»   » താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു ഒരു ഇടതുപക്ഷക്കാരനാണെന്ന സത്യം അത്ര രഹസ്യമല്ല. സിനിമാക്കാര്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നു പറയാന്‍ പാടില്ല എന്ന അലിഖിതമായ നിര്‍വചനത്തെ പൊളിച്ചെഴുതിയ സംവിധായകനാണ് ആഷിഖ് അബു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും സിനിമകളിലും ഒരു ഇടത്ചായ് വ് അനുഭവപ്പെടാറുണ്ട്.

also read: ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാമെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു. മനോരമ ഓണ്‍ലൈനിന്റെ മി ആന്റ് മൈസെല്‍ഫ് എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പൊതുവെ ഒരു ധാരണ ഉണ്ടെന്നും എന്നാല്‍ ഇത് ശരിയല്ല എന്നും ആഷിഖ് അബു പറഞ്ഞു.

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

ഒരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

എന്റെ സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും രണ്ടു കൊടി പിടിച്ചാല്‍ മാത്രമേ രാഷ്ട്രീയ ചിത്രമാകൂ എന്നത് അബദ്ധധാരണയാണെന്നും സംവിധായകന്‍ പറയുന്നു

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

നിശബ്ദത ഒരു കുറ്റമാണെന്നും അതിന്റെ തിക്തഫലങ്ങള്‍ എപ്പോഴെങ്കിലും നാം അനുഭവിക്കേണ്ടി വരുമെന്നും ആഷിഖ് അബു പറഞ്ഞു.

താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്ന് ആഷിഖ് അബു

ഫേസ്ബുക്കില്‍ ആഷിഖ് പോസ്റ്റ് ചെയ്യുന്നതെല്ലാം ചര്‍ച്ചയാകാറുണ്ട്. തന്റെ നിലപാടുകള്‍ എല്ലാം ശരിയാണെന്ന് പറയില്ലെങ്കിലും അത് ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതില്‍ സന്തോഷമുണ്ട്- ആഷിഖ് പറഞ്ഞു.

English summary
Proud to say i am a leftist says Aashiq Abu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam