»   » തന്റെ വിവാഹ മോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി രചന നാരായണന്‍കുട്ടി

തന്റെ വിവാഹ മോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി രചന നാരായണന്‍കുട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ വിവാഹവും വിവാഹ മോചനുവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് മലയാളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫാഷനാണ്. വിവാഹ മോചിതരായ താരങ്ങളുടെ എണ്ണം അന്‍പത് എന്ന സംഖ്യയില്‍ ഒന്നും നില്‍ക്കില്ല. അതിലൊരാള്‍ മാത്രമാണ് രചന നാരായണന്‍ കുട്ടിയും.

മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി, പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരില്‍ മുന്‍നിരയില്‍ എത്തിയ രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന നാരായണന്‍ കുട്ടി പറയുകയുണ്ടായി

അറേഞ്ച് മാര്യേജ്

പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറയുമായിരുന്നു. എന്നാല്‍ രചന നാരായണന്‍ കുട്ടിയുടേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്.

വിവാഹം നടക്കുന്നത്

റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്.

പത്തൊമ്പത് ദിവസം മാത്രം

2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.

അറിഞ്ഞതെല്ലാം തെറ്റായിരുന്നു

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്- രചന നാരായണന്‍കുട്ടി പറഞ്ഞു.

വിവാഹ മോചനം

2012ലാണ് ഇരുവരും നിയമപരമായി വേര്‍പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.

English summary
Rachana Narayanankutty reveals the reason behind her divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam