ് നീട്ടിയത്.
ചിത്രീകരണം നിര്‍ത്തിവെച്ചതിന് പിന്നാലെയായാണ് താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയത്. ഇതിനിടയിലാണ് സിനിമകള്‍ ഒടിടി വഴി റിലീസ് ചെയ്യാനുള്ള നീക്കം നടത്തിയത്. വിജയ് ബാബുവും ജയസൂര്യയുമായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ജ്യോതികയുടെ സിനിമ ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സൂര്യ എത്തിയിരുന്നു ഒരുവിഭാഗം കടുത്ത പ്രതിഷേധവുമായെത്തിയപ്പോള്‍ മറുവിഭാഗം ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് മലയാളത്തിലും ഇത്തരത്തിലുള്ള റിലീസിന്റെ സാധ്യതകളെക്കുറിച്ച് പലരും അന്വേഷിച്ചത്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമകള്‍ ഏറെയുണ്ട്. തിയേറ്ററുകളിലല്ലാത്ത റിലീസിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കൂടുതല്‍ പേരും എത്തിയത്. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ചതുര്‍മുഖത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയായതാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും അഭിനയിച്ച ഹൊറര്‍ ചിത്രമായ ചതുര്‍മുഖം നിര്‍മ്മിച്ചത് ജിസ് ടോംസാണ്. സിനിമയുടെ റിലീസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും.

ഓരോ പ്രൊഡ്യൂസേഴ്‌സിന്‍രെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്തുകൊണ്ടിരിക്കുന്നത്. 600 കോടിയോളം രൂപയുടെ നഷ്ടമുണ്ട്. ചില നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നഷ്ടം നികത്താനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനാണ് താല്‍പര്യം. നഷ്ടമാണെങ്കില്‍ക്കൂടിയും സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിലര്‍ക്ക് താല്‍പര്യം. എല്ലാവര്‍ക്കും അനുകൂലമായ തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൈക്കൊള്ളുമെന്നാണ് തന്റെ വിശ്വാസമെന്നും ജിസ് ടോംസ് പറയുന്നു. നഷ്ടം സംഭവിച്ചാലും, തിയേറ്ററിന്റെ ഇരുട്ടിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
ചതുര്‍മുഖത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായതാണ്. ഏപ്രില്‍ അവസാനം സിനിമ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നമായിരുന്നു സംവിധായകരിലൊരാളായ സലില്‍ പറഞ്ഞത്. എന്നാണ് റിലീസ് ചെയ്യാന്‍ പറ്റുകയെന്നറിയില്ല. എല്ലാവരേയും പോലെ ശുഭപ്രതീക്ഷകളോടെ തങ്ങളും കാത്തിരിപ്പിലാണെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications