»   » ആദ്യത്തെ പേടി മാറി, ഇനി അച്ഛനും അമ്മയും ആ രംഗം കാണുമ്പോഴുള്ള പേടിയാണ്; ഐശ്വര്യ

ആദ്യത്തെ പേടി മാറി, ഇനി അച്ഛനും അമ്മയും ആ രംഗം കാണുമ്പോഴുള്ള പേടിയാണ്; ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ കേരളക്കര സംസാരിക്കുന്നത് മായാനദി എന്ന ചിത്രത്തെ കുറിച്ചാണ്. ശരിക്കുമൊരു പ്രണയനദിയാണ് ആഷിഖ് അബു ഒരുക്കിയ മായാനദി എന്ന് പ്രേക്ഷകര്‍ പറയുന്നു. ആഷിഖ് അബുവിനും ചിത്രത്തിനുമൊപ്പം ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസും നായിക ഐശ്വര്യ ലക്ഷ്മിയും പ്രശംസ നേടുന്നു.

ചിത്രം ഹിറ്റായതൊക്കെ ഓകെ.. എന്നാല്‍ ഒരു രംഗമെത്തുമ്പോള്‍ ഐശ്വര്യയ്ക്ക് ചെറുതായ പേടിയുണ്ടായിരുന്നു... ടൊവിനോയുമായുള്ള ചുംബന രംഗം!! എന്നാല്‍ സിനിമയുടെ കഥ ആ രംഗം ആവശ്യപ്പെട്ടു... ആ തീവ്ര പ്രണയത്തെ കാണിക്കാന്‍ അങ്ങനെ ഒരു രംഗം അത്യാവശ്യവുമായിരുന്നു.

പേടി തോന്നിയത്

ആ ചുംബന രംഗം പ്രേക്ഷകരെങ്ങനെ എടുക്കും എന്ന കാര്യത്തില്‍ ചെറുതല്ലാത്തൊരു പേടിയുണ്ടായിരുന്നു, എന്നാല്‍ പ്രേക്ഷകര്‍ അതിലൊരു അശ്ലീലതയും കണ്ടില്ല.. സംവിധായകന്റെ കാഴ്ചപ്പാടിനെ ശരിവയ്ക്കും വിധമാണ് പ്രേക്ഷകരും ആ രംഗം സ്വീകരിച്ചത്.

ഇനി പേടി

ആ രംഗം അച്ഛനും അമ്മയും കാണുമ്പോഴുള്ള പേടിയാണ് ഇനി ഉള്ളത് എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ചെറുതായ സൂചന അവര്‍ക്ക് നല്‍കിയിട്ടുണ്ടത്രെ. അവരതില്‍ തെറ്റ് ഒന്നും കാണില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും ഐശ്വര്യ പറഞ്ഞു.

അഭിമാനിക്കുന്നു

എന്ത് തന്നെയായാലും മായാനദി എന്ന ചിത്രത്തിന്റെ ഭാഗാമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടി പറഞ്ഞു. അത്രയേറെ മനോഹരമായി ചിത്രം ചിത്രീകരിച്ചിട്ടുണ്ട്.

നടി ഡോക്ടറാണ്

എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ ലക്ഷ്മി ഹൗസര്‍ജ്ജന്‍സിക്കിടെയാണ് സിനിമാഭിനയത്തിലേക്ക് തിരിഞ്ഞത്. സിനിമ തന്റെ പാഷനാണെങ്കിലും ഡോക്ടറാണ് എന്ന് ഐശ്വര്യ പറയുന്നു.

മോഡലിങിലൂടെ

മോഡലിങ് രംഗത്ത് കൂടെയാണ് ഐശ്വര്യ സിനിമയില്‍ എത്തിയത്. 2014 ല്‍ ഫഌവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ് ഡബ്ല്യു ഡി ലൈഫ് തുടങ്ങിയ മാഗസിനുകളില്‍ കവര്‍ ഗേളായി. അതോടെ ശ്രദ്ധിക്കപ്പെട്ടു.

നിവിന്റെ നായികയായി തുടക്കം

നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തെത്തിയത്. അല്‍ത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷമാണ് മായാനദിയിലേക്കിറങ്ങിയത്.

English summary
Aashiq Abu's Maayanadhi is all the rage now, with youngsters taking up the movie. The movie features a few kissing scenes with its lead actors Tovino Thomas and Aishwarya Lekshmi, unusual for Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X