»   » കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, പിന്നെയോ? ആര്‍ എസ് വിമല്‍ പറയുന്നു

കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, പിന്നെയോ? ആര്‍ എസ് വിമല്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന കര്‍ണ്ണന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു. 45 കോടിയില്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ് ബജറ്റ് പ്രോജക്ട് എന്ന വിശേഷണത്തോടെയാണ് കര്‍ണ്ണന്‍ ആരാധകര്‍ക്കിടിയില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ചിത്രം 45 കോടിയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ലെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു.

മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമായി ഒരുക്കാനാണ് പദ്ധതി ഇടുന്നത്. ഒരു ലോക നിലവാരത്തിലുള്ള സിനിമയായാണ് കര്‍ണ്ണന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. എന്നാല്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കര്‍ണ്ണന്‍ പൂര്‍ത്തിയാകാന്‍ എത്ര തുക ചെലവാകുന്നുവോ അത്രയും തന്നെ മുടക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി തയ്യാറാണ്. കാരണം അദ്ദേഹത്തിന് അത്രമേല്‍ വിശ്വാസം ചിത്രത്തിനുമേലുണ്ട്. ആര്‍ എസ് വിമല്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, ആര്‍ എസ് വിമല്‍ പറയുന്നു

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പള്ളിയാണ്.

കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, ആര്‍ എസ് വിമല്‍ പറയുന്നു

കര്‍ണ്ണന്റെ പൗരുഷവും ഗാംഭീര്യവും അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് മാത്രമേ കഴിയൂ- ആര്‍ എസ് വിമല്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമല്‍ ഇക്കാര്യം പറയുന്നത്.

കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, ആര്‍ എസ് വിമല്‍ പറയുന്നു

ചിത്രത്തിന്റെ ബജറ്റ് 45 കോടിയാണെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ 45 കോടിയില്‍ ചിത്രം പുറത്തിറങ്ങുമെന്ന് തനിക്ക് ഉറപ്പമില്ല. ചിത്രം പൂര്‍ത്തിയാകാന്‍ എത്ര പണം ആവശ്യമാണോ അത്രയും തന്നെ നിര്‍മ്മാതാവ് മുടക്കാനും തയ്യാറാണ്.

കര്‍ണ്ണന്റെ ബജറ്റ് 45 കോടിയല്ല, ആര്‍ എസ് വിമല്‍ പറയുന്നു

പൃഥ്വിരാജിനൊപ്പം ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കും.

English summary
R S vimal about his next film Karnan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam