»   » 19 ദിവസത്തെ ദാമ്പത്യം, മനോവേദന സഹിച്ച ആ മൂന്ന് മാസത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന

19 ദിവസത്തെ ദാമ്പത്യം, മനോവേദന സഹിച്ച ആ മൂന്ന് മാസത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന

Posted By: Aswini P
Subscribe to Filmibeat Malayalam

രചന നാരായണന്‍ കുട്ടി വിവാഹവും വിവാഹ മോചനവും സംഭവിച്ച ശേഷമാണ് സിനിമാ ലോകത്ത് എത്തിയത് എന്ന സത്യം പലര്‍ക്കുമറിയില്ലായിരുന്നു. പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രചന വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ആദ്യമായി പരമാര്‍ശിച്ചത്.

കെട്ടിടം പണിതു, ഇനി കെട്ടണം!! വിവാഹത്തെ കുറിച്ച് വിശാല്‍, മമ്മൂട്ടിയുടെ ആ നായികയാണോ വധു?

ഇതാ, വീണ്ടും രചന ആ വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കുന്നു. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തിന്റെ നാളുകളെ കുറിച്ച് രചന പ്രതികരിച്ചത്. വളരെ വേദനയോടെ എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്ന് രചന പറയുന്നു.

രജനികാന്തിന്റെ സര്‍പ്രൈസ് ധനുഷ് പൊളിച്ചു, സ്റ്റൈല്‍ മന്നന്റെ കാല എപ്പോ കാണാം??

കുടുംബ പശ്ചാത്തലം

വളരെ യാഥാസസ്ഥികമായ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. വിളക്കും ഭക്തിയുമൊക്കെ നിറഞ്ഞ ലോകം. പഠനം പൂര്‍ത്തിയാക്കി അധ്യാപികയായി ചുമതലയേറ്റു.

വിവാഹം

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയതാണ് എന്റെ വിവാഹം. പക്ക ഒരു അറേഞ്ച്ഡ് മാര്യേജ്. പക്ഷെ കാര്യങ്ങളൊന്നും ശരിയായ ദിശയില്‍ പോയില്ല!!

19 ദിവസത്തിനുള്ളില്‍

പത്തൊമ്പത് ദിവസത്തിനുള്ളള്‍ തന്നെ വിവാഹ മോചനം എന്ന തീരുമാനത്തില്‍ ഞാനെത്തിയിരുന്നു. അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടി

മൂന്ന് മാസം കടന്ന് പോയിത്

വളരെ പ്രയാസപ്പെട്ടാണ് പിന്നീടുള്ള മൂന്ന് മാസം ജീവിതത്തില്‍ കടന്ന് പോയത്. എന്റെ വിഷമം അച്ഛനെയും അമ്മയെയും ഏട്ടനെയും ബാധിച്ചു. കുടുംബം മൊത്തം ഒരു ശോകമൂകമായിരുന്നു. ആ സമയം ഞാനനുഭവിച്ച വേദന മറ്റാരെയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയില്ല

സുഹൃത്തുക്കള്‍ തന്ന കരുത്ത്

ആ കുരുക്കില്‍ നിന്ന് എന്നെ രക്ഷിച്ചത് എന്റെ സുഹൃത്തുക്കളാണ്. അവര്‍ നല്‍കിയ പിന്തുണയാണ്. എനിക്ക് കുറേ നല്ല സുഹൃത്തുക്കളുണ്ട്.. അവരാണ് എനിക്ക് ആശ്രയവും ആശ്വാസവും.

തിരിച്ച് സ്‌കൂളിലേക്ക്

വിവാഹത്തോടെ ഞാന്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചിരുന്നു. അവസ്ഥ മാറിയപ്പോള്‍ പഠിപ്പിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ വിളിച്ചു.. നീ ഇങ്ങനെ ഇരിക്കേണ്ട ആളല്ല.. സ്‌കൂളിലേക്ക് വാ എന്ന് പറഞ്ഞു. സത്യത്തില്‍ അതാണ് ജീവിതത്തിലെ ഒരു ടേണിങ് പോയിന്റ്.

അനുഭവത്തില്‍ നിന്ന് പഠിച്ചു

ഇപ്പോള്‍ അതെല്ലാം മാറി. ആ സംഭവം എന്നെ സംബന്ധിച്ച് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഇപ്പോള്‍ ഇനി എന്തും നേരിടാം. അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ നമുക്ക് പഠിക്കാന്‍ സാധിക്കും.

നൃത്തമാണ് എല്ലാം

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന തോന്നലിപ്പോള്‍ എനിക്കില്ല. നൃത്തത്തെ വിവാഹം കഴിച്ചത് പോലെയാണ് ഞാനിപ്പോള്‍. എന്റെ പാഷനും ജീവനും എല്ലാം നൃത്തം തന്നെ. എന്റെ കൂട്ട് നൃത്തമാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ ഹാപ്പിനസ് പ്രൊജക്ട്- രചന പറഞ്ഞു

English summary
Rachana Narayanankutty speak out about her divorce in Kappa TV interview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam